Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
വരാനിരിക്കുന്നത് സാമ്പത്തികനഷ്ടമോ, ലക്ഷണം പറയും
ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് വരാനിരിക്കുന്ന ധനനഷ്ടത്തെക്കുറിച്ചറിയാന് സാധിക്കും
സാമ്പത്തികമായി എപ്പോഴും സുരക്ഷിതമായി ഇരിക്കണം എന്നുള്ളതാണ് എല്ലാവര്ക്കും ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കുന്നില്ല എന്ന് വേണം പറയാന്‍. കാരണം അത്രക്കധികം പ്രശ്നങ്ങള്‍ക്ക് നടുവിലാണ് പലരും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ശേഷം ഒരു സാമ്പത്തിക നേട്ടം ആര്‍ക്കും സാധ്യമല്ല. നമ്മുടെ തന്നെ ചെറിയ ചില അശ്രദ്ധകള്‍ പലപ്പോഴും സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവയാണ്. ഇവയില്‍ ചിലത് പല വിധത്തില്‍ നമ്മുടെ സാമ്പത്തിക അടിത്തറ തന്നെ ഇല്ലാതാക്കുന്നതാണ്.
എന്നാല്‍ പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത് എന്ത് കാര്യങ്ങള്‍ക്കും മുന്‍പും ചില നിമിത്തങ്ങള്‍ കാണപ്പെടുന്നു. സാമ്പത്തികമായി നഷ്ടം സംഭവിക്കാന്‍ പോവുന്നു എന്നതിന്റെ ചില സൂചനകള്‍ നിങ്ങള്‍ക്ക് ആദ്യമേ ലഭിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ധനനഷ്ടത്തെ തന്നെയാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ സാമ്പത്തികമായി പ്രശ്നത്തിലാക്കുന്ന സൂചനകള്‍ എന്ന് നോക്കാം.

കൈതട്ടി എണ്ണ മറിയുന്നത്
കൈ തട്ടി എണ്ണ മറിയുന്നത് ഇത്തരത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിങ്ങള്‍ അനുഭവിക്കാന്‍ പോവുന്നു എന്നതിന്റെ സൂചനയാണ്. നമ്മള് അറിഞ്ഞോ അറിയാതെയോ ഇത്തരത്തില്‍ പല കാര്യങ്ങളും സംഭവിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെ തന്നെയാണ്.

സ്വര്‍ണം കാണാതെ പോയാല്‍
ഒരു തരി പൊന്നേ ഉള്ളൂവെങ്കിലും അത് കാണാതെ പോയാല്‍ ഉണ്ടാവുന്ന പ്രതിസന്ധിയാണ് മറ്റൊന്ന്. ഇത് നിങ്ങളുടെ ബിസിനസ് പാര്‍ട്നര്‍ അല്ലെങ്കില്‍ വിശ്വസിച്ച് കൂടെ നില്ക്കുന്നയാള് നിങ്ങളെ ചതിക്കും എന്നതിന്റെ സൂചനയാണ്. ഇത് സൂചിപ്പിക്കുന്നതാണ് ഇത്തരത്തിലൊരു ലക്ഷണം.

പേഴ്സില്‍ പണമില്ലാത്ത അവസ്ഥ
പേഴ്സില്‍ പേരിനു പോലും ഒരു നാണയം പോലുമില്ലാത്ത അവസ്ഥയാണെങ്കില്‍ അതിന് പിന്നില്‍ വരാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എന്നാണ് സൂചിപ്പിക്കുന്നത്. അത്രക്കും കടുത്ത ദാരിദ്ര്യം നിങ്ങള്‍ അനുഭവിക്കാന്‍ പോവുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഉള്ളം കൈയ്യിലെ മറുക്
ഉള്ളം കൈയ്യില്‍ ചിലര്‍ക്ക് മറുകുണ്ടാവും. അതിന്റെ അര്‍ത്ഥവും നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവും എന്നതാണ്. ഇതിനെ മറികടക്കാന്‍ അല്പം കൂടുതല്‍ സമയം വേണ്ടി വരും എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ധനനഷ്ടം നിങ്ങളുടെ അടുത്തെത്തി എന്നാണ് ഇതിന്റെ അര്‍ത്ഥം.

വളര്‍ത്തുമൃഗത്തിന്റെ മരണം
നിങ്ങള്‍ ഓമനിച്ച് വളര്‍ത്തുന്ന പട്ടിയോ പൂച്ചയോ മരിക്കുന്നതും ധനനഷ്ടവും സാമ്പത്തിക പ്രതിസന്ധിയും വര്‍ദ്ധിച്ചു വരുന്നു എന്നതിന്റെ സൂചനയാണ്. ഇതില്‍ നിന്ന് കരകയറുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും പരീക്ഷിക്കേണ്ടതായി വരും. അത്രക്കും പ്രശ്നമായിരിക്കും മുന്നോട്ട് പോവുന്നതിന്.

അവസരങ്ങള്‍ നഷ്ടപ്പെടുന്നത്
അവസരങ്ങള്‍ നഷ്ടപ്പെടുന്നതും ഇത്തരത്തില്‍ അല്പം ശ്രദ്ധിക്കേണ്ട ഒന്നാണ്. നല്ല അവസരങ്ങള്‍ കൈവിട്ട് കളയുന്നത് പലപ്പോഴും ധനനഷ്ടം വരുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ഇത് പല അവസ്ഥയിലും വളരെയധികം ശ്രദ്ധിച്ച് അറിഞ്ഞ് തീരുമാനമെടുക്കേണ്ട ഒന്നാണ്.



Click it and Unblock the Notifications
