Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ആയുര്‍ രേഖയില്‍ ട്രയാംഗിളുണ്ടോ, എങ്കില്‍
ആയുര്‍ രേഖയില്‍ ട്രയാംഗിളുണ്ടോ, എങ്കില്‍
കയ്യിലെ രേഖ നോക്കി ഭൂത, ഭാവി, വര്‍ത്തമാനങ്ങള്‍ പറയുന്നത് പുതിയ കാര്യമല്ല. ഹസ്തരേഖാ ശാസ്ത്രം അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ശാസ്ത്രവുമാണ്.
കയ്യിലെ രേഖകള്‍ പല കാര്യങ്ങളും ഒരാളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. രേഖകള്‍ ഒരാളുടെ കയ്യിലെ പോലെയാകില്ല, മറ്റൊരാളുടെ കയ്യില്‍.
കീര്‍ത്തി രേഖ, ധനരേഖ, ആയുര്‍രേഖ എന്നിങ്ങനെ പല തരത്തിലെ രേഖകളുമുണ്ട്. ചിലയാളുകളുടെ കയ്യില്‍ വ്യത്യസ്തങ്ങളായ രേഖകള്‍ കാണാം. ഇത് ചിലപ്പോള്‍ ഭാഗ്യത്തെയും മററു ചിലപ്പോള്‍ ദുര്‍ഭാഗ്യത്തേയും സൂചിപ്പിയ്ക്കുന്നു.
കയ്യിലെ ചില രേഖകള്‍ വെളിപ്പെടുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ

ആയുര്‍ രേഖയില്‍ ട്രയാംഗിളുണ്ടോ
ഹെഡ് ലൈന്‍, ഫേറ്റ് ലൈന്‍, മെര്‍ക്കുറി ലൈന്‍ എന്നിവ ചേരുന്ന ഈ ഭാഗത്തിനിടയിലായി ട്രയാംഗിളുണ്ടെങ്കില് ഇത് ജീവിതത്തില്‍ കീര്‍ത്തി നേടുമെന്നതിന്റെ സൂചന നല്കുന്നു. ഏതു രംഗത്തായാലും ഇത് സാധ്യമാണ്. ഈ ട്രയാംഗിള്‍ കീര്‍ത്തിയെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നര്‍ത്ഥം.

ലൈഫ്ലൈന്
ലൈഫ്ലൈന് അഥവാ ആയുര്‍രേഖയില്‍ ട്രയാംഗിളുണ്ടെങ്കില് ഇത് നിങ്ങള്‍ ജീവിതത്തില്‍ പണക്കാരനാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇവര്‍ക്കു പണം മാത്രമല്ല, പദവിയും നേടാനാകും.

ചൂണ്ടുവിരലിന് താഴെയുള്ള ഈ ഭാഗം
ചൂണ്ടുവിരലിന് താഴെയുള്ള ഈ ഭാഗം മൗണ്ട് ഓഫ് ജുപ്പിറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടെയായി സ്റ്റാറുണ്ടെങ്കില്‍ ഇത് ഭരണസംബ്ന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ വിജയിക്കുമെന്നതിന്റെ സൂചനയാണ്. ലീഡര്‍ഷിപ്പ് ഗുണങ്ങളുള്ളവര്‍, നല്ല നേതൃപാടവമുള്ള ഇക്കൂട്ടര്‍ രാഷ്ട്രീയത്തിലും മറ്റും ഏറെ ശോഭിയ്ക്കുമെന്നര്ത്ഥം.

സ്റ്റാര്‍
കയ്യിലെ വശത്തായി സ്റ്റാര്‍ അടയാളമെങ്കില്‍ ഇത് തങ്ങളുടെ മനസു പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ വിജയിക്കുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്. അതായത് ഇത്തരക്കാര്‍ക്കു മനസില്‍ തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത് വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാകുമെന്നര്ത്ഥം.

മോതിരവിരലിനു താഴെയുള്ള ഈ ഭാഗം
മോതിരവിരലിനു താഴെയുള്ള ഈ ഭാഗം മൗണ്ട് ഓഫ് സണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നക്ഷത്രചിഹ്നവും ഇതൊടൊപ്പം 6-8 വരകളുമുണ്ടെങ്കില്‍ നിങ്ങള്‍ പ്രശസ്തനാകുമെന്നാണ് പറയപ്പെടുന്നത്. ഈ ഭാഗത്തെ സ്റ്റാര്‍ അടയാളം പല പ്രശ്നസ്തരുടേയും കയ്യില്‍ സാധാരണയാണ്. ഈ അടയാളം കീര്ത്തിരേഖയെന്നു വേണമെങ്കില്‍ പറയാം.

ചെറുവിരലിനു താഴെയുള്ള ഈ ഭാഗം
ചെറുവിരലിനു താഴെയുള്ള ഈ ഭാഗം മൗണ്ട് ഓഫ് മെര്‍ക്കുറി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇവിടെ കാണുന്ന നേര്‍രേഖ, അതായത് സ്റ്റാര്‍ ചിഹ്നത്തിനു മുകളില്‍ കാണിയ്ക്കുന്ന ഒരു നേര്രേഖയുണ്ടെങ്കില് ഇത് നിങ്ങള്‍ സംസാരത്തിലൂടെ പണക്കാരനാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് നേര്രേഖയെങ്കില് നിങ്ങള്‍ക്കു മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാനുള്ള കഴിവുണ്ടെന്നും ഇതുവഴി ധനസമ്പാദനത്തിന് അവസരമുണ്ടാകുമെന്നും പറയപ്പെടുന്നു.



Click it and Unblock the Notifications
