Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
ഇവയെല്ലാം ധനവാനാകുമെന്നതിന്റെ സൂചന
ഇവയെല്ലാം ധനവാനാകുമെന്നതിന്റെ സൂചന
ധനം ലഭിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ് നാമെല്ലാവരും. ഇതിനു വേണ്ടി അധ്വാനിയ്ക്കുന്നവര്. ഏതു വഴിയിലൂടെ പണമുമുണ്ടാക്കുമെന്ന് ആലോചിയ്ക്കുന്നവര്.
ചില ശകുനങ്ങളില്, ചില സൂചനകളില്‍ വിശ്വസിയ്ക്കുന്നവരാണ് നാം എല്ലാവരും. നല്ല സൂചനകളും ചീത്ത സൂചനകളുമെല്ലാം ഇതില്‍ പെടും.
ധനലാഭവും ധനനഷ്ടവുമെല്ലാം സൂചിപ്പിയ്ക്കുവാനും നാം വിശ്വസിയ്ക്കുന്ന, നമുക്കു സൂചന നല്കുന്ന ചില ശകുനങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

പണം
കയ്യില്‍ നിന്നും പണം ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഇത് ധനനഷ്ടം അടുത്തുണ്ടാകുമെന്ന സൂചന നല്കുന്നു. പണം കയ്യില്‍ നിന്നും നഷ്ടപ്പെടുന്നത് നല്ലതല്ല. ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക നഷ്ടമെന്നു പറയാം. ഇത്തരം ലക്ഷണം സ്വപനത്തില്‍ വന്നാലും മതി.

ചൊറിച്ചില്‍
ശരീരത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ചും കയ്യിലോ നെഞ്ചിലോ ചൊറിച്ചില്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഇത് ധനലാഭ സൂചന നല്കുന്ന ഒന്നാണ്.ഇത് പണവും അവസരങ്ങളും നിങ്ങള്‍ക്കായി വരുന്നവെന്നതിന്റെ സൂചന നല്കുന്നു. സാമ്പത്തികലാഭം നിങ്ങള്ക്കടുത്തെത്തിയതിന്റെ സൂചനയെന്നു പറയാം.

മരിച്ചവരെ സ്വപ്നം
വിശേഷാവസരങ്ങളില്‍ മരിച്ചവരെ സ്വപ്നം കാണുന്നത് പരമ്പരാഗതമായുള്ള ധനലാഭം സൂചിപ്പിയ്ക്കുന്നു. പരമ്പരാഗത സ്വത്തു സംബന്ധിച്ച് എന്തെങ്കിലും നല്ല വാര്‍ത്തകള്‍ വരുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

8
8 എന്ന അക്കം മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടതാണ്. മഹാലക്ഷ്മിയാണ് ധനദേവത. എന്ന സംഖ്യ പല തവണയായി കാണുന്നുവെങ്കില്‍, അതായത അടിക്കടി 8 എന്ന സംഖ്യ ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ മുന്പിലെത്തുന്നുവെങ്കില് ഇത് ഭാഗ്യവും അഭിവൃദ്ധിയും വരുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഉറുമ്പിന്റെ കൂട്
വാതിലിനു സമീപം, അല്ലെങ്കില്‍ വീട്ടില്‍ ഉറുമ്പിന്റെ കൂട് നല്ല ലക്ഷണമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ ശുഭകാര്യവും ഐശ്വര്യവുമെല്ലാം നടക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

പ്രാവിന്റെ കൂടും
വീട്ടിലേയ്ക്കു വവ്വാല് വരുന്നത് നല്ല സൂചനയല്ല നല്‍കുന്നത്. ഇത് ധനനഷ്ടം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ദാരിദ്ര്യസൂചന എന്നു പറയാം. ഇതുപോലെ വവ്വാലിന്റെ വാസസ്ഥലം വീട്ടിലുണ്ടാകുന്നതും നല്ലതല്ല. ഇത്തരത്തില്‍ വവ്വാല് വരുന്നത് വീട്ടിലേക്ക് ദാരിദ്ര്യം കൊണ്ടു വരുന്നതിനും വീട്ടിലെ ലക്ഷ്മീ ദേവി ഇറങ്ങിപ്പോവുന്നതിനും കാരണമാകുന്നു. ഇതുപോലെ പ്രാവിന്റെ കൂടും ധനനഷ്ട സൂചന നല്കുന്ന ഒന്നാണ്. പ്രാവുകള്‍ വരുന്നത് ദോഷമില്ലെങ്കിലും ഇവയ്ക്കായുള്ള കൂടുകള്‍ ധനഷ്ടവും സൂചിപ്പിയ്ക്കുന്നു.

കടുക്
കടുക് താഴെപ്പോകരുതെന്നു പഴമക്കാര്‍ പറയും. ഇത് നല്ല ലക്ഷണമല്ല. തല്ലുണ്ടാകുമെന്നാണ് കാരണമായി പറയാറ്. ലക്ഷണശാസ്ത്ര പ്രകാരം ഇത് ധനനഷ്ടം സൂചിപ്പിയ്ക്കുന്ന ഒന്നാണ്.എണ്ണ തട്ടി മറിഞ്ഞു പോകുന്നതും ധനനഷ്ടം അടുത്തെത്തിയെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്.

ക്ലോക്കോ ടൈംപീസോ നിലയ്ക്കുന്നത്
വീട്ടില്‍ ക്ലോക്കോ ടൈംപീസോ നിലയ്ക്കുന്നത് ധനനഷ്ടത്തിന്റെ മറ്റൊരു സൂചനയാണ് നല്‍കുന്നത്. ഇത് ദുര്‍ഭാഗ്യത്തേയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇവ പെട്ടെന്നു തന്നെ കേടു തീര്‍ക്കുകയോ ഉപേക്ഷിയ്ക്കുകയോ ചെയ്യുക.



Click it and Unblock the Notifications