Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കയ്യിലെ ഈ സ്റ്റാര്‍ ചിഹ്നം പറയുന്ന രഹസ്യം
കൈ രേഖ നോക്കി ഭൂത, ഭാവി, വര്‍ത്തമാനം മാത്രമല്ല, ഒരാളെക്കുറിച്ചുള്ള പല പ്രത്യേകതകളും പറയാന്‍ സാധിയ്ക്
കൈരേഖാ ശാസ്ത്രം പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ശാസ്ത്രശാഖയാണ്. പണ്ടു കാലം മുതല്‍ ഇപ്പോള്‍ വരെ ആളുകള്‍ വിശ്വസിയ്ക്കുന്ന ഒന്ന്.
കൈ രേഖ നോക്കി ഭൂത, ഭാവി, വര്‍ത്തമാനം മാത്രമല്ല, ഒരാളെക്കുറിച്ചുള്ള പല പ്രത്യേകതകളും പറയാന്‍ സാധിയ്ക്കും. നല്ലതും ചീത്തയുമെല്ലാം ഇതില്‍ പെടും.
കൈ രേഖകള്‍ പലരിലും വ്യത്യസ്തങ്ങളാണ്. ചിലരില്‍ നല്ല തെളിഞ്ഞ രേഖകള്‍ കാണാം, ചിലരിലെ കൈരേഖകള്‍ അത്ര തെളിച്ചമില്ലാത്തതാകും. ചിലരുടെ കയ്യില്‍ ധാരാളം രേഖകളുണ്ടാകും. മറ്റു ചിലരുടെ കയ്യില്‍ കുറച്ചു രേഖകളും. ചിലരുടെ കയ്യില്‍ ചില പ്രത്യേക രേഖകളുണ്ടാകും, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ സൂചിപ്പിയ്ക്കുന്നവയോ എന്തെങ്കിലും പ്രത്യേകതകള്‍ സൂചിപ്പിയ്ക്കുന്നവയോ എല്ലാമാകും, ഇത്.
കയ്യിലെ രേഖകള്‍ ഒരാളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചും ഭാഗ്യമോ നിര്‍ഭാഗ്യമോ സംബന്ധിച്ചും പല കാര്യങ്ങളും വെളിപ്പെടുത്തും.
കയ്യിലെ ചില രേഖകള്‍ വെളിപ്പെടുത്തുന്ന ചില പ്രത്യേക രഹസ്യങ്ങളെക്കുറിച്ചറിയൂ,

ട്രയാംഗിള്‍
ചിലരുടെ കയ്യില്‍ ട്രയാംഗിള്‍ കാണാം. ഹെഡ് ലൈന്‍, ഫേറ്റ് ലൈന്‍, മെര്‍ക്കുറി ലൈന്‍ എന്നിവ കയ്യില്‍ ചേരുന്ന ചേരുന്ന ഈ ഭാഗത്തിനിടയിലായി ട്രയാംഗിളുണ്ടെങ്കില് ഇത് ജീവിതത്തില്‍ കീര്‍ത്തി നേടുമെന്നതിന്റെ സൂചന നല്കുന്നു. ഏതു രംഗത്തായാലും ഇത് സാധ്യമാണ്. ഈ ട്രയാംഗിള്‍ കീര്‍ത്തിയെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നര്‍ത്ഥം. ട്രയാംഗിള്‍ രേഖ കയ്യില്‍ ഇതുപോലെ കാണപ്പെടുകയാണെങ്കില്‍ ഇത്തരക്കാര്‍ക്ക് പ്രശസ്തി പ്രതീക്ഷിയ്ക്കാം.

ലൈഫ് ലൈന്‍
കയ്യിലെ ഈ രേഖ ലൈഫ് ലൈന്‍ എന്നാണ് അറിയപ്പെടുന്നത്. ലൈഫ്ലൈന് അഥവാ ആയുര്‍രേഖയില്‍ ട്രയാംഗിളുണ്ടെങ്കില്, അല്ലെങ്കില്‍ ഈ പ്രത്യേക ആകൃതിയെങ്കില്‍ ഇത് നിങ്ങള്‍ ജീവിതത്തില്‍ പണക്കാരനാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇവര്‍ക്കു പണം മാത്രമല്ല, പദവിയും നേടാനാകും.

നക്ഷത്ര ചിഹ്നമുണ്ടെങ്കില്‍
ചൂണ്ടുവിരലിന് താഴെയുള്ള ഈ ഭാഗം മൗണ്ട് ഓഫ് ജുപ്പിറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നക്ഷത്ര ചിഹ്നമുണ്ടെങ്കില്‍
ഇത് ഭരണ കാര്യങ്ങളില്നിങ്ങള് വിജയിക്കുമെന്നതിന്റെ സൂചനയാണ്. ഈ രേഖ കയ്യിലുള്ളവര്‍ക്ക് ലീഡര്‍ഷിപ്പ് ഗുണങ്ങളുണ്ടായിരിയ്ക്കും.
നല്ല നേതൃപാടവമുള്ള ഇക്കൂട്ടര്‍ രാഷ്ട്രീയത്തിലും മറ്റും ഏറെ ശോഭിയ്ക്കുമെന്നര്ത്ഥം.

കയ്യിലെ വശത്തായി സ്റ്റാര്‍
കയ്യിലെ വശത്തായി സ്റ്റാര്‍ അടയാളമെങ്കില്‍ ഇത് തങ്ങളുടെ മനസു പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ വിജയിക്കുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്. അതായത് ഇത്തരക്കാര്‍ക്കു മനസില്‍ തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നത് വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാകുമെന്നര്ത്ഥം. അതായത് ഇത്തരക്കാര്‍ക്ക് തങ്ങളുടെ മനസു പറയുന്ന രീതി കേട്ടു നീങ്ങാമെന്നര്ത്ഥം. ഇത് ഇവരെ വിജയത്തിലെത്തിയ്ക്കുകയും ചെയ്യും.

മോതിരവിരലിനു താഴെ
മോതിരവിരലിനു താഴെയുള്ള ഈ ഭാഗം മൗണ്ട് ഓഫ് സണ്‍ എന്നാണ് അറിയപ്പെടുന്നത്. ചിലരുടെ കയ്യില്‍ ഈ ഭാഗത്ത് നക്ഷത്ര ചിഹ്നം കാണപ്പെടും. ഇവിടെ നക്ഷത്രചിഹ്നവും ഇതൊടൊപ്പം 6-8 വരകളുമുണ്ടെങ്കില്‍ നിങ്ങള്‍ പ്രശസ്തനാകുമെന്നാണ് പറയപ്പെടുന്നത്. ഈ ഭാഗത്തെ സ്റ്റാര്‍ അടയാളം പല പ്രശസ്തരുടേയും കയ്യില്‍ സാധാരണയാണ്. ഈ അടയാളം കീര്ത്തിരേഖയെന്നു വേണമെങ്കില്‍ പറയാം.

ചെറുവിരലിനു താഴെയുള്ള ഈ ഭാഗം
ചെറുവിരലിനു താഴെയുള്ള ഈ ഭാഗം മൗണ്ട് ഓഫ് മെര്‍ക്കുറി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇവിടെഒരു നേര്രേഖയുണ്ടെങ്കില് ഇത് നിങ്ങള്‍ സംസാരത്തിലൂടെ പണക്കാരനാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇത് നേര്രേഖയെങ്കില് നിങ്ങള്‍ക്കു മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാനുള്ള കഴിവുണ്ടെന്നും ഇതുവഴി ധനസമ്പാദനത്തിന് അവസരമുണ്ടാകുമെന്നും പറയപ്പെടുന്നു.

ചിലരുടെ തള്ളവിരലിനു മുന്‍പായി
ചിലരുടെ തള്ളവിരലിനു മുന്‍പായി ഇത്തരത്തില്‍ ഒരു രേഖ കാണാം. അതായത് ഒരു ധാന്യമണിയുടെ ആകൃതിയിലുള്ള രേഖയെന്നു വേണം, പറയാന്‍. ഈ ചെറിയ അടയാളം ആകര്‍ഷണ രേഖയെന്നു വേണമെങ്കില്‍ പറയാം. ഇത്തരം രേഖ ആകര്‍ഷകത്വം സൂചിപ്പിയ്ക്കുന്ന ഒന്നാണ്.
മറ്റുള്ളവര്‍ നിങ്ങളിലേയ്ക്ക് ആകര്ഷിയ്ക്കപ്പെടുമെന്നു
സൂചിപ്പിയ്ക്കുന്നു. അതായത് ഇത്തരം രേഖ കയ്യിലെങ്കില്‍ മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിയ്ക്കാനും തങ്ങളിലേയ്ക്ക് അടുപ്പിയ്ക്കാനും സാധിയ്ക്കും.



Click it and Unblock the Notifications
