Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
A എന്ന അക്ഷരത്തിലാണോ പേരു തുടങ്ങുന്നത്
A എന്ന അക്ഷരത്തിലാണോ പേരു തുടങ്ങുന്നത്
നമ്മുടെ പേര് നമുക്ക് വലുതു തന്നെയാണ്. നല്ലതാണെങ്കിലും മോശമാണെങ്കിലും. നമുക്കു തിരിച്ചറിവു നല്കുന്ന വലിയൊരു ഘടകം.
ഒരു പേരില്‍ എന്തിരിയ്ക്കുന്ന എന്നതല്ല, പേരില്‍ പലതുമുണ്ടെന്നതാണ് വാസ്തവം. പ്രത്യേകിച്ചും പേരു തുടങ്ങുന്ന ആദ്യ അക്ഷര പ്രകാരം.
ഇംഗ്ലീഷ് അക്ഷര മാലയിലെ എ-സെഡ് വരെയുള്ള അക്ഷരങ്ങളാണ് സാധാരണ പേരിടാന്‍ ഉപയോഗിയ്ക്കുന്നത്. ചിലത് കൂടുതല്‍ ഉപയോഗിയ്ക്കുന്നവയാകും. ഉദാഹരണത്തിന് എ, എസ്, ആര് പോലുള്ള ചില അക്ഷരങ്ങള്‍. ചിലത് വളറെ ചുരുക്കവുമാകും, എക്സ്, സെഡ് പോലുളള ചില അക്ഷരങ്ങള്‍.
ഒരു കുഞ്ഞിനു പേരിടുമ്പോള്‍ പലരും ആദ്യം പ്രാധാന്യം കൊടുക്കുന്ന അക്ഷരമാണ് എ. എയില്‍ തുടങ്ങുന്ന പേരുകള്‍ കുഞ്ഞിന് ആദ്യ സ്ഥാനം കിട്ടണമെന്ന മോഹം കൊണ്ടു കൂടിയാകും.
ഓരോരോ അക്ഷരങ്ങളും വെളിപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്. ഇതുപോലെ എ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരു വെളിപ്പെടുത്തുന്ന പലതുമുണ്ട്. ഇതെക്കുറിച്ചറിയൂ.

1 എന്ന നമ്പറിനു തുല്യമായി
എ എന്നാല്‍ 1 എന്ന നമ്പറിനു തുല്യമായി വരും. ആദ്യ സ്ഥാനത്ത് എന്നതിനെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. പവര്‍ ഫുള്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന കൂട്ടരാണ് ഇവര്‍. അതേ സമയം പെട്ടെന്നു ദേഷ്യം വരുന്നവര്‍. അഗ്രസീവ് അഥവാ ദേഷ്യപ്പെടുന്നവര്‍ എന്ന ഗണത്തില്‍ പെടുത്താം. ഏതു സാഹചര്യത്തിലും മുന്നോട്ടു നയിക്കുന്ന ഇവര്‍ക്ക് ലോകത്തെ തന്നെ മാറ്റി മറയ്ക്കാനുള്ള കഴിവുമുണ്ട്. ഈ പേരുകാരും ഇതുപോലെ പെട്ടെന്നു പ്രതകരിയക്കുന്ന, അല്പം ദേഷ്യപ്രകൃതമുള്ള ആളുകളാണെന്നു പറയാം.

നിയന്ത്രണം
അവരവരെക്കുറിച്ചു നല്ല ധാരണയുള്ള ഇക്കൂട്ടര്‍ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിയ്ക്കുന്നവരുമാണ്. കാര്യങ്ങള്‍ നിയന്ത്രണത്തില്‍ വരുത്താന്‍ ശ്രമിയ്ക്കുന്നവര്‍ എന്നു വേണം, പറയാന്‍. സ്വന്തം നിയമങ്ങള്‍ ഉണ്ടാക്കാനും ഇതു നടപ്പിലാക്കാനും ശ്രമിയ്ക്കുന്നവരാണ് എ എന്ന പേരുകാര്‍. ധൈര്യവും ആത്മവിശ്വാസവുമുള്ള ഇക്കൂട്ടര്‍ കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ താല്പര്യപ്പെടുന്നവരുമാണ്.

ആത്മവിശ്വാസമുള്ള ഇക്കൂട്ടര്‍
ആത്മവിശ്വാസമുള്ള ഇക്കൂട്ടര്‍ പൊതുവെ മറ്റുള്ളവര്‍ക്കു മുന്നില്‍ നല്ലപോലെ അഭിനയിക്കാനും അറിയുന്നവരാണ്. അതായത് മനസിലുള്ളതാകില്ല, പലപ്പോഴും മറ്റുള്ളവര്‍ക്കു മുന്നില്‍ വെളിപ്പെടുത്തുന്നത്. ആളുകളെ ആകര്‍ഷിയ്ക്കാന്‍ കഴിയുന്ന നിലപാടുകള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നവരാകും.

സാഹസികത
സാഹസികത ഇഷ്ടപ്പെടുന്ന കൂട്ടരാണ് എ എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍. ഇതു കൊണ്ടുതന്നെ ഇത്തരം പ്രവൃത്തികളില്‍ താല്പര്യമുളളവര്. സാഹസിക പ്രവൃത്തികള്‍ ചെയ്യുന്നവര്‍.

അവനവനില്‍
അവനവനില്‍ ഏറെ വിശ്വാസമുള്ളതു കൊണ്ടു തന്നെ മറ്റുള്ളവരുടെ പ്രയത്നങ്ങള്‍ അല്പം താഴ്ത്തിക്കാണാനും അവരുടെ കഠിനാധ്വാനത്തിനു വില കൊടുക്കാനും അല്പം പിന്നോക്കമാകും, എ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍. മറ്റുള്ളവരെ വിമര്‍ശിയ്ക്കുന്ന പതിവുള്ളവരും.

സ്വാര്‍ത്ഥത
പൊതുവെ സ്വാര്‍ത്ഥത കൂടുതലുള്ള ഇവര്‍ക്ക് മറ്റുള്ളവരെ ആദരിയ്ക്കാനും അംഗീകരിയ്ക്കാനുമെല്ലാം മടിയുമാണ്. തങ്ങള്‍ മനസില്‍ ഉദ്ദേശിയ്ക്കുന്ന കാര്യം നടത്തിയെടുക്കാന്‍ ഏതറ്റം വരെയും ഇവര്‍ പോകും. പൊതുവെ ഏതു കാര്യത്തിലും അമിതാഗ്രഹം വച്ചു പുലര്‍ത്തന്ന ഇവരെ ഒരു പരിധി വരെ അത്യാഗ്രഹികളെന്നും വിളിയ്ക്കാം.

ആരെയും മുന്നോട്ടു നയിക്കാന്‍ കഴിയുന്ന ഇക്കൂട്ടര്‍ക്ക് ബിസിനസ് സംരംഭങ്ങള്‍, ടീച്ചിംഗ്, റിസര്‍ച്ച മുതലായ ജോലികള്‍ കൂടുതല്‍ ചേരും.



Click it and Unblock the Notifications
