അശ്ലീലവീഡിയോകളും പുരുഷനും

അശ്ലീലസൈറ്റുകളിലെ സന്ദര്‍ശനം. ഇതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍

അശ്ലീല വീഡിയോ ചിത്രങ്ങള്‍ കാണുന്നവര്‍ പലരും നമുക്കിടയിലുണ്ട്. മറച്ചു വെയ്ക്കപ്പെടുമ്പോഴാണ് കാണാനുള്ള ആഗ്രഹം കൂടുതലാവുകയെന്ന് ആരോ പണ്ട് പറഞ്ഞിട്ടുണ്ട്. ഒളിഞ്ഞും മറഞ്ഞും ഒരു തുണ്ടെങ്കിലും കാണാം എന്ന് കരുതുന്നവരില്‍ ആണും പെണ്ണും എല്ലാം കണക്കാണ്. എന്നാല്‍ പലപ്പോഴും ഇത്തരം അശ്ലീവ വീഡിയോകള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും മറ്റ് മാനസിക വൈകൃതങ്ങളും പലരും അറിയാതെ പോവുന്നു.എന്നാല്‍ ഇനി അശ്ലീ വീഡിയോ കാണുമ്പോള്‍ ഇതൊന്ന് വായിക്കുന്നത് നന്നായിരിക്കും.

അശ്ലീല വീഡിയോകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് ഓരോ ദിവസം ചെല്ലുന്തോറും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ആരും ചിന്തിക്കാറില്ല. പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാവുന്നതാണ്. പല വിധത്തില്‍ പോണ്‍ വീഡിയോസ് കാണുന്നവരില്‍ ലൈംഗിക വൈകൃതങ്ങളും ക്രിമിനല്‍ സ്വഭാവങ്ങളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്നാല്‍ ഇത്തരത്തില്‍ ഒരു സ്വഭാവം ഉണ്ടാവുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഇവരില്‍ ആരോഗ്യപരമായും മാനസികപരമായും സംഭവിക്കുന്നത് എന്ന് നോക്കാം. കാരണം അശ്ലീല വീഡിയോകളെക്കുറിച്ചും അത് കണ്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അറിയാത്തവരാണ് വീണ്ടും വീണ്ടും ഇതിനു പുറകേ പായുന്നതെന്നത് നിസ്സംശയം പറയാം.

 നമുക്കിടയിലൊരാള്‍

നമുക്കിടയിലൊരാള്‍

നമുക്കിടയില്‍ ഒരാളെങ്കിലും ദിവസത്തില്‍ ഇത്തരമൊരും ശീലത്തിന് അടിമപ്പെട്ടിട്ടുണ്ട്. നമുക്കിടയില്‍ അഞ്ചിലൊരാള്‍ ദിവസവും ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരായിരിക്കും. അവരുടേതായ ലൈംഗിക താല്‍പ്പര്യം നിയന്ത്രിക്കാന്‍ പറ്റാതെ വരുമ്പോഴാണ് ഇത്തരം ശീലങ്ങള്‍ക്ക് അടിമയായി പോകുന്നത്. അത് വളരെ ഗുരുതരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുക എന്നത് പലരും അറിയാതെ പോവുന്നു.

സ്വയംഭോഗം അധികമാകുന്നു

സ്വയംഭോഗം അധികമാകുന്നു

ആരോഗ്യപരമായി സ്വയം ഭോഗം നല്ലതാണ്. എന്നാല്‍ പലപ്പോഴും അമിതമായ സ്വയംഭോഗം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇത് പുരുഷന്‍മാരിലാണെങ്കിലും സ്ത്രീകളിലാണെങ്കിലും ഒരു പോലെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പോണ്‍ വീഡിയോസ് പലപ്പോഴും ലൈംഗിക ജീവിതത്തില്‍ വരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് അമിത സ്വയംഭോഗം ചെയ്യുന്നവര്‍ പലപ്പോഴും അതിന്റെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു.

 ഉത്പാദന ക്ഷമത കുറയ്ക്കുന്നു

ഉത്പാദന ക്ഷമത കുറയ്ക്കുന്നു

നിങ്ങള്‍ തുടര്‍ച്ചയായി അശ്ലീലസൈറ്റുകള്‍ക്ക് മുന്‍പില്‍ സമയം ചിലവഴിയ്ക്കുന്നത് നിങ്ങളുടെ ഉത്പാദന ക്ഷമതയെ കുറയ്ക്കുകയാണ് ചെയ്യുന്നത്. പോണ്‍വീഡിയോകള്‍ പല വിധത്തില്‍ പുരുഷന്റെ ഉത്പാദന ക്ഷമതയെ ബാധിക്കുന്നു. മാത്രമല്ല മാനസികപരമായും ശാരീരികപരമായും ഇത് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 സെക്ഷ്വല്‍ ഫാന്റസികള്‍

സെക്ഷ്വല്‍ ഫാന്റസികള്‍

ശരിയ്ക്കും അത്ഭുത ലോകത്തായിരിക്കും നിങ്ങള്‍ ജീവിയ്ക്കുന്നത്. ഇത് നിങ്ങളെ യഥാര്‍ത്ഥ ലോകവുമായുള്ള ബന്ധം ഇല്ലാതാക്കുന്നു. കാരണം പോണ്‍ വീഡിയോകള്‍ എപ്പോഴും കാഴ്ച വെക്കുന്നത് അത്ഭുതങ്ങളായിരിക്കും. ഇത് നിങ്ങളെ സെക്ഷ്വല്‍ ഫാന്റസിയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ കാണുന്നതിന് മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കുക.

അടിമപ്പെടുന്നു

അടിമപ്പെടുന്നു

പോണ്‍സൈറ്റുകള്‍ കണ്ട് തുടങ്ങിയാല്‍ പിന്നെ അതില്‍ നിന്നും മോചനം എന്ന് പറയുന്നത് പലപ്പോഴും എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും മുന്‍പ് നല്ലതു പോലെ ആലോചിക്കുക. പലപ്പോഴും അശ്ലീല സൈറ്റുകള്‍ കാണുന്നത് നമ്മുടെ ക്രിയേറ്റിവിറ്റിയേയും കഴിവിനേയും ഇല്ലാതാക്കുന്നു. മാത്രമല്ല ഇത്തരം സൈറ്റുകള്‍ക്ക് പലരും അടിമപ്പെടുന്നു.

അനുകരണം

അനുകരണം

പലപ്പോഴും വീഡിയോയില്‍ കാണുന്നത് അങ്ങനെ തന്നെ അനുകരിയ്ക്കാന്‍ ശ്രമിക്കുന്നതും പ്രശ്‌നങ്ങളില്‍ കലാശിയ്ക്കുന്നുയ ബലാല്‍സംഗവും മറ്റും പോണ്‍സൈറ്റുകള്‍ക്ക് അടിമപ്പെടുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. നാട്ടില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇതെന്ന് പറഞ്ഞാല്‍ തള്ളിക്കളയാനാവില്ല.

ഡിപ്രഷന്‍, സമ്മര്‍ദ്ദം

ഡിപ്രഷന്‍, സമ്മര്‍ദ്ദം

ഡിപ്രഷനും സമ്മര്‍ദ്ദവും കൂടിയ അളവില്‍ തന്നെ ഇത്തരക്കാരല്‍ ഉണ്ടാവും. പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്കു പോലും അക്രമാസക്തരാവുന്നതും പോണ്‍സൈറ്റുകള്‍ക്ക് അടിമപ്പെട്ടവരാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ മറികടക്കുന്നതിനായി പോണ്‍സൈറ്റുകള്‍ ആശ്രയിക്കുന്നവരും ചില്ലറയല്ല. എല്ലാ വിധത്തിലും ഇത് നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുന്നു.

കൗമാരക്കാരില്‍ കൂടുതല്‍

കൗമാരക്കാരില്‍ കൂടുതല്‍

ഏത് പ്രായക്കാരാണ് ഇത് കൂടുതല്‍ കാണുന്നത് എന്നത് പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. ചെറുപ്പക്കാരേക്കാള്‍ കൗമാരക്കാരാണ് പോണ്‍സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്നത്. അതുകൊണ്ട് തന്നെ കൗമാരക്കാരിലാണ് പലപ്പോഴും ഇത്തരം സ്വഭാവങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. മാനസികമായും ശാരീരികമായും അവരിലുണ്ടാകുന്ന മാറ്റങ്ങള്‍ പുതിയ കാര്യങ്ങളെ അറിയാനുള്ള വ്യഗ്രതയിലേക്കെത്തിക്കും.

Story first published: Saturday, May 5, 2018, 17:21 [IST]
X
Desktop Bottom Promotion