Just In
- 9 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 2 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 5 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
Don't Miss
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- News
നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Movies
സിനിമ മോഹം പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഈ രണ്ട് ഉപദേശം! വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
അവന്റെ ഹൃദയത്തോട് ചേര്‍ന്ന് അവള്,മരണം അടുത്ത്
പ്രിയപ്പെട്ടവരെ മരണം തട്ടിയെടുക്കുക എന്നത് ഏറ്റവും വേദനയുളവാക്കുന്ന ഒന്നാണ്. തന്റെ പങ്കാളി ഏത് നിമിഷവും മരണത്തിന് കീഴടങ്ങും എന്ന് ഉത്തമ ബോധത്തോടെ അവന്റെ മരണത്തിനായി കാത്തു നില്ക്കുന്ന ഒരു കാമുകിയുടെ അവസ്ഥ എത്രത്തോളം സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് ആലോചിച്ച് നോക്കൂ. അപ്രതീക്ഷിതമായി ജീവിതത്തില്‍ ഉണ്ടാക്കുന്ന ചില സംഭവങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. അപ്രതീക്ഷിത സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന നടുക്കം അത് ചില്ലറയല്ല. മരണം തന്റെ കാമുകന് അടുത്ത് നില്‍ക്കുമ്പോഴും അവനെ നെഞ്ചോട് ചേര്‍ത്ത് മരണത്തിന് വിട്ടു കൊടുക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് സ്റ്റെഫാനി എന്ന പെണ്‍കുട്ടി.
സ്റ്റെഫാനിയെ തന്റെ പ്രിയതമനില്‍ നിന്ന് പിരിക്കാന്‍ പലപ്പോഴും മരണം കാത്തിരിക്കുകയായിരുന്നു. അവസാനനിമിഷം മരണം അവനെ തട്ടിയെടുക്കുക തന്നെ ചെയ്തു. പ്രിയപ്പെട്ടവന് അപകടം പറ്റി ആശുപത്രിയില്‍ ക്രിട്ടിക്കല്‍ അവസ്ഥയില്‍ ആയിരുന്നു. ഇന്ന് ഏറ്റവും അധികം സോഷ്യല്‍ മീഡിയയില്‍ എല്ലാവരേയും കരയിപ്പിക്കുന്ന ഒരു ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് സ്റ്റെഫാനിയുടേയും കാമുകന്റേയും.

അപകടം സംഭവിച്ചത്
വെയില്‍സിലെ ബീച്ചില്‍ വെച്ചാണ് ഇത്തരത്തിലൊരു അപകടം സംഭവിച്ചത്. കനത്ത ചൂടില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കടലില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് സ്റ്റെഫാനിയും കാമുകന്നും കൂട്ടുകാരും. എന്നാല്‍ നീന്തുന്നതിനിടയില്‍ തിരയില്‍പ്പെട്ട് അപക
ത്തില്‍ പെടുകയായിരുന്നു.

അപകടത്തില്‍ പെട്ടത് വാര്‍ഡ്സ് മാത്രം
എല്ലാവരും തിരയില്‍ നിന്ന് നീന്തി കരയില്‍ എത്തിയപ്പോള്‍ സ്റ്റെഫാനിയുടെ കാമുകനായ വാര്‍ഡ്സ് മാത്രം തിരയിലേക്ക് എടുത്തെറിയപ്പെട്ടു. മറ്റുള്ളവരെല്ലാം കരയിലേക്ക് എത്തിയപ്പോള്‍ വാര്‍ഡ്സ് മാത്രം അപകടകരമാം വിധത്തില്‍ തിരയില്‍ പെടുകയായിരുന്നു.

ആശുപത്രിയില്‍
വാര്‍ഡ്സ് ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ സ്റ്റെഫാനിയും ഒപ്പമുണ്ട്. ഒരു നിമിഷം പോലും മാറാതെ സ്റ്റെഫാനി തന്റെ കാമുകനോട് ഒപ്പമുണ്ടായിരുന്നു. സ്റ്റെഫാനി റേക്ക് പ്രായം വെറും 15 വയസ്സ് മാത്രമേ ഉള്ളൂ. ആശുപത്രിക്കിടക്കയില്‍ വച്ച് കാമുകന് അന്ത്യയാത്രയേകുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കാമുകിമാര്‍ക്ക് ഒരു പാഠം
സ്റ്റെഫാനി റേ ഇന്നത്തെ കാലത്ത് എല്ലാ കാമുകിമാര്‍ക്കും ഒരു മാതൃകയാണ്. സൈബര്‍ ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ നൊമ്പരമുണര്‍ത്തുന്ന ഒരു ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം. തന്റെ കാമുകന്റെ അന്ത്യയാത്രക്ക് മുന്‍പ് ജീവന് തിരിച്ച് വരുമെന്ന പ്രതീക്ഷയോടെയാണ് ഇവള് കാമുകനോടോപ്പം നില്‍ക്കുന്നത്.

മരണം ഉറപ്പാക്കിയപ്പോള്‍
കഴിഞ്ഞ ദിവസമാണ് വാര്ഡ്സിന് നല്കിയ ലൈഫ് സപ്പോര്‍ട്ട് ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. തനിക്ക് പ്രിയപ്പെട്ടവന്റെ മരണം ഉറപ്പായ നിമിഷത്തില്‍ അവനോട് ചേര്‍ന്ന് കിടക്കാന്‍ സ്റ്റെഫാനി തീരുമാനിക്കുകയായിരുന്നു.

രോഗക്കിടക്കയില്‍ അവനോടൊപ്പം
രോഗക്കിടക്കയില്‍ വാര്ഡ്സിനോടൊപ്പം അവനോട് ചേര്‍ന്ന് കിടക്കുകയായിരുന്നു സ്റ്റെഫാനി. വാര്‍ഡ്സിന്റെ നെഞ്ചോട് ചേര്‍ത്ത് അവനെ കെട്ടിപ്പിടിച്ച് കിടക്കുന്ന സ്റ്റെഫാനി എല്ലാവര്ക്കും ഒരു കണ്ണീര് കാഴ്ചയായി.

അന്ത്യചുംബനം
അധികം വൈകാതെ തന്നെ വാര്‍ഡ്സ് മരണത്തിന്റെ കൈകളിലെത്തി. കിടക്കയില്‍ കിടന്ന് കാമുകനെ കെട്ടിപ്പിടിച്ച് അന്ത്യചുംബനമേകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.