കുടവയറുണ്ടോ, സ്വഭാവം എന്നാല്‍ ഇങ്ങനെയാണ്‌

കുടവയര്‍ എന്ന പ്രതിസന്ധി ഇന്നോ ഇന്നലേയൊ തുടങ്ങിയതല്ല. ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ മാനസികാരോഗ്യത്തേയും ശാരീരികാരോഗ്യത്തേയും ബാധിക്കുന്നത്. എന്നാല്‍ വയറിന്റെ ആകൃതി നോക്കി പലപ്പോഴും നിങ്ങളുടെ സ്വഭാവത്തെ നിയന്ത്രിക്കാം. വയറിന്റെ ആകൃതി ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. എന്നാല്‍ ഇതിന് പിന്നില്‍ നിങ്ങളുടെ സ്വഭാവവും ഒളിഞ്ഞിരിക്കുന്നുണ്ട്.

സ്ത്രീ സൗന്ദര്യത്തിന്റെ കാര്യത്തില്‍ നല്ല ഒതുക്കമുള്ള വയറിന് വളരെയധികം സ്ഥാനമുണ്ട്. സ്ത്രീ സൗന്ദര്യത്തെ നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകം എന്ന് പറയുന്നത് തന്നെ പലപ്പോഴും ഒതുക്കമുള്ള വയറായിരിക്കും. സാമുദ്രിക ശാസ്ത്രത്തില്‍ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി വയറിന്റെ ആകൃതി നോക്കി നമുക്ക് ചില കാര്യങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കും. നിങ്ങളുടെ വയര്‍ ഏത് തരമെന്ന് അറിയൂ എന്നിട്ട് ലേഖനം വായിക്കൂ.

വയറിന്റെ ആകൃതി നോക്കിയാല്‍ ചില പ്രത്യേക കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇത് പലപ്പോഴും പല വിധത്തിലാണ് ജീവിതത്തിലെ കാര്യങ്ങളില്‍ വരെ മാറ്റം വരുത്തുന്നത്. സാമുദ്രിക ശാസ്ത്രത്തില്‍ പല പ്രത്യേക കാര്യങ്ങളും വെളിപ്പെടുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങള്‍ക്കറിയാത്ത കാര്യങ്ങളായിരിക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ വയറിന്റെ ആകൃതി നോക്കി നമുക്ക് പറയാവുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

 ഒതുങ്ങിയ വയറെങ്കില്‍

ഒതുങ്ങിയ വയറെങ്കില്‍

ഒരു ഫിറ്റ്‌നസ് ട്രെയിനറെ പോലെ ഒതുങ്ങിയ വയറാണ് നിങ്ങള്‍ക്കെങ്കില്‍ നിങ്ങള്‍ ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധയുള്ള വ്യക്തിയായിരിക്കും. പലകാര്യങ്ങളിലും അച്ചടക്കവും ക്ഷമയും ഉള്ളവരായിരിക്കും ഇവര്‍. ക്ഷമയോട് കൂടി ഏത് കാര്യത്തേയും സമീപിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. നല്ല കാര്യങ്ങളെക്കുറിച്ച ചിന്തിക്കുന്നതിനും അതിന് വേണ്ടി പരിശ്രമിക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരുന്നു.

 അല്‍പം ചാടിയ വയറെങ്കില്‍

അല്‍പം ചാടിയ വയറെങ്കില്‍

നിങ്ങളുടെ വയര്‍ വളരെ കുറച്ച് മാത്രം മുന്നോട്ട് ചാടി നില്‍ക്കുന്നുണ്ടോ? എന്നാല്‍ ഇവര്‍ വളരെ ആത്മവിശ്വാസമുള്ളവരായിരിക്കും മാത്രമല്ല നല്ല രീതിയില്‍ കാര്യങ്ങളെ സമീപിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലൂടെ പോസിറ്റീവ് ഈര്‍ജ്ജം മറ്റുള്ളവരില്‍ നിറക്കാന്‍ ശ്രമിക്കുന്നു. മാത്രമല്ല ജീവിതം ബാലന്‍സ് ചെയ്ത് മുന്നോട്ട് കൊണ്ട് പോവാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. വ്യക്തിത്വം മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. സ്വന്തം കാലില്‍ നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. ഏത് കാര്യത്തിനും വളരെ ചിന്തിച്ച് മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍.

പുറത്തേക്ക് ചാടിയ വയര്‍

പുറത്തേക്ക് ചാടിയ വയര്‍

പുറത്തേക്ക് ചാടിയ വയര്‍ ഉള്ളവര്‍ വളരെ തമാശക്കാരായിരിക്കും. ജീവിതത്തെ വളരെ വലിയ തമാശ രൂപത്തില്‍ കൊണ്ട് പോവാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഇവര്‍. ചിരിക്കാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഇവര്‍ പലപ്പോഴും മറ്റുള്ളവരെക്കൂടി ചിരിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. ഇത് കൊണ്ട് തന്നെ ഇവര്‍ക്ക് കൂട്ടുകാരെ ലഭിക്കുന്നതിന് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാ്ക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

 അരക്കെട്ടുള്‍പ്പടെ ചാടിയ വയര്‍

അരക്കെട്ടുള്‍പ്പടെ ചാടിയ വയര്‍

അരക്കെട്ടുള്‍പ്പടെയുള്ള ഭാഗം ചാടിയ തരത്തിലുള്ള വയറാണെങ്കില്‍ ഇവര്‍ വളരെ ശാന്തസ്വഭാവക്കാരായിരിക്കും. മാത്രമല്ല ഒരാളെ പെട്ടെന്ന് മനസ്സിലാക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ നേടിയെടുക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. സുരക്ഷിതസ്ഥാനത്തെത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. ഇത്തരം കാര്യങ്ങള്‍ പല വിധത്തിലാണ് ജീവിതത്തില്‍ ഇവരെ സഹായിക്കുന്നതും. മനസ്സ്ത തുറന്ന് കാര്യങ്ങള്‍ സംസാരിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

 കുടവയര്‍

കുടവയര്‍

ഇതിലെല്ലാം വ്യത്യസ്തമാണ് കുടവയര്‍. നേരെ വാ നേരെ പോ എന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും അബദ്ധങ്ങളില്‍ ചെന്നു ചാടുന്നത് ഇവരുടെ ശീലമായിരിക്കും. മനസ്സിലുള്ള കാര്യങ്ങള്‍ ഒന്നും നോക്കാതെ പറയുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ഇവരുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കും ഉണ്ടാവുക. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് മാത്രം ചെയ്യുക.

 പൊക്കിളിനു താഴെയുള്ള കുടവയര്‍

പൊക്കിളിനു താഴെയുള്ള കുടവയര്‍

പൊക്കിളിനു താഴെ മാത്രം കുടവയര്‍ ഉണ്ടെങ്കില്‍ അവര്‍ ശരിയെന്ന് തങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരായിരിക്കും. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ഏതറ്റം വരെയും പോവുന്നതിന് ഇവര്‍ തയ്യാറാവും. മാത്രമല്ല നേതൃപാടവം ഇവരില്‍ അല്‍പം കൂടുതലായിരിക്കും. പലപ്പോഴും മറ്റുള്ളവരെ നയിക്കുന്നതിനും അവര്‍ക്ക് പുതുവഴികള്‍ തെളിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. അതുകൊണ്ട് തന്നെ കുടവയര്‍ എന്ന് പറയുന്നത് ഒരിക്കലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നല്ല. ചിലരില്‍ പാരമ്പര്യമായി കുടവയര്‍ ഉണ്ടാവാം. ചിലരിലാകട്ടെ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതിന്റെ ഭാഗമായി ഉണ്ടാവാം. എന്നാല്‍ വയറും നമ്മുടെ സ്വഭാവവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്.

Story first published: Friday, July 20, 2018, 11:18 [IST]
X
Desktop Bottom Promotion