Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സ്ത്രീയുടെ കയ്യും കാലും പറയും രഹസ്യങ്ങള്‍
ഇതനുസരിച്ച് സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ നോക്കിയും ഫലം പറയുന്ന രീതി നിലവിലുണ്ട്.
ഒരാളുടെ ശരീരം നോക്കി ശരീരഭാഗങ്ങള്‍ നോക്കി സ്വഭാവവും കാര്യങ്ങളുമെല്ലാം പറയുന്ന രീതിയുണ്ട്. ശരീരം നോക്കി ഫലം പറയുന്ന രീതി സാമുദ്രിക ശാസ്ത്രം എന്നാണ് അറിയപ്പെടുന്നത്.
കൈരേഖാ ശാസ്ത്രം പോലെ സാമുദ്രിക ശാസ്ത്രവും പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഇതനുസരിച്ച് സ്ത്രീയുടേയും പുരുഷന്റേയും ശരീര ഭാഗങ്ങള്‍ നോക്കി ഫലം പറയുന്നത് വ്യത്യസ്ത രീതിയിലുമാകും.
ഇതനുസരിച്ച് സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ നോക്കിയും ഫലം പറയുന്ന രീതി നിലവിലുണ്ട്. സ്ത്രീയുടെ കയ്യും കാലും നോക്കി ഫലം പറയുന്ന ചില കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

സ്ത്രീയുടെ കാല്പാദം
സ്ത്രീയുടെ കാല്പാദം മൃദുവും നല്ല ആകൃതിയുള്ളതും പിങ്ക് നിറത്തിലും വിയര്ക്കാത്തതുമാണെങ്കില് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന വിധത്തിലുള്ള സ്ത്രീയായിരിയ്ക്കും. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുന്ന പ്രകൃതമെന്നു വേണം, പറയാന്‍

കാലിലെ വിരലുകള്‍
കാലിലെ വിരലുകള്‍ റൗണ്ട് ഷേപ്പിലും പിങ്ക് നിറത്തില്‍ അല്പം ഉയര്‍ന്നതാണെങ്കില്‍ സന്തോഷം സൂചന നല്കുന്നു. ചെറുതും ആകൃതിയില്ലാത്തതുമായ വിരലുകള്‍ ദുഖസൂചകമാണെന്നു പറയാം. തിളങ്ങുന്ന, മൃദുവായ, പിങ്ക് നിറത്തില്‍ ഉയര്‍ന്നു നില്ക്കുന്ന നഖത്തോടു കൂടിയ കാല്വിരലുകളെങ്കില് സന്തോഷവും നല്ല ആരോഗ്യവും സൂചിപ്പിയ്ക്കുന്നു. കറുത്ത, മുറിപ്പാടുള്ള നഖങ്ങള്‍ ദുഖസൂചകമാണ്.

ചെറുവിരല്‍ നിലത്തു മുട്ടില്ലെങ്കില്
സ്ത്രീ പാദം നിലത്തു വയ്ക്കുമ്പോള്‍ ചെറുവിരല്‍ നിലത്തു മുട്ടില്ലെങ്കില് ഭര്‍ത്താവിനെ വിട്ട് വേറെ വിവാഹം കഴിയ്ക്കാന്‍ സാധ്യതയുണ്ട്. മൂന്നും നാലും വിരലുകള്‍ നിലത്തു മുട്ടുന്നില്ലെങ്കില്‍ വൈധവ്യം ഫലം. രണ്ടാമത്തെ വിരല്‍ പാദത്തിലെ തള്ളവിരലിനേക്കാള്‍ നീളമുളളതെങ്കില് വിവാഹത്തിനു മുന്‍പും ശേഷവും സന്തോഷമെന്നര്ത്ഥം.

കാല്‍മുട്ട്
ഒരു സ്ത്രീയുടെ കാല്‍മുട്ട് മിനുസമുള്ളതും റൗണ്ടിലും ഭംഗിയുള്ളതുമെങ്കില് ഭാഗ്യമുള്ള, ഭാഗ്യം തരുന്ന സ്ത്രീയാണെന്നര്‍ത്ഥം. എല്ലുന്തിയ മുട്ടാണെങ്കില്‍ നല്ല സ്വഭാവമല്ലെന്നര്ത്ഥം. അയഞ്ഞ മുട്ടെങ്കില് ദാരിദ്ര്യമാണ് സൂചിപ്പിയ്ക്കുന്നത്.

തുടകള്‍
സ്ത്രീയുടെ തുടകള്‍ മാസംളവും ഉരുണ്ടതുമാണെങ്കില് ജീവിതത്തില്‍ വിജയിയായ പുരുഷനെ വിവാഹം ചെയ്യുവാനുളള ഭാഗ്യമുണ്ടെന്നര്ത്ഥം.



Click it and Unblock the Notifications
