Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
ഓരോ രാശിക്കാരും ഭയക്കുന്നത് ഇതിനെ
ഇത്തരം പേടികള്‍ തന്നെയായിരിക്കും നിങ്ങലുടെ ജീവിതത്തിലെ വില്ലന്‍ പലപ്പോഴും
രാശിപ്രകാരം ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളും ഭാഗ്യവും ആയിരിക്കും. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. വിശ്വാസത്തിന്റെ കണക്കനുസരിച്ച് പല വിധത്തില്‍ അത് നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം പലപ്പോഴും പല വിധത്തിലാണ് പ്രാധാന്യം നല്‍കേണ്ടത്. എല്ലാ വിധത്തിലും ഇത് ജീവിതത്തിനെ മാറ്റി മറിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് ഭയം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരത്തില്‍ നിങ്ങള്‍ക്ക് രാശിപ്രകാരം ഉണ്ടാവുന്ന കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്നാല്‍ അത് നല്കുന്ന ഗുണങ്ങള്‍ വലുതാണ്.
ചിലര്‍ക്ക് ചിലതിനോട് വല്ലാത്ത ഭയമായിരിക്കും. ഇത്തരത്തില്‍ ചില ഭയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ഇത് ബാധിക്കുന്നത്. ജീവിതത്തിലെ മാറ്റങ്ങളെ ഭയവുമായി കണക്കാക്കി രാശി തീരുമാനിക്കുന്നവരും ഉണ്ട്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ഭാഗ്യവും നിര്‍ഭാഗ്യവും ഉള്ളത്. ഭയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും. ഓരോ ഭയമായിരിക്കും ഓരോ രാശിക്കാര്‍ക്കും ഉള്ളത്. എന്തൊക്കെയെന്ന് നോക്കാം.

മേടം
തനിയ്ക്ക് ഒരു കാര്യത്തിലും പൂര്ണതയില്ലെന്ന ചിന്തയായിരിക്കും ഇത്തരക്കാര്‍ക്ക് കൂടുതല്‍. അതുകൊണ്ട് തന്നെ ഒരു കാര്യത്തിലും മറ്റുള്ളവര്‍ തന്നെ കൂടെക്കൂട്ടില്ലെന്ന ചിന്ത ഇവരെ പലപ്പോഴും തളര്‍ത്തിക്കളയും. എന്നാല്‍ ഇത്തരം ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ല.

ഇടവം
തനിയ്ക്കു പ്രിയപ്പെട്ടവര്‍ അത് ഭാര്യയോ കാമുകിയോ മക്കളോ ആരായാലും അവര്‍ തങ്ങളെ വഞ്ചിയ്ക്കും എന്ന പേടിയുള്ളവരായിരിക്കും ഇത്തരക്കാര്‍. പുറമേ ഇത് പ്രകടമല്ലെങ്കിലും അവരുടെ മനസ്സില്‍ ഇത്തരത്തിലൊരു പേടി ഉണ്ടാവും എന്നതാണ് കാര്യം.

മിഥുനം
സമൂഹത്തിനു മുന്നില്‍ നാണം കെടാനാണ് തങ്ങളുടെ വിധി എന്ന് ചിന്തിക്കുന്നവരാണ് ഈ മാസത്തില്‍ ജനിച്ചവര്‍. എന്നാല്‍ പലപ്പോഴും ഇത്തരം ചിന്തകള്‍ തന്നെയാണ് ഇവരെ പ്രശ്നത്തിലാക്കുന്നതും. അതുകൊണ്ട് ഇത്തരം ചിന്തകള്‍ക്ക് വിട നല്‍കാം.

കര്‍ക്കിടകം
മറ്റുള്ളവര്‍ക്ക് മുന്പില് തലതാഴ്ത്താനായിരിക്കും എപ്പോഴും തന്റെ വിധി എന്ന പേടിയാണ് ഈ മാസക്കാരെ പിടിച്ചുലയ്ക്കുന്നത്. എന്നാല്‍ നമ്മുടെ ആത്മവിശ്വാസം മുതല്ക്കൂട്ടായിട്ടുള്ളിടത്തോളം കാലം ഈ പേടിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട.

ചിങ്ങം
ന്യായമായ കാര്യത്തിനാണെങ്കില്‍ പോലും തങ്ങളുടെ ഭാഗത്ത് ഒരിക്കലും അനുകൂലമായ വിധിയുണ്ടാവില്ലെന്ന മുന്‍വിധിയായിരിക്കും ഈ മാസക്കാരുടേത്. എന്നാല്‍ ഇത് മാറ്റേണ്ടത് അത്യാവശ്യമാണ്.

കന്നി
കന്നിമാസത്തില് ജനിച്ചവര്‍ തങ്ങളുടെ ഭൂതകാലത്തെപ്പറ്റി ആകുലപ്പെടുന്നവരായിരിക്കും. ഭൂതകാലത്തില്‍ നടന്ന പല കാര്യങ്ങളും ഇവരെ പലപ്പോഴും പ്രശ്നത്തിലാക്കിക്കൊണ്ടിരിക്കും. ഇതിനെ പിന്നീട് ആലോചിക്കേണ്ട ആവശ്യമേ ഇല്ല.

തുലാം
സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന് കരുതി ജീവിയ്ക്കുന്നവരായിരിക്കും ഇവര്‍. സ്വാതന്ത്ര്യമില്ലാതെയുള്ള ജീവിതം മരണ തുല്യമാണ് എന്നതാണ് ഇവര്‍ക്ക് പേടി.

വൃശ്ചികം
രോഗമാണ് ഇത്തരക്കാര്‍ക്ക് പ്രശ്നം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരുമെന്നതാണ് ഇത്തരക്കാരെ പേടിപ്പിക്കുന്നത്.

ധനു
ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ എല്ലാം മറന്നു പോകുന്ന അവസ്ഥയെക്കുറിച്ചാലോചിച്ചായിരിക്കും ഇത്തരക്കാര്‍ക്ക് ടെന്‍ഷന്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതല്ല.

മകരം
ഒരിക്കലും സാമ്പത്തികമായി തങ്ങള്‍ ഉയരത്തിലെത്തില്ല, എന്നും ദാരിദ്ര്യത്തില്‍ ജീവിയ്ക്കാനാണ് വിധി എന്നതായിരിക്കും ഇവരെ അലട്ടുന്നത്.

കുംഭം
കുംഭമാസത്തില്‍ ജനിച്ചവര്‍ക്ക് ആത്മഹത്യയെയായിരിക്കും പേടി. എത്രയൊക്കെ നല്ല രീതിയില്‍ ജീവിതം തുടങ്ങിയാലും പലപ്പോഴും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടാകുമോ എന്ന പേടിയാണ് ഇവരെ വലയ്ക്കുന്നത്.

മീനം
മീന മാസത്തില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവില്ല എന്ന ചിന്തയായിരിക്കും ഇവര്‍ക്കുണ്ടാവുക. ഇതായിരിക്കും ഇത്തരക്കാരെ അലട്ടുന്ന ഭയം.



Click it and Unblock the Notifications
