For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തുനിന്നും ജീവനുള്ള പുഴുവിനെ ഡോക്ടർമാർ നീക്കം ചെയ്യുന്നു!

|

അധികമായി കൊതുകുകൾ കടിക്കുന്നത് മാരകമായ അസുഖങ്ങളായ ഡങ്കു പോലെയുള്ള രോഗങ്ങൾക്ക് വിധേയമാക്കുമെന്ന് മാത്രമല്ല, എന്നാൽ ത്വക്കിനടിയിൽക്കൂടി പുഴുക്കൾ ഇഴയുന്ന തരത്തിലുള്ള ഒരു ഭീകരമായ പേടിസ്വപ്നത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഒന്ന് ഭാവന ചെയ്തുനോക്കൂ!! ഓഹ്! ചിന്തിക്കുന്നതുപോലും ഭയാനകമായി തോന്നുന്നുവെങ്കിൽ, തന്റെ മുഖത്തുള്ള മുഴകൾ കൊതുകുകടിയിലൂടെ ഉണ്ടായെന്ന് കരുതിയ ഒരു സ്ത്രീയ്ക്ക് വളരെ അപൂർവ്വമായ ഒരു അവസ്ഥയിൽ വിഷമിക്കേണ്ടി വന്നപ്പോൾ അത് തികച്ചും യാഥാർത്ഥ്യമായി.

il

എന്നാൽ ജീവനുള്ള ഒരു പുഴു അവളുടെ ചർമ്മത്തിനടിയിൽക്കൂടി വളഞ്ഞുപുളഞ്ഞ് ഇഴയുന്നതായി ഒടുവിൽ വെളിവാക്കപ്പെട്ടു! 32 വയസ്സുള്ള ഒരു റഷ്യൻ വനിത വിചിത്രമായ ചെറിയ മുഴകൾ ഇടതു കണ്ണിന്റെ കീഴിൽ ആദ്യമായി ശ്രദ്ധിച്ചു. പിന്നീട് കണ്ണിന് മുകളിലായി ആ തടിപ്പ് നീങ്ങിയതായും, തുടർന്ന് അവളുടെ മേൽച്ചുണ്ടിലേക്ക് നീങ്ങിയെന്നും ശ്രദ്ധിച്ചു.

gy

വിചിത്രമായ ഈ മാറ്റത്തെ സെൽഫിയെടുത്ത് അവൾ ഡോക്യുമെന്റുകളായി സൂക്ഷിച്ചുവച്ചു. ഈ മാറ്റത്തെ തിരിച്ചറിഞ്ഞപ്പോൾ, അവൾ ഡോക്ടർമാരെ സന്ദർശിക്കുകയും, പ്രത്യക്ഷമായും മോസ്‌കോയ്ക്ക് പുറത്തുള്ള ഒരു ഗ്രാമപ്രദേശത്ത് പോയപ്പോൾ പ്രത്യക്ഷപ്പെട്ട ചെറു മുഴകളെപ്പറ്റി പറയുകയും ചെയ്തു. അവിടെ തങ്ങുന്ന സമയം ആവർത്തിച്ചാവർത്തിച്ച് കൊതുകുകടി ഏൽക്കേണ്ടിവന്നെന്നും അവൾ പറഞ്ഞു.

ib

ഡിറോഫിലാറിയ എന്ന് വിളിക്കപ്പെടുന്ന പരാദമായ നീളമുള്ള വിരയാണ് കുറ്റവാളിയെന്ന് പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തി. സാധാരണയായി കൊതുകുകളിലൂടെ പകർന്ന്‌ നായകളിലും മറ്റ് മാംസഭുക്കുകളിലും ആതിഥ്യമരുളപ്പെട്ട്‌ കഴിഞ്ഞുകൂടുന്നതായി അറിയപ്പെടുന്ന വിരയാണ് ആ സ്ത്രീയുടെ മുഖചർമ്മത്തിനടിയിൽ കാണപ്പെട്ടത്. ആ സ്ത്രിയുടെ മുഖത്തുകൂടി വളഞ്ഞുപുളഞ്ഞ് നീങ്ങുന്ന മുഴയെ ഡോക്ടർമാർ പരിശോധിക്കുകയും ഒരു പുഴുവാണ് അതെന്ന് കണ്ടെത്തുകയും ചെയ്തു. ലോക്കൽ അനെസ്തീഷ്യ നൽകി കൊടിൽ ഉപയോഗിച്ച് അതിനെ നീക്കംചെയ്തു.

എന്തായാലും, ഏത് സമയത്താണെങ്കിലും ജീവനുള്ള ഒരു പുഴു നമ്മുടെ ത്വക്കിനടിയിൽക്കൂടി ഇഴഞ്ഞുനടക്കുന്നത് ഭാവന ചെയ്യുവാൻപോലും കഴിയില്ല!

English summary

remove-live-worm-crawling-under-a-woman-s-fac

It was finally revealed that a living worm creeps up and bent under her skin! A 32-year-old Russian woman first looked at the tiny pimples under the left eye,
X
Desktop Bottom Promotion