For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ലൈംഗിക പീഢനം 8 വയസ്സില്‍, കാരണം ഇത്

  |

  ഇന്ന് പത്രവും ടിവിയും തുറന്നാല്‍ നമ്മള്‍ ആദ്യം കേള്‍ക്കുന്നത് പീഢനത്തെക്കുറിച്ചാണ്. പ്രായവും ബന്ധവും മറന്നാണ് പലപ്പോഴും പല പീഡന വാര്‍ത്തകളും നമ്മള്‍ കേള്‍ക്കുന്നത്. എന്നാല്‍ സ്വന്തം അമ്മയാണ എട്ട് വയസ്സുകാരി മകള്‍ പീഢിപ്പിക്കപ്പെട്ടത് അവളുടെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞത്. അതിന്റെ ഫലമായി ജീവിതത്തില്‍ പല വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ആ കുട്ടിക്ക് അനുഭവിക്കേണ്ടതായി വന്നു. വെറും എട്ടു വയസ്സില്‍ കൂട്ടുകാരോട് കളിച്ച് നടക്കേണ്ട പ്രായത്തില്‍ ജീവിതത്തിലെ ഏറ്റവും ദുരന്തസമയത്തിലൂടെ കടന്നു പോവാനായിരുന്നു ആ കുഞ്ഞിന്റെ വിധി.

  വലതു കൈയ്യില്‍ ഈ രേഖയുണ്ടോ,പണവും പ്രശസ്തിയും പുറകേ

  മഹാരാഷ്ട്രയിലായിരുന്നു അവളുടെ കുടുംബം താമസിച്ചിരുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥയായ അച്ഛനും അമ്മക്കുമൊപ്പം സന്തോഷത്തോടെയായിരുന്നു അവളുടെ ജീവിതം. എങ്കിലും പെണ്‍കുഞ്ഞെന്നതിന്റെ പേരില്‍ അമ്മക്ക് അവളോടുണ്ടായിരുന്ന അനിഷ്ടം വളരെ പ്രകടമായിരുന്നു. അവളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ദിവസത്തെക്കുറിച്ച് വായിക്കാം.

  പിറന്നാള്‍ ദിവസം സംഭവിച്ചത്

  പിറന്നാള്‍ ദിവസം സംഭവിച്ചത്

  തന്റെ എട്ടാം വയസ്സ് തികയുന്ന ദിവസമാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. പിറന്നാള്‍ ദിനത്തില്‍ സംഭവിച്ച ആ ദുരന്തം ഇന്നും ജീവിതത്തില്‍ വളരെ വലിയ ഒരു വിങ്ങലായി നില്‍ക്കുന്നു. ഫ്രൂട്ടി വാങ്ങിക്കുന്നതിനായി വൈകുന്നേരം കടയില്‍ പോയ ആ എട്ടു വയസ്സുകാരിയെ കടയുടമ പീഢിപ്പിക്കുകയായിരുന്നു.

  ചോക്ലേറ്റ് പകരം

  ചോക്ലേറ്റ് പകരം

  പീഢന ശേഷം ചോക്ലേറ്റ് പകരം നല്‍കി അയാള്‍ അവളെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ അതൊരിക്കലും തെറ്റായി തോന്നാന്‍ മാത്രം വിവരം അന്ന് ആ എട്ട് വയസ്സുകാരിക്ക് ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ അവള്‍ അമ്മയോട് കാര്യം പറഞ്ഞു.

  അമ്മയുടെ കുറ്റപ്പെടുത്തല്‍

  അമ്മയുടെ കുറ്റപ്പെടുത്തല്‍

  എന്നാല്‍ തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് പകരം അവളുടെ കുറ്റം കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചത് എന്നാണ് അമ്മ പറഞ്ഞത്. മാത്രമല്ല പകരത്തിനു പകരം എന്നോണം ചോക്ലേറ്റ് വാങ്ങിച്ചതിന് അവളെ പൊതിരെ തല്ലുകയും ചെയ്തു അമ്മ. എന്നാലും വേണ്ടത്ര പ്രാധാന്യം ഇതിന് നല്‍കാനോ കടയുടമക്കെതിരേ പരാതി നല്‍കുന്നതിനോ അമ്മ തയ്യാറായില്ല. മാത്രമല്ല ഇതിനു മുതിര്‍ന്ന അച്ഛനെ ഇതെല്ലാം സാധാരണം എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും ചെയ്തു.

  ഡിപ്രഷനെന്ന അവസ്ഥ

  ഡിപ്രഷനെന്ന അവസ്ഥ

  എന്നാല്‍ പിന്നീട് ആ കുഞ്ഞിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഡിപ്രഷനിലേക്ക് ഓരോ ദിവസം ചെല്ലുന്തോറും അവള്‍ എത്തിപ്പെട്ടുകൊണ്ടിരുന്നു. മാത്രമല്ല പഠനത്തില്‍ പിന്നോക്കമാവുന്നതിനും കൂട്ടുകെട്ടുകളില്‍ നിന്ന് ഒറ്റക്കു നില്‍ക്കുന്നതിനും എല്ലാം ആ സംഭവം കാരണമായി.

  വര്‍ഷങ്ങള്‍ കഴിഞ്ഞു

  വര്‍ഷങ്ങള്‍ കഴിഞ്ഞു

  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ ജീവിതത്തിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. മാത്രമല്ല പല വിധത്തില്‍ ആ സംഭവം അവളെ അലട്ടിക്കൊണ്ടിരിക്കുകയും ചെയ്തു.

  വീണ്ടും ഇത്തരത്തില്‍

  വീണ്ടും ഇത്തരത്തില്‍

  സ്‌കൂള്‍ കാലം കഴിഞ്ഞ് കോളജ് ജീവിതത്തിലേക്ക് കടന്നപ്പോഴും അവളുടെ ജീവിതത്തെ ആകെ താളം തെറ്റിച്ച ഒരു സംഭവം ഉണ്ടായി. വീട്ടിലേക്ക് വരും വഴി വാനിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ചേര്‍ന്ന് അവളെ ലൈംഗികമായി ഉപദ്രവിച്ചു. ഇത് എല്ലാ വിധത്തിലും അവളെ തളര്‍ത്തിക്കളഞ്ഞു.

  ജീവിതത്തിലേക്ക് തിരിച്ച്

  ജീവിതത്തിലേക്ക് തിരിച്ച്

  എന്നാല്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു കൊണ്ടിരുന്ന അവളെ പിന്നീട് ഞെട്ടിച്ചത് അച്ഛന്റേയും അമ്മയുടേയും വിവാഹ മോചനമായിരുന്നു. ഒരിക്കലും ഒന്നിക്കാന്‍ പറ്റാത്ത രീതിയില്‍ അവര്‍ അകന്നു പോയി. എന്നാല്‍ വിവാഹമോചനത്തിനു ശേഷം ആരോടൊപ്പം പോണമെന്നറിയാതെ പഠനം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ നില്‍ക്കുകയാണ് അവള്‍.

  English summary

  Real story of childhood abuse

  It happened just twice, but twice is more than enough to change your life. Sexual abuse is not a common thing. Here is a real life story about childhood abuse.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more