Latest Updates
-
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ -
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും! -
അമാവാസി രാശിമാറ്റം: മേടം രാശിയിലേക്ക് ചന്ദ്രന്, ഈ രാശിക്കാര്‍ക്ക് വന്‍ നേട്ടം -
നക്ഷത്രഫലം ഇന്ന്: അപ്രതീക്ഷിത സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ
ഈ രാശിക്കാര്‍ക്ക് മെയ് മാസം ധനലാഭം
മെയ് മാസത്തില്‍ നിങ്ങളുടെ സോഡിയാക് സൈന്‍ പ്രകാരം പ്രതീക്ഷിയ്ക്കാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,
രാശി അഥവാ സൂര്യരാശി അഥവാ സോഡിയാക് സൈന്‍ നമ്മുടെ ജീവിതത്തേയും സ്വഭാവസവിശേഷതകളേയും സ്വാധീനിയ്ക്കുന്ന ഒന്നാണ്. നാം ജനിച്ച മാസം നോക്കിയാണ് സോഡിയാക് സൈന്‍ പ്രത്യേകതകള്‍ പറയുന്നത്.
സോഡിയാക് സൈന്‍ പ്രകാരം ഓരോ മാസവും ഓരോ തരത്തില്‍ നമ്മെ സ്വാധീനിയിക്കും. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഗ്രഹസ്വാധീനം കൊണ്ടു മാറി മറയും. ചിലപ്പോള്‍ നല്ല ഫലങ്ങളാകും, ചിലപ്പോള്‍ മോശം ഫലങ്ങളും. ഗുണസമ്മിശ്രമായ ഫലങ്ങളും സാധാരണയാണ്.
മെയ് മാസം ഓരോ രാശിക്കാര്‍ക്കും ഓരോ ഫലങ്ങളാണ് കൊണ്ടുവരുന്നത്. ഇതില്‍ നല്ലതും ചീത്തയുമെല്ലാം വരും. ചില പ്രത്യേക രാശിക്കാര്‍ക്ക് ചില പ്രത്യേക കാരണങ്ങളാല്‍ മെയ് മാസം ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നുമാകും.
മെയ് മാസത്തില്‍ നിങ്ങളുടെ സോഡിയാക് സൈന്‍ പ്രകാരം പ്രതീക്ഷിയ്ക്കാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഏരീസ്
ഏരീസ് അഥവാ മേടരാശിക്കാര്‍ക്ക് മെയ്മാസം സാമ്പത്തിക ഉന്നതിയുടെ കാലമാണ്. ശുക്രന്റെ സ്വാധീനമാണ് ഇതിനു കാരണമായി പറയുന്നത്. ജോലിയില്‍ കഠിനാധ്വാനം ചെയ്യും. ഇതിന്റെ ഗുണഫലങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും. വിവാഹജീവിതത്തില്‍ സന്തോഷം നിറഞ്ഞ മാസമായിരിയ്ക്കും ഈ രാശിയിലുള്ളവര്‍ക്ക് മെയ് മാസം. പങ്കാളിയുമായി ആഹ്ലാദകരമായ ജീവിതം നയിക്കാന്‍ സാധിയ്ക്കുകയും ചെയ്യും.

ടോറസ്- ഇടവം രാശി
ടോറസ് അഥവാ ഇടവം രാശിക്കാര്‍ക്ക് കരിയറില്‍ നല്ല ഉയര്‍ച്ചയുണ്ടാകുന്ന മാസമാണിത്. ആരോഗ്യപരമായും നല്ല ഗുണങ്ങളുണ്ടാകും. പങ്കാളിയുടെ സഹായം കൊണ്ടുകൂടി സാമ്പത്തികപ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. ജോലിസംബന്ധമായി വടക്കുദിശയിലേയ്ക്കു യാത്രാസൂചനയുണ്ട്. ഇത് ഗുണം നല്കുന്ന ഒന്നായിരിയ്ക്കും. മാസത്തിന്റെ ആദ്യ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പങ്കാളികളി്ള് നിന്നും പല അദ്ഭുതങ്ങളും നിങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നുണ്ടാകും.

ജെമിനി-മിഥുനം രാശി
ജെമിനി അഥവാ മിഥുനം രാശിക്കാര്‍ക്ക് ബുധഗ്രഹത്തിന്റെ സ്വാധീനം കാരണം ആശയവിനിമിയപരമായി ഗുണങ്ങള്‍ കാണപ്പെടുന്നു. സമ്പാദ്യത്തിലും ചിലവിലുമെല്ലാം ചന്ദ്രസ്വാധീനം കാണപ്പെടുന്ന മാസം കുടിയാണ് ഈ രാശിക്കാര്‍ക്ക് മെയ്മാസം. ആരോഗ്യപരമായി ഗുണങ്ങളുള്ള മാസം കൂടിയാണിത്. പങ്കാളിയ്ക്കൊപ്പം സമയം ചിലവഴിയ്ക്കാന്‍ കൂടി ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍-കര്‍ക്കിടകം രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടകം രാശിയിലില് പെട്ടവര്‍ക്ക് കരിയറില്‍ നല്ല ഉയര്‍ച്ചയുണ്ടാകുന്ന മാസമാണ് മെയ് മാസം. എന്നാല്‍ ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധ വേണ്ട സമയവും. ഡയറ്റിലും മറ്റും നല്ലപോലെ ശ്രദ്ധിയ്ക്കുക. സാമ്പത്തികമായി നിക്ഷേപങ്ങള്‍ അല്പം കൂടി കാത്തിരുന്നു നടത്തുന്നതാകും നല്ലത്. പ്രണകാര്യങ്ങള്ക്ക് ഈ രാശിയിലുള്ളവര്‍ക്ക് മെയ് അത്ര നല്ല സമയമാകില്ല.

ലിയോ-ചിങ്ങം രാശി
ലിയോ അഥവാ ചിങ്ങം രാശിയില്‍ പെട്ടവര്‍ക്ക് ഈ മാസം പകുതിയ്ക്കു ശേഷം നല്ല സമയാണ്. പ്രണയകാര്യങ്ങളില്‍ നല്ല പുരോഗമനമുണ്ടാകുന്ന മാസമാണിത്. സാമൂഹിക ബന്ധങ്ങള്‍ കാരണം കരിയറിലും നല്ല ഉയര്‍ച്ചയുണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അത്ര നല്ല സമയമല്ലെന്നു കൂടി പറയണം

വിര്‍ഗോ-കന്നിരാശി
വിര്‍ഗോ അഥവാ കന്നിരാശിയില്‍ പെട്ടവര്‍ക്ക് പ്രണയപരമായി ഏറെ നല്ല മാസമാണ് മെയ് മാസം. എന്നാല്‍ 21 നു ശേഷം ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്കു സാധ്യതയേറെയാണ്. പ്രണയകാര്യങ്ങളില്‍ പല വെല്ലുവിളികളും നേരിടേണ്ടി വരുന്ന സമയം കൂടിയാണിത്. കരയറില്‍ വളഞ്ഞ വഴികളിലൂടെ ചിലര്‍ക്കെങ്കിലും ലാഭം കണ്ടെത്തുവാന്‍ പ്രേരണയുമുണ്ടാകും.

ലിബ്ര-തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയിലില് പെട്ടവര്‍ കരിയറിനും കുടുംബത്തിനും ഒരേ രീതിയില്‍ തന്നെ പ്രാധാന്യം കൊടുക്കുന്ന മാസമാണ് മെയ് മാസം. പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ട സമയം കൂടിയാണിത്. സ്വന്തം ആരോഗ്യം മെച്ചപ്പെട്ടു കാണുന്നു. ഈ രാശിയില്‍ പെട്ടവര്‍ക്ക് ഈ മാസം പൊതുവെ ഗുണഫലങ്ങളാണ് രാശിചക്രം പറയുന്നത്.

സ്കോര്‍പിയോ-വൃശ്ചികരാശി
സ്കോര്‍പിയോ അഥവാ വൃശ്ചികരാശിയില്‍ പെട്ടവര്‍ക്ക് ബൂധസ്വാധീനം കാരണം സാമ്പത്തികപരമായ ഉയര്‍ച്ചയുണ്ടാകുന്നതായി രാശിചക്രം സൂചിപ്പിയ്ക്കുന്നു. പണമുണ്ടാക്കാന്‍ മറ്റുള്ളവരേയും സഹായിക്കാനും സാധ്യതകളുണ്ട്. പങ്കാളിയുമായുള്ള ബന്ധം ഏറെ സന്തോഷവും പ്രണയവും നിറഞ്ഞതാകാന്‍ സാധ്യതയേറെയുള്ള മാസമാണ് മെയ് മാസം.

സാജിറ്റേറിയസ്- ധനുരാശി
സാജിറ്റേറിയസ് അഥവാ ധനുരാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭാഗ്യവും കീര്ത്തിയുമുണ്ടാകുന്ന മാസമാണിത്. ജോലിസംബന്ധമായ തിരക്കുകള്‍ കാരണം പ്രണയപരമായി അല്പം ബുദ്ധിമുട്ടു നേരിടുന്ന സമയമാണിത്. മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പു നല്കുന്ന മാസം കൂടിയാണിത്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനുള്ള അവസരങ്ങളും ഈ മാസത്തില്‍ കാണപ്പെടുന്നു.

കാപ്രികോണ്‍-മകരം രാശി
കാപ്രികോണ്‍ അഥവാ മകരം രാശിയില്‍ പെട്ടവര്‍ക്ക് കുടുംബപരമായും വൈകാരികമായും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട മാസമാണ് മെയ് മാസം. മുന്‍മാസങ്ങളെ അപേക്ഷിച്ച് ആരോഗ്യകാര്യങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാകും. എന്നാല്‍ ജോലികാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം. മെയ് 21 വരെ പ്രണയപരമായ കാര്യങ്ങളില്‍ ഉയര്‍ച്ച കാണപ്പെടുന്നു.

അക്വേറിയസ് - കുംഭം രാശി
അക്വേറിയസ് അഥവാ കുംഭം രാശിയില്‍ പെട്ടവര്‍ക്ക് സന്തോഷകരമായ മാസമായിരിയ്ക്കും മെയ് മാസം. ആരോഗ്യം നന്നാക്കുവാന്‍ വേണ്ടി ആവശ്യമെങ്കില്‍ റിലാക്സ് ചെയ്യേണ്ട സമയം കൂടിയാണിത് തൊഴില്‍പരമായി സഹപ്രവര്ത്തകരുകരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കും. പ്രണയ കാര്യങ്ങള്‍ക്ക് ഗ്രഹങ്ങള്‍ പൊതുവേ അനുകൂലമായി നില്ക്കുന്ന സമയം കൂടിയാണ് മെയ് മാസം ഈ രാശിക്കാര്‍ക്ക്.

പീസസ്-മീനം രാശി
പീസസ്, മീനം രാശിയില്‍ പെട്ടവര്‍ക്ക്
പെട്ടവര്‍ക്ക് ജോലിസ്ഥലങ്ങളിലെ തന്ത്രപരമായ കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ട സമയമാണിത്. മാനസികമായ കരുത്ത് പ്രധനമാകുന്ന മാസം കൂടിയാണിത്. ജോലിയിലെ കാര്യങ്ങള്‍ക്കൊപ്പം ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുത്തു നീങ്ങേണ്ട ഒരു സമയമാണിത്.



Click it and Unblock the Notifications











