2019ല്‍ ഈ രാശിക്കാര്‍ക്ക് ധനലാഭം ഫലം

2019ല്‍ ഈ രാശിക്കാര്‍ക്ക് ധനലാഭം ഫലം

പുതുവര്‍ഷത്തിലേയ്ക്ക് ഓരോ ദിവസവും നാം അടുത്തു കൊണ്ടിരിയ്ക്കുകയാണ്. 2019നായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ലോകം.

രാശി ഫലം നമ്മെ സ്വാധീനിയ്ക്കുന്നതു പോലെ പുതുവര്‍ഷത്തേയും രാശിയും ഗ്രഹങ്ങളുമെല്ലാം സ്വാധീനിയ്ക്കുന്നുണ്ട്. ഗ്രഹ സ്വാധീനം അനുകൂലമെങ്കില്‍ രാശി പ്രകാരം നല്ലതാണ് ഫലം. മറിച്ചെങ്കില്‍ ദോഷവും. 2019ല്‍ തന്നെ പല ഘട്ടങ്ങളിലും ഗ്രഹ സ്വാധീനം മാറി മാറി വരും. ഇതിനനുസരിച്ചു നല്ലതും ചീത്തയുമെല്ലാം നമ്മുടെ ജീവിതത്തില്‍ സംഭവിയ്ക്കുകയും ചെയ്യും. എങ്കിലും ചില പ്രത്യേക രാശികള്‍ക്ക് ഭാഗ്യവും ചില പ്രത്യേക രാശികള്‍ക്കു ദുര്‍ഭാഗ്യവുമെല്ലാം ഫലമായി പറയാം.

രാശി പ്രകാരം 2019 നിങ്ങള്‍ക്ക് എങ്ങനെയുണ്ടെന്നറിയൂ,ഗ്രഹങ്ങള്‍ അനുകൂലമാണോ, ഇതനുസരിച്ചു രാശി എന്തെല്ലാം മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടു വരുന്നു, ഏതെല്ലാം ശുഭ, അശുഭ കാര്യങ്ങള്‍ക്കു സാധ്യതയുണ്ട് എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളേയും കുറിച്ച് അറിയൂ, 2019ല്‍ നിങ്ങളുടെ പൊതുവായ ഫലമാണ് ഇവിടെ പറയുന്നത്.

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശി

ഏരീസ് അഥവാ മേട രാശിയ്ക്ക് 2019 തുടക്കം അത്ര നല്ല സമയമല്ല. സാമ്പത്തിക പ്രയാസവും കാര്യസാധ്യത്തിനുളള തടസവുമാണ് ഫലം. എന്നാല്‍ വര്‍ഷാവസാനം മെച്ചപ്പെട്ടതാകും. ജോലിയിലും സാമ്പത്തികത്തിലും ഉയര്‍ച്ചയുണ്ടാകും. സന്താന ഭാഗ്യം, പുണ്യസ്ഥല സന്ദര്‍ശനം എന്നിവയുണ്ടാകും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്.

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശി

ടോറസ് അഥവാ ഇടവ രാശിയ്ക്ക് 2019 ഏറെ നല്ല ഫലമാണ് നല്‍കുക. വിവാഹം നടക്കാനും സ്വന്തം നാട്ടിലേയ്ക്കു ജോലി മാറ്റം ലഭിയ്ക്കാനും സാധ്യതയുണ്ട്. അകന്നു നിന്നിരുന്ന ബന്ധുക്കള്‍ അടുത്തു വരും. പഠിയ്ക്കുന്നവര്‍ക്കും ഗുണകരമായ സമയമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ നല്ല സമയമാണ്. വര്‍ഷാവസാനം അത്ര നല്ല ഫലമല്ല, പറയുന്നത്.

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശി

ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇൗ വര്‍ഷം പൊതുവേ ഗുണകരമല്ലെന്നാണ് കാണുന്നത്. തടസങ്ങളും കാലതാമസവുമെല്ലാം ഫലമായി വരുന്നു. പുതിയ കാര്യങ്ങള്‍ക്കു നല്ലതല്ല. സാമ്പത്തിക പ്രയാസവും വരും. മക്കളുടെ വിവാഹം നടക്കാന്‍ സാധ്യത. വര്‍ഷാവസാനം നല്ലതാണ്. ഭാഗ്യം കടാക്ഷിച്ചു ചില കാര്യങ്ങള്‍ നടക്കാനും വരുമാനം വര്‍ദ്ധിയ്ക്കാനും ആ സമയത്തു സാധ്യതയുണ്ട്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് 2019 ഏറെ നേട്ടങ്ങളുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റം, വരുമാന വര്‍ദ്ധനവ് തുടങ്ങിയവ ഫലം. സ്വന്തം വീട്, വാഹന യോഗം എന്നിവയുണ്ടാകും. ജോലി ഇല്ലാത്തവര്‍ക്കു ജോലി, മത്സര പരീക്ഷകളില്‍ വിജയം എന്നിവയുണ്ടാകും. ആരോഗ്യപരമായി ശ്രദ്ധ വേണ്ട സമയമാണ്.

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശി

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് 2019 സാമ്പത്തിക ഭദ്രത ഉണ്ടാകുന്ന സമയമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നല്ല ഫലമാണ് കാണിയ്ക്കുന്നത്. കുടുംബാന്തരീക്ഷം ശാന്തിയും സമാധാനവും നിറഞ്ഞതാകും. ഉപരി പഠനത്തിന് സാധ്യതയുണ്ടാകും. പുതിയ വാഹനവും പുതിയ വീടു മാറ്റവുമെല്ലാം ഫലമായി പറയുന്നു.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് പുതു വര്‍ഷം ഗുണ ദോഷ സമ്മിശ്രമാണ്. വര്‍ഷത്തിന്റെ തുടക്കം മെച്ചമല്ലെങ്കിലും ഒടുക്കം നന്നാകും. വിദേശ യാത്രയ്ക്ക് അവസരം, തൊഴില്‍ ലഭിയ്ക്കുക എന്നിവ ഫലങ്ങളാണ്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുകയും ഐശ്വര്യമുണ്ടാകുകയും ചെയ്യും. ഭൂമി, വാഹന യോഗങ്ങളുണ്ട്. പഠിയ്ക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശിയ്ക്ക് വരും വര്‍ഷം ഈശ്വരാധീനമുള്ള സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും എഴുത്തുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം നല്ല സമയമാണ്. വരുമാന വര്‍ധനവും ജോലി ഭാഗ്യവുമുണ്ടാകും. വര്‍ഷത്തിനൊടുവില്‍ സാമ്പത്തിക പ്രയാസമുണ്ടാകും.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയില്‍ പെട്ടവര്‍ക്ക് 2019 ധനസ്ഥിതി മെച്ചപ്പെടുന്നതായി കണ്ടു വരുന്നു. എന്തു കൊണ്ടും 2018നേക്കാള്‍ മികച്ച ഫലമാകും, 2019ല്‍. പുതിയ സംരംഭങ്ങള്‍ക്കു ചേര്‍ന്ന വര്‍ഷമാണ്. വിവാഹസാധ്യതയുള്ള, കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുള്ള സമയമാണ്. ആരോഗ്യവും മെച്ചപ്പെടും. വര്‍ഷാവസാനം കൂടുതല്‍ മികച്ചതായി കാണപ്പെടുന്നു. കുടുംബത്തില്‍ നല്ല കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശി

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഈ വര്‍ഷം പൊതുവേ ചിലവുകള്‍ ഏറുന്ന സമയമാണ്. പുതിയ വാഹനത്തിന് യോഗമുണ്ട്. സര്‍ക്കാര്‍ ഭാഗത്തു നിന്നും സഹായകങ്ങള്‍ ലഭിയ്ക്കും. കുടുംബ ജീവിതം നല്ലതാകും. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റുന്ന വര്‍ഷമല്ല, 2019. നിയമ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും.

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശി

കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് വരും വര്‍ഷം സാമ്പത്തികമായി ഏറെ ഉയര്‍ച്ചയാണ് കാണുന്നത്. ഏറെ നല്ല വര്‍ഷമെന്നു വേണം, പറയാന്‍. ജോലിയില്‍ സ്ഥാനക്കയറ്റം, വരുമാന വര്‍ദ്ധനവ് എന്നിവ ഫലമായി പറയുന്നു. കോടതി, വസ്തു ഇടപാടുകളില്‍ അനുകൂല ഫലം കാണുന്നു. ആരോഗ്യപരമായും മികച്ച വര്‍ഷമാകും 2019.

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശി

അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് 2019 ജോലിപരമായി മാററങ്ങളുണ്ടാകുന്ന കാലമാണ്. സന്താനഭാഗ്യമുണ്ടാകും. സന്തോഷകരമായ കുടുംബജീവിതവും കാണുന്നു. മതപരമായ കാര്യങ്ങളില്‍ താല്‍പര്യം കൂടും. പുതിയ ബിസിനസിന് പറ്റിയ കാലമാണ്.

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശി

പീസസ് അഥവാ മീന രാശിയ്ക്ക് 2019 പൊതുവേ ഈശ്വരാധീനം കൂടുതലുള്ള സമയമാണ്. മനസിനു സന്തോഷവും സമാധാനവും ഉണ്ടാകും. ഏറെ ഭാഗ്യമുള്ള വര്‍ഷമായതു കൊണ്ടു തന്നെ പുതിയ ജോലിയും വരുമാന വര്‍ദ്ധനവുമെല്ലാം ഫലമാണ്. വാഹന ഭാഗ്യം കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുവേ അനുകൂലമായ സമയമാണ്.

2019

2019

2019 നമുക്കെല്ലാവര്‍ക്കും നന്മയും ഐശ്വര്യവും കൊണ്ടു വരട്ടെ. നല്ല പ്രവൃത്തികളാല്‍ ലോകത്തു നന്മകളുണ്ടാകട്ടെ എന്നു നമുക്കു പ്രതീക്ഷിയ്ക്കാം.

X
Desktop Bottom Promotion