Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
പണം ഇരട്ടിപ്പിയ്ക്കും ഈ കണ്ണാടി വാസ്തു
ഇല്ലാത്തവര്‍ പണമുണ്ടാക്കാന്‍ നോക്കും, ഉള്ളവര്‍ ഇത് ഇരട്ടിപ്പിയ്ക്കാന്‍ നോക്കും. ജീവിതത്തിലെ പല ലക്ഷ്യങ്ങളില്‍ പലരുടേയും പ്രധാന ലക്ഷ്യം പണമുണ്ടാക്കുകയെന്നതു തന്നെയാണ്.
പണമുണ്ടാക്കാന്‍ പല വഴികളും തേടുന്നവരുണ്ട്. ഇതിനായി ജ്യോതിഷസഹായവും വാസ്തു സഹായവുമെല്ലാം തേടുന്നവരുമുണ്ട്. ജ്യോതിഷത്തിലും വാസ്തുവിലും പണമുണ്ടാക്കാന്‍ പല വഴികളും പറയുന്നുണ്ട്.
കണ്ണാടി നമ്മുടെ വീടുകളില്‍ പൊതുവെയുള്ള ഒന്നാണ്.കണ്ണാടിയില്ലാത്ത വീടുകള്‍ തീരെയുണ്ടാകില്ലെന്നു തന്നെ പറയാം. ദിവസവും ഒരു തവണ വീതം കണ്ണാടിയില്‍ നോക്കാത്തവരും. ഇതുകൊണ്ടുതന്നെ വീടു പണിയുമ്പോഴും ക്രമീകരിയ്ക്കുമ്പോഴുമെല്ലാം കണ്ണാടിയ്ക്കു പ്രധാന സ്ഥാനവുമുണ്ട്. കണ്ണാടി കള്ളം പറയില്ലെന്നാണ് പൊതുവെ പറയുക
മുഖം നോക്കാനുള്ളതുതന്നെയാണ് ഇതിന്റെ പ്രധാന ഉപയോഗവും. എന്നാല്‍ വാസ്തുപ്രകാരവും കണ്ണാടിയ്ക്കു പ്രധാന സ്ഥാനമുണ്ട്. പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കരുതെന്നും ഇതില്‍ മുഖം നോക്കരുതെന്നും പറയുന്നതുപോലെത്തന്നെ കണ്ണാടി വഴി പണമുണ്ടാക്കാനുള്ള ചില വഴികളും വാസ്തു പറയുന്നു. അതായത് കണ്ണാടി ചില പ്രത്യേക രീതികളില്‍ വയ്ക്കുന്നതു പണവും ഐശ്വര്യവും പൊസറ്റീവ് ഊര്ജവുമല്ലൊം കൊണ്ടുവരും. അല്ലെങ്കില്‍ ദോഷങ്ങളാകും ഫലം.
വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജി കടന്നുവരുന്നത് കണ്ണാടികള്‍ എവിടെ വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ചില സ്ഥാനങ്ങളില്‍ കണ്ണാടികള്‍ വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുമെന്നും മറ്റു ചില സ്ഥലങ്ങളില്‍ പോസീറ്റീവ് എനര്‍ജി കൊണ്ടുവരുമെന്നും വാസ്തുശാസ്ത്രം പറയുന്നു.വീടുകളില്‍ എവിടെയൊക്കെ കണ്ണാടികള്‍ വയ്ക്കാം എവിടെയൊക്കെ വയ്ക്കാന്‍ പാടില്ല എന്നതിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് ഇവിടെ പറയുന്നത്.
വാസ്തുപ്രകാരം പണത്തിനും ഐശ്വര്യത്തിനും ഏതെല്ലാം വിധത്തില്‍ കണ്ണാടി വയ്ക്കണമെന്നറിയൂ, ഇതു പരീക്ഷിയ്ക്കൂ,

പണം സൂക്ഷിച്ചിരിയ്ക്കുന്നിടത്ത്
വീട്ടില്‍ പണം സൂക്ഷിച്ചിരിയ്ക്കുന്നിടത്ത്, ഇത് അലമാരയില്‍ ആയാലും ലോക്കറിലായാലും ഇതിന്റെ എതിര്‍ഭാഗത്തായി കണ്ണാടി വയ്ക്കുന്നത് പണം ഇരട്ടിയ്ക്കാന്‍ സഹായിക്കും.

വടക്കു ദിശയില്‍ കണ്ണാടി
ഇതുപോലെ വടക്കു ദിശയില്‍ കണ്ണാടി വയ്ക്കുന്നത് പണമുണ്ടാകാന്‍ സഹായിക്കുന്ന മറ്റൊരു വിദ്യയാണ്. ഇത് കുബേരന്റ വാസസ്ഥാനമാണെന്നാണ് വിശ്വാസം. ഇതാണ് ഇതിനു കാരണം.

പണപ്പെട്ടിയ്ക്കടുത്ത്
ബിസിനസുകാര്‍ പണപ്പെട്ടിയ്ക്കടുത്ത് കണ്ണാടി വയ്ക്കുന്നത് നല്ലതാണ്. ഇത് പണമുണ്ടാക്കാന്‍ സഹായിക്കുന്നു. നല്ല ഊര്‍ജത്തിനു സഹായിക്കുന്ന ഒരു വഴി കൂടിയാണിത്.

ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും
ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും കണ്ണാടി ഏറെ നല്ലതാണ്. ഇത് ബാത്റൂമില്‍ കിഴക്ക് അല്ലെങ്കില്‍ വടക്കു ചുമരില്‍ വയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഏറെ നല്ലതാണ്. പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഡ്രസിംഗ് റൂമില്‍
ഡ്രസിംഗ് റൂമില്‍ കണ്ണാടി നിലത്തു നിന്നും 4-5 അടി ഉയരത്തില്‍ വയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇതു നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ പ്രധാനമാണ്.

തെക്കുകിഴക്കുദിശ
തെക്കുകിഴക്കുദിശ തീയുടെ ദിശയാണെന്നാണ് പറയുക. ഈ ഭാഗത്ത് കണ്ണാടി വയ്ക്കരുത്. ഇത് വഴക്കുകള്‍ക്കും മറ്റു പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. ചെറിയ വഴക്കുകള്‍ വലിയ വഴക്കുകളാകും.

കണ്ണാടികള്‍ അഭിമുഖമായി
കണ്ണാടികള്‍ അഭിമുഖമായി വയ്ക്കുന്നത് വാസ്തുശാസ്ത്രം അനുശാസിയ്ക്കുന്നില്ല. ഇത് അസ്വസ്ഥതകള്‍ക്കു വഴിയൊരുക്കുന്ന ഒന്നാണ്.

വടക്കു ദിശയ്ക്കും കിഴക്കു ദിശയ്ക്കും
വടക്കു ദിശയ്ക്കും കിഴക്കു ദിശയ്ക്കും അഭിമുഖമായി കണ്ണാടി വയ്ക്കരുത്. ഇത് മാഗ്നറ്റിക് എനര്‍ജിയുടെ ദിശയാണ്. ഇത് ഈ ഭാഗത്തു നിന്നും വരുന്ന പൊസറ്റീവ് ഊര്‍ജത്തെ പ്രതിഫലിപ്പിച്ചു ദൂരെക്കളയും. നല്ല എനര്‍ജി നശിപ്പിയ്ക്കുമെന്നര്ത്ഥം.

കിടപ്പുമുറിയില്‍
കിടപ്പുമുറിയില്‍ കണ്ണാടി നല്ലതല്ലെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ഇത് സുഖമരമായ ഉറക്കത്തിനും നല്ല ആരോഗ്യത്തിനും തടസം നില്്ക്കുന്ന ഒന്നാണ്.

കിടക്കയില്‍ കിടക്കുമ്പോള്‍
ഇതുപോലെ കിടക്കയില്‍ കിടക്കുമ്പോള്‍ കണ്ണാടിയില്‍ പ്രതിബിംബം കാണരുത്. കിടക്കുമ്പോള്‍ കണ്ണാടിയില്‍ കാണുന്ന രീതിയിലാണെങ്കില്‍ ഈ കണ്ണാടി ഒരു തുണി കൊ്ണ്ടു മൂടിയിടുക.

ഗേറ്റിനും പ്രധാന വാതിലിനും അഭിമുഖമായി
വീടിലേക്കു കടക്കുന്ന ഗേറ്റിനും പ്രധാന വാതിലിനും അഭിമുഖമായി കണ്ണാടി വയ്ക്കരുത്. ഇത് ഉള്ളിലേയ്ക്കു വരുന്ന പൊസറ്റീവ് ഊര്‍ജത്തെ അസ്ഥിരമാക്കി ദൂരെത്തള്ളും.

വീടിന്റെ വാതിലുകളും ജനലുകളും
വീടിന്റെ വാതിലുകളും ജനലുകളും ഗ്ലാസ് കൊണ്ടാണെങ്കില്‍ ഇവയൊരിയ്ക്കലും സുതാര്യമാകരുത്, അതായത് ട്രാന്സ്പെരന്റാകരുത്.

കുട്ടികളുടെ പഠനമുറിയില്‍
കുട്ടികളുടെ പഠനമുറിയില്‍ കണ്ണാടി വയ്ക്കരുത്. ഇത് അവരുടെ ഏകാഗ്രത കളയും.

കോണിപ്പടികള്ക്കഭിമുഖമായും
കോണിപ്പടികള്ക്കഭിമുഖമായും കണ്ണാടി വയ്ക്കരുത്. ഇത് പൊസറ്റീവ് ഊര്‍ജത്തെ ദോഷകരമായി ബാധിയ്ക്കും.

ടോയ്ലറ്റ് വാതിലിന് വിപരീതദിശയിലായി
ടോയ്ലറ്റ് വാതിലിന് വിപരീതദിശയിലായി കണ്ണാടി വയ്ക്കുക. അതായത് ടോയ്ലറ്റ് വാതില്‍ തുറക്കുമ്പോള്‍ ഇവിടെ നിന്നുള്ള നെഗറ്റീവ് ഊര്‍ജം കണ്ണാടി വലിച്ചെടുക്കും വിധത്തില്‍. ടോയ്ലറ്റ്, ബാത്റൂമുമായി ഷെയര്‍ ചെയ്യുന്ന ചുവരില്‍ കണ്ണാടി വയ്ക്കരുത്.

ചെറിയ ഇടനാഴികളില്‍
ചെറിയ ഇടനാഴികളില്‍ കണ്ണാടികള്‍ വയ്ക്കരുത്. ഇത് നെഗറ്റീവ് എനര്‍ജിക്ക് കാരണമാകും. ഇടനാഴികളിലെ കണ്ണാടി നെഗറ്റീവ് എനര്‍ജിയും ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയവും മാത്രമാകും പ്രതിഫലിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ കണ്ണാടി ഒഴിവാക്കുക. നല്ല കാഴ്ചകളും പോസിറ്റീവ് എനര്‍ജിയും പ്രതിഫിലിപ്പിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ കണ്ണാടി ഉറപ്പാക്കുകയും വേണം.

സ്ക്വയര്‍ ഷേപ്പല്ലാതെ
വാസ്തു പ്രകാരം സ്ക്വയര്‍ ഷേപ്പല്ലാതെ മറ്റൊരു ആകൃതിയിലുമുള്ള കണ്ണാടി വീട്ടില്‍ വയ്ക്കരുത്. ഓവലോ റൗണ്ടോ ഒന്നും തന്നെ.

പൊട്ടിയ കണ്ണാടി
പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കരുത്. മാത്രമല്ല, പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കുകയുമരുത്.



Click it and Unblock the Notifications