Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
ചന്ദ്രനില്‍ ഒന്നു തെരഞ്ഞെടുക്കൂ, വായിക്കൂ
ചന്ദ്രനില്‍ ഒന്നു തെരഞ്ഞെടുക്കൂ,വായിക്കൂ
നമ്മുടെ ജീവിതത്തെ കുറിച്ച് അറിയാന്‍ താല്പര്യപ്പെടാത്തവര് ചുരുങ്ങും. എന്തിന് നമുക്ക് നമ്മളെക്കുറിച്ചു തന്നെ അറിയാന്‍ പല വഴികളും തേടുന്നവരാണ് പലരും. നമ്മുടെ ഭൂത ഭാവി വര്‍ത്തമാന കാലങ്ങള്‍ അറിയാനായി പല വഴികളും പരീക്ഷിയ്ക്കുന്നവരും.
ചിലപ്പോള്‍ നമ്മുടെ വ്യക്തിത്വം നമുക്കു തന്നെ പിടി തരാത്തതാകും. നമുക്കു നമ്മെ നല്ല പോലെ അറിയാന്‍ നാം തന്നെ ആഗ്രഹിയ്ക്കുകയും ചെയ്യും.
ഇവിടെ കാണിയ്ക്കുന്നത് ചില ചിത്രങ്ങളാണ്. ഈ ചിത്രങ്ങളില്‍ ആദ്യം നിങ്ങള്‍ ഒന്നു തെരഞ്ഞെടുക്കുക. ഇത് പിന്നീട് നിങ്ങളെക്കുറിച്ച്, നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചു പറയുന്ന ചിലതുണ്ട്. ഇതെക്കുറിച്ചറിയൂ,

എ
എ എന്ന ചിത്രമാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെങ്കില്‍ വളരെ എനര്‍ജിയുള്ള, ശുഭാപ്തി വിശ്വാസമുള്ള ഒരാളാണ് നിങ്ങളെന്നു വേണം, പറയാന്‍. ചെയ്യുന്ന കാര്യങ്ങളില്‍ ഏറ്റവും മികച്ചതു നല്കാന് ആഗ്രഹിയ്ക്കുന്നവര്‍. ജീവിതത്തില്‍ ലക്ഷ്യങ്ങളും വിജയവും നേടാന്‍ കഴിവുള്ളവരാണ് ഈ ചിത്രം തെരഞ്ഞെടുക്കുന്നവര്‍. ഇവരുടെ ആത്മവിശ്വാസം എതു കഠിനമായ പ്രശ്നങ്ങളേയും നേരിടാനും ഇതില്‍ വിജയം വരിയ്ക്കാനും സഹായിക്കുകയും ചെയ്യും. വിജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞവരാണ് ഇക്കൂട്ടര്‍. കാര്യങ്ങള്‍ ലളിതമായി കാണാനും സമയമാകുമ്പോള്‍ നടക്കുമെന്നു തിരിച്ചറിയാനും ഇവര്‍ക്കു സാധിയ്ക്കുകയും വേണം.

ബി
ബി എന്ന ചിത്രമാണ് തെരഞ്ഞെടുത്തതെങ്കില്‍ വളരെ ക്രിയേറ്റീവായ ഒരാളെന്നാണ് അര്‍ത്ഥമാക്കുന്നത്. പെട്ടെന്നു തന്നെ കാര്യങ്ങള്‍ ഗ്രഹിയ്ക്കാന്‍ ശേഷിയുള്ളവര്‍. ഇമോഷണല്‍ സ്വഭാവമുള്ളവരാകും, ഇവര്‍. ചുറ്റുമുള്ളവരെ സഹായിക്കുവാന്‍ മനസുള്ളവര്‍. എന്നാല്‍ അമിതമായ വികാര പ്രകടനം നടത്തരുതെന്നു വേണം, പറയാന്‍. ഇവര്‍ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യമാണ് ഇത്. ഇത്തരം വികാര പ്രകടനങ്ങള്‍ നിങ്ങളെ ഒരുപക്ഷേ പ്രശ്നത്തിലാക്കാം. ചുറ്റുമുള്ളവര്‍ നിങ്ങളോട് ഇങ്ങനെ വേണം, അങ്ങനെ വേണം എന്നെല്ലാം പറയാനുള്ള സാഹചര്യങ്ങളിലേയ്ക്കു നയിക്കുകയുമാകാം. വൈകാരികത കൂടുതലെങ്കിലും ഇത് അമിതമായി പുറമേയ്ക്കു കാണിയ്ക്കാതിരിയ്ക്കുകയെന്നതാണ് വേണ്ടത്.

സി
സി എന്ന ചിത്രമാണ് തെരഞ്ഞെടുത്തതെങ്കില്‍ ഊര്‍ജം നിറഞ്ഞ ഒരു വ്യക്തിയാണ് നിങ്ങള്‍. അതേ സമയം പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതവുമായിരിയ്ക്കും. ഉറച്ച സ്വാഭാവത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരാള്‍. മാറാത്ത സ്വാഭാവവും ഉറച്ച തീരുമാനങ്ങളുമെന്നു വേണം, പറയാന്‍. അതേ സമയം ജീവിതത്തില്‍ ചതിയ്ക്കപ്പെടുമോയെന്ന ഭയമുള്ള ഒരാളും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ നന്മയാഗ്രഹിയ്ക്കുന്ന ആളാകും. കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധിച്ചാകും തെരഞ്ഞെടുക്കുക. മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നവര്‍, ആ നന്മ ഓര്‍ത്തിരിയ്ക്കുകയും അവരില്‍ നിന്നും തിരിച്ചു പ്രതീക്ഷിയ്ക്കുകയും ചെയ്യുന്നവര്‍.

ഡി
ഡി ആണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ സെന്‍സിറ്റീവായ ഒരാളാണ് നിങ്ങളെന്നാണ് അര്‍ത്ഥമാക്കുന്നത്. വളറെ കരുണയുളള വ്യക്തിയുമാകും. പ്രിയപ്പെട്ടവര്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നവര്. ഇത് അവര്‍ അംഗീകരിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരും. തങ്ങളേക്കാളേറെ മറ്റുള്ളവരെ പറ്റി ചിന്തിയ്ക്കുന്നവരാകും, ഇവര്‍. നിങ്ങളെ പരിപൂര്ണതയുള്ളവരാക്കി മാറ്റാന്‍ തനിയെ കഠിനാധ്വാനം ചെയ്യുന്നവര്‍.

ഇ
ഇ എന്ന ചിത്രമാണ് തെരഞ്ഞെടുത്തതെങ്കില്‍ ഇത് ഇരിക്കപ്പൊറുതി, അതായത് ശാന്തനല്ലാത്ത ഒരാളെയാണ് സൂചിപ്പിയ്ക്കുന്നത്. കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന പ്രകൃതമുള്ളവര്‍. കുലീന സ്വഭാവമുള്ള, പുതിയ കാര്യങ്ങള്‍ അറിയാന്‍ താല്പര്യപ്പെടുന്നവര്. സ്നേഹിയ്ക്കുന്നവര്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍. മറ്റുള്ളവരോട് സംസാരിയ്ക്കാന്‍ താല്പര്യപ്പെടുന്നവരും. മനസില്‍ നിറയെ ഐഡിയകളുള്ള പ്രകൃതക്കാരാകും. ഇതാണ് ഇവരെ മറ്റുള്ളവരില്‍ നിന്നും കൂടുതല്‍ വ്യത്യസ്തരാക്കുന്നതും.

എഫ്
എഫ് എന്ന ചിത്രത്തോടാണ് താല്പര്യമെങ്കില് നിങ്ങള്‍ സമാധാന പ്രിയമാണെന്നു പറയാം. വളരെ ക്ഷമയുള്ള ഒരാള്‍. എന്തെല്ലാം പ്രശ്നം വന്നാലും തങ്ങളുടെ സമാധാന പ്രിയം മറ്റെന്തിനേക്കാളും മുകളില്‍ ഉയര്ത്തിപ്പിടിയ്ക്കുന്നവര്. ശാന്തരായവര്‍. എന്നാല്‍ മറ്റുള്ളവര്‍ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ ഭാവിയെക്കുറിച്ച് കൂടുതല്‍ ചിന്തിയ്ക്കുന്നതിലാകും, ഇക്കൂട്ടര്‍ക്കു താല്പര്യം.



Click it and Unblock the Notifications