Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
പുരുഷ ലക്ഷണം പറയും ലക്ഷണശാസ്ത്രം
പുരുഷനും സ്ത്രീക്കും ലക്ഷണ ശാസ്ത്രം നോക്കി പല വിധത്തിലുള്ള കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധിക്കും. സാമുദ്രികശാസ്ത്രം എന്നാണ് ലക്ഷണമൊത്ത സ്ത്രീയേയും പുരുഷനേയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രത്തിന് പറയുന്നത്. ഒരു വ്യക്തിയുടെ ശരീര ശാസ്ത്ര ലക്ഷണങ്ങളെപ്പറ്റിയാണ് ഇതില്‍ പറയുന്നത്. ലക്ഷണശാസ്ത്രമനുസരിച്ച് ഒരു സ്ത്രീ സാമുദ്രികശാസ്ത്രത്തില്‍ പറയുന്ന ലക്ഷണങ്ങളെല്ലാം തികഞ്ഞവളാണോ എന്നാണ് അറിയേണ്ടത്. പുരുഷന്റെ കാര്യത്തിലും ഇത് തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ലക്ഷണ ശാസ്ത്രമനുസരിച്ച് സ്ത്രീ പുരുഷ ലക്ഷണങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
സ്ത്രീ ലക്ഷണങ്ങളേക്കാള്‍ പുരുഷ ലക്ഷണങ്ങള്‍ക്കാണ് പലപ്പോഴും പലരും പ്രാധാന്യം കൊടുക്കാറുള്ളത്. ലക്ഷണമൊത്ത സ്ത്രീയും ലക്ഷണമൊത്ത പുരുഷനും തന്നെയാണ് പലരും. ഇത്തരത്തില്‍ ലക്ഷണശാസ്ത്രമനുസരിച്ച് പുരുഷന്‍ എല്ലാം തികഞ്ഞ ലക്ഷണമൊത്തവനാണ് എന്ന് എങ്ങനെ മനസ്സിലാക്കാം നോക്കാം. അതിനായി പുരുഷ ശീരര ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് നോക്കി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. പുരുഷ ലക്ഷണവും സ്ത്രീ ലക്ഷണവും രണ്ടും രണ്ട് തരത്തിലാണ്. പുരുഷ ലക്ഷണശാസ്ത്രമനുസരിച്ച് ലക്ഷണമൊത്ത പുരുഷന്‍ ആരെന്ന് നോക്കാം. എന്താണ് ലക്ഷണമൊത്ത പുരുഷന്റെ ലക്ഷണം എന്ന് നോക്കാം.

നീണ്ട മൂക്ക്
സ്ത്രീക്ക് മാത്രമല്ല പുരുഷനും നീണ്ട മൂക്ക് അലങ്കാരം തന്നെയാണ്. അലങ്കാരം മാത്രമല്ല നീണ്ട മൂക്കാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. ഭാഗ്യത്തിന് പുറകേ പോവാതെ ഭാഗ്യം ഇവരെ തേടിയെത്തുകയാണ് ചെയ്യുന്നത്. ഒരിക്കലും പരാജയത്തിന്റെ കയ്പ്പ് നീര് ഇവര്‍ അനുഭവിക്കേണ്ടതായി വരില്ല. അത്രക്കുണ്ട് ഇവര്‍ക്ക് ലക്ഷണശാസ്ത്രമനുസരിച്ച് നീണ്ട മൂക്ക് നല്‍കുന്ന ഭാഗ്യം.

വിരിമാറ്
പലരും പുരുഷനെ വര്‍ണ്ണിക്കുമ്പോള്‍ പറയുന്ന ഒരു വാക്കാണ് വിരിമാറ് എന്നത്. വിരിമാറ് എന്ന് പറഞ്ഞാല്‍ അതെന്താണെന്നത് പുരുഷ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മാത്രമല്ല എത്ര പരാജയപ്പെട്ട കാര്യമാണെങ്കിലും ഇവര്‍ കൈവെച്ചാല്‍ അത് വിജയത്തില്‍ എത്തുന്നു. ഏത് അവസ്ഥയിലും പരാജയം ഇവര്‍ക്ക് ഉണ്ടാവുകയേ ഇല്ല. പരാജയത്തിന്റെ കയ്പ് നീര് എന്താണെന്ന് ഈ ലക്ഷണമൊത്ത പുരുഷന്‍ അറിയില്ല.

ചുണ്ടിന്റെ വലിപ്പം
പുരുഷന്റെ ചുണ്ട് എപ്പോഴും ചെറുതായി ഇരിക്കുന്നതാണ് ഉത്തമം. കാരണം ഇതാണ് ഇവരില്‍ ഭാഗ്യം നിറക്കുന്നത്. ചെറിയ ചുണ്ടുള്ള പുരുഷന്‍മാര്‍ക്ക് ഏത് മേഖലയിലും വിജയിക്കാന്‍ സാധിക്കുന്നു. സാമുദ്രിക ശാസ്ത്രമനുസരിച്ച് ഇവരുടെ ഭാഗ്യമുദ്ര തന്നെ ചെറിയ ചുണ്ടായിരിക്കും. കുടുംബ സ്‌നേഹത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല. മാത്രമല്ല ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നതിനും അതിനെ നയിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

തലയിലെ ചുഴി
എല്ലാവരുടേയും തലയില്‍ ചുഴിയുണ്ടാവും. ചിലരില്‍ ഒന്നാണ് ഉണ്ടാവുക, ചിലരിലാകട്ടെ രണ്ടായിരിക്കും ഉണ്ടാവുക. തലയുടെ നടുവിലായി ഇത്തരത്തില്‍ വലത് ഭാഗത്ത് ചുഴി ഉണ്ടെങ്കില്‍ അത് ഭാഗ്യ ലക്ഷണമായാണ് കണക്കാക്കുന്നത്. സാമ്പത്തിക നേട്ടം ഇവരുടെ പല കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ദു:ഖിക്കേണ്ടതായോ കഷ്ടപ്പെടേണ്ടതായോ വരില്ല.

വിരലിന്റെ നീളം
വിരലിന്റെ നീളവും ഇത്തരത്തില്‍ ഭാഗ്യ ലക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്. നീളം കൂടിയ വിരലുകളാണെങ്കില്‍ അത് ഭാഗ്യമായി തന്നെയാണ് കണക്കാക്കേണ്ടത്. ജോലി സംബന്ധമായി വളരെയധികം ഉയരങ്ങളില്‍ എത്തുന്നതിനും അതില്‍ നിന്നും വളരെയധികം നല്ല നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും കഴിയുന്നു. സാമുദ്രികശാസ്ത്രമനുസരിച്ച് ഏറ്റവും മികച്ച ഒന്നാണ് നീളമുള്ള വിരലുകള്‍.

നെറ്റി
പുരുഷന്റെ നെറ്റിയും അല്‍പം ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. കാരണം നെറ്റിയില്‍ നാല് വിരലുകള്‍ ഒരുമിച്ച് ചേരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ വില്ലാളി വീരനായിരിക്കും എന്നത് തന്നെയാണ്. ഒരു കാര്യത്തിലും നിങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ല. മാത്രമല്ല ജീവിതത്തില്‍ പരാജയം എന്നത് നിങ്ങള്‍ക്കുണ്ടാവുകയേ ഇല്ല. ഇതെല്ലാം തന്നെയാണ് പുരുഷ ലക്ഷണമൊത്ത നെറ്റി.

പുരികം
പുരികത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഇല്ല. കാരണം ഉത്തമനായ പുരുഷന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് തടിച്ച പുരികങ്ങള്‍. ഇവന്‍ എപ്പോഴും സമ്പന്നനും ഭാഗ്യവാനും ആയിരിക്കും എന്നാണ് വിശ്വാസം.



Click it and Unblock the Notifications











