Latest Updates
-
കത്തുന്ന വേനൽച്ചൂടിൽ തളരാതിരിക്കാം; ശരീരത്തെ തണുപ്പിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചു നോക്കൂ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് മസിൽ കുറയ്ക്കുമോ? ടെസ്റ്റോസ്റ്റിറോൺ നിലനിർത്താൻ ജിം പ്രേമികൾ അറിയേണ്ട കാര്യങ്ങൾ! -
കഠിനമായ ചൂട് സ്ത്രീകളുടെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ടോ? ആർത്തവവും ഗർഭകാലവും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ഉഷ്ണതരംഗം ഭയക്കേണ്ട; വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 15 മിനിറ്റ് വർക്കൗട്ട് മതി! -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കാൻ ഫെസ്റ്റിവലിൽ അദിതി റാവു ഹൈദരിയുടെ ആ തിളക്കം; ഫിറ്റ്നസിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം ഇതാണ്! -
സൂര്യൻ ഇടവത്തിലേക്ക്: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടവും മനഃസമാധാനവും ഉറപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രോഹിണി നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം: ഇന്ന് ഈ രാശിക്കാർക്ക് ധനയോഗം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഈ ഞായറാഴ്ച ഭാഗ്യം തെളിയുന്നത് ആർക്കൊക്കെ? സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന രാശികൾ ഇതാ
സെപ്റ്റംബറില്‍ ജനിച്ച പെണ്ണുണ്ടോ വീട്ടില്‍?
സെപ്റ്റംബറില്‍ ജനിച്ച പെണ്ണുണ്ടോ വീട്ടില്‍?
ജനിച്ച മാസവും ദിവസവം സമയവും വര്‍ഷവുമെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ സ്വാധീനിയ്ക്കുന്നുണ്ടെന്നതാണ് വിശദീകരണങ്ങള്‍. നമ്മുടെ സ്വഭാവവും രൂപവും മുതല്‍ നമ്മെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും ഇത്തരം സ്വാധീനം കാണാമെന്നതും പൊതുവേ വിശ്വസിയ്ക്കപ്പെടുന്നു.
ജനിച്ച മാസങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. ഇവ പലപ്പോഴും സ്ത്രി പുരുഷന്മാരുടെ കാര്യത്തില്‍ വ്യത്യസ്തവുമാകും.
സെപ്ററംബര്‍ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമാണ്. ഈ മാസം ജനിച്ചവര്‍ക്ക് പൊതുവെ ചില പൊതുസ്വഭാവങ്ങളുണ്ട്. ഇതല്ലാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്തമായ ചില സ്വഭാവങ്ങളും.
സെപ്റ്റംബറില്‍ ജനിച്ച സ്ത്രീകള്‍ ഏതു തരക്കാരാണെന്ന്, ഇവരുടെ സ്വഭാവ സവിശേഷതകളെന്തെന്നതിനെ കുറിച്ചറിയൂ,

ഇമോഷണല്‍, സെന്‍സിറ്റീവ്
സെപ്ററംബറില്‍ ജനിച്ച സ്ത്രീകള്‍ പൊതുവെ ഇമോഷണല്‍, സെന്‍സിറ്റീവ് ഗണത്തില്‍ പെടുന്നവരാണ്. പെട്ടെന്നു തന്നെ വൈകാരികമായി മാറുന്നവരാണെന്നര്ത്ഥം. സങ്കടവും സന്തോഷവുമെല്ലാം പെട്ടെന്നുണ്ടാകും. ചെറിയ കാര്യങ്ങള്‍ കൊണ്ടു തന്നെ മനസില്‍ മുറിവേല്‍ക്കുന്ന തരക്കാരുമാണ്.

ധൈര്യശാലികളുമാണ്
എന്നാല്‍ ഇതേ സമയം ഇവര്‍ വളരെ ധൈര്യശാലികളുമാണ്. കാര്യങ്ങള്‍ ചെയ്യാനും നേരിടാനും ധൈര്യമുള്ളവര്‍. വളരെ നല്ല മനസുള്ളവരാണ് സെപ്റ്റംബറില്‍ ജനിച്ച സ്ത്രീകള്‍. നന്മയുളള സ്ത്രീകള്‍ എന്ന ഗണത്തില്‍ പെടുത്താവുന്നവര്‍.

പുരോഗമന സ്വഭാവമുള്ള ഇവര്‍
പല കുറവുകള്‍ കൂടിയുള്ള സ്ത്രീകളാണ് ഇവര്‍. എന്നാല്‍ മറ്റുള്ളവരെപ്പോലെ ഇത് മറച്ചു പിടിയ്ക്കാന്‍ ശ്രമിയ്ക്കാത്തവരും. എല്ലാത്തിലും പുരോഗമന സ്വഭാവമുള്ള ഇവര്‍ തങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയങ്ങളെക്കുറിച്ചും കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയാത്ത സന്ദര്‍ഭങ്ങളുമുണ്ടാകും. ഇതുപോലെ ചിലപ്പോള്‍ തങ്ങളുടെ തോല്‍വികളെക്കുറിച്ചും പറഞ്ഞില്ലെന്നു വരും.

സ്നേഹത്തിനു വേണ്ടി
ജീവിതത്തില്‍ ആത്മാര്‍ത്ഥ സ്നേഹത്തിനു വില നല്കുന്ന, ഇതു തേടുന്ന ഇവര്‍ ഇതിനു വേണ്ടി എന്തു ചെയ്യാന്‍ തയ്യാറാണ്. ആത്മാര്‍ത്ഥമായി സനേഹിയ്ക്കുന്നവര്ക്കു വേണ്ടി, ആ സ്നേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍. വളരെ വിശ്വസ്തതയുള്ള കൂട്ടര് കൂടിയാണ് ഇവര്‍. അതേ സമയം സ്നേഹം വഞ്ചനയാണെന്നു തിരിച്ചറിഞ്ഞാല്‍ അത് ഉപേക്ഷിയ്ക്കുന്ന പ്രകൃതവുമാണ്.

കരുത്തുള്ള സ്ത്രീ
സെന്‍സിറ്റീവും ഇമോഷണുലമാണെങ്കിലും അതേ സമയം തന്നെ കരുത്തുള്ള സ്ത്രീയെന്ന ഗണത്തില്‍ കൂട്ടാം, സെപ്റ്റംബറില്‍ ജനിച്ചവരെ. ഇവര്‍ തങ്ങളുടെ തളര്‍ച്ചയും നിരാശയുമൊന്നും തുറന്നു പ്രകടിപ്പിയ്ക്കാതെ ഉള്ളില്‍ തന്നെ ഒതുക്കുന്ന പ്രകൃതവുമാണ്.

സമൂഹത്തില്‍ എഴുതപ്പെട്ട നിയമങ്ങള്‍
സമൂഹത്തില്‍ എഴുതപ്പെട്ട നിയമങ്ങള്‍ പാലിക്കാത്ത പ്രകൃതമാണ് സെപ്റ്റംബറില്‍ ജനിച്ചവരുടെ ഇത്തരം നിയമങ്ങള്‍ക്കെതിരെ പോകുന്നവര്‍. ഇവ അനുസരിയ്ക്കുകയെന്നത് ഇവരുടെ നിഘണ്ടുവില്‍ ഉണ്ടാകുക പോലുമില്ല.

പ്രണയം
പ്രണയിക്കുന്നയാളുടെ പ്രണയം സത്യമാണെങ്കില്‍ എന്തു ത്യാഗം വേണമെങ്കിലും അത്തരക്കാര്‍ക്കായി സഹിയ്ക്കുന്നവരും ചെയ്യുന്നവരുമാണ് ഇവര്‍. എന്നാല്‍ വഞ്ചന ക്ഷമിക്കാത്തവരും. ഇത്തരക്കാരെ സെപ്റ്റംബര്‍ സ്ത്രീ വിട്ടു കളയുകയും ചെയ്യും. ഇമോഷണല്‍ പ്രകൃതമായതു കൊണ്ടു തന്നെ പ്രണയത്തിന്റെ കാര്യത്തില്‍ അല്പം അസൂയാലുവുമാകാന് സാധ്യതയുണ്ട്.



Click it and Unblock the Notifications