Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിലേക്ക്; ഇന്ന് രാത്രി ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും -
2026 ഓഗസ്റ്റ് 8: കരിയറിൽ വൻ മാറ്റം; അപൂർവ്വ ഗ്രഹയോഗങ്ങൾ തെളിയുന്ന ഈ ദിനത്തിലെ ശുഭമുഹൂർത്തങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ഓഗസ്റ്റ് 8 നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് ധനയോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ശ്രാവണ തിങ്കളാഴ്ച: ശിവന്റെ അനുഗ്രഹം തേടി വ്രതമെടുക്കാം, പൂജാ സമയവും പ്രധാന നിർദേശങ്ങളും ഇതാ -
കൈത്തറി വസ്ത്രങ്ങൾ ചുവരിൽ തൂക്കിയാൽ വീട്ടിൽ ഐശ്വര്യം വരുമോ? വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നാലാമത്തെ ആടിവെള്ളി: വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ പണം കളയേണ്ട; പോക്കറ്റ് ചോരാതെ ചർമ്മം സംരക്ഷിക്കാൻ ഈ വിദ്യ മതി! -
ചൊവ്വ മിഥുനത്തിലേക്ക്: ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ? -
2026 ഓഗസ്റ്റ് 9: ആകാശത്ത് അപൂർവ ചന്ദ്ര-ചൊവ്വ സംഗമം; ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കണം!
ഇഷ്ട നിറം കറുപ്പാണോ, ഇത് തരും ഐശ്വര്യം
ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള നിറങ്ങളായിരിക്കും ഇഷ്ടം. ചിലര്‍ക്ക് കറുപ്പ്, ചിലര്‍ക്ക് വെളുപ്പ് എന്നിങ്ങനെ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള നിറങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ നിങ്ങളിഷ്ടപ്പെടുന്ന നിറം നിങ്ങള്‍ക്ക് നല്‍കുന്നത് എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ഇത് വിശ്വസിക്കുന്നതോ വിശ്വസിക്കാതിരിക്കുന്നതോ ഓരോരുത്തരുടെ ഇഷ്ടമാണ്. പലപ്പോഴും വിശ്വാസങ്ങള്‍ക്ക് മുകളിലാണ് നമ്മള് ജീവിക്കുന്നത് തന്നെ. ജ്യോതിഷശാസ്ത്രപ്രകാരം നമുക്ക് ചേരുന്ന അല്ലെങ്കില്‍ നമ്മുടെ ഐശ്വര്യത്തെ വര്‍ദ്ധിപ്പിക്കുന്ന ചില നിറങ്ങള്‍ ഉണ്ട്.
നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിറം കറുപ്പാണെങ്കില്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന പോസിറ്റീവിറ്റി അല്ലെങ്കില്‍ ഐശ്വര്യം എന്താണെന്ന് നോക്കൂ. ഓരോരുത്തര്‍ക്കും ഓരോ നിറങ്ങളാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് തന്നെ നമുക്ക് ചെയ്യേണ്ടതാണ്. അതുകൊണ്ട് ഇനി കറുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ക്ക് എന്തൊക്കെയാണ് ഇത്തരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. ഇത് ജീവിതത്തില്‍ എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

കറുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍
കറുപ്പ് നിറം ഇഷ്ടപ്പെടുന്നവരാണ് ഏറ്റവും കൂടുതല്‍ എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. അതുകൊണ്ട് തന്നെ കറുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. ഇവര്‍ക്ക് പല പ്രത്യേക കാര്യങ്ങളും നമ്മളോട് പറയാനുണ്ടാവും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കറുപ്പ് നിറം നിങ്ങളില്‍ പറയുന്നത് എന്താണെന്ന് നോക്കാം.

വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍
ഇവര്‍ പലപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവരായിരിക്കും. എന്നും ഒരു പോലെ ജീവിക്കാതെ അല്പം വ്യത്യസ്തമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. സമൂഹത്തില്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍.

സാമ്പത്തിക പ്രതിസന്ധി
പലപ്പോഴും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അതെല്ലാം തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു. കടം കൊടുക്കുന്നത് മാത്രം അല്പം സൂക്ഷിച്ച് വേണം. കാരണം അത് തിരിച്ച് കിട്ടുന്നതിന് അല്പം ബുദ്ധിമുട്ടായിരിക്കും എന്നത് തന്നെ കാര്യം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ചെറുപ്പത്തില്‍ ഉണ്ടാവുമെങ്കിലും പ്രായം വര്‍ദ്ധിക്കുന്നതോടെ ഇത്തരത്തിലുള്ള തടസ്സങ്ങള്‍ എല്ലാം മാറി ഉന്നത വിദ്യാഭ്യാസത്തിന് സാധിക്കുന്നു. ബിരുദാനന്തര ബിരുദങ്ങള്‍ വാരിക്കൂട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

നേതൃപാടവം
നേതൃപാടവം ഇവരുടെ പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്നാണ്. ഏത് കാര്യത്തിനും മുന്നില്‍ നിന്ന് ഉറച്ചമനസ്സോടെ നയിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. അത് മാത്രമല്ല ഇത് പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. കാരണം ഇത് നിങ്ങളെ പല സംഘടനകളുടെയും നേതൃനിരയിലേക്ക് എത്തിക്കുന്നു.

ധൈര്യം കൂടുതലുള്ളവര്‍
ധൈര്യം കൂടുതലുള്ളവരായിരിക്കും ഇവര്‍. കറുപ്പ് വസ്ത്രം ധരിക്കുന്നവര്‍ അല്ലെങ്കില്‍ കറുപ്പ് നിറം ഇഷ്ടമുള്ളവര്‍ ധൈര്യം കൂടുതല്‍ ഉള്ളവരായിരിക്കും. ധൈര്യത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ ആരും ഉണ്ടാവില്ല എന്നതാണ് സത്യം. ഏത് കാര്യവും ഏറ്റെടുത്ത് ധൈര്യത്തോടെ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

മറ്റുള്ളവരെ മാനിക്കുന്നവര്‍
മറ്റുള്ളവരേയും അവരുടെ അഭിപ്രായത്തേയും മാനിക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് വളരെയധികം സൂക്ഷിച്ച് എടുക്കുന്നവരായിരിക്കും ഇവര്‍. സ്വന്തം നിലക്ക് തീരുമാനം എടുക്കുമ്പോള്‍ അത് പലപ്പോഴും മുതിര്‍ന്നവരുടെ അഭിപ്രായം കൂടി കേട്ട ശേഷം തീരുമാനിക്കുന്നവരായിരിക്കും.

ആളുകളെ മനസ്സിലാക്കാന്‍
നിങ്ങള്‍ക്ക് ആളുകളെ മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം തന്നെ മുഖം നോക്കാതെ സംസാരിക്കുകയും ആളുകളെ മനസ്സിലാക്കി കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നവരാണ്. ഇതെല്ലാം കറുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ക്ക് ഉള്ള പ്രത്യേകതകളാണ്.



Click it and Unblock the Notifications