Latest Updates
-
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്; ഇന്ന് രാത്രി ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും -
2026 ഓഗസ്റ്റ് 8: കരിയറിൽ വൻ മാറ്റം; അപൂർവ്വ ഗ്രഹയോഗങ്ങൾ തെളിയുന്ന ഈ ദിനത്തിലെ ശുഭമുഹൂർത്തങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ഓഗസ്റ്റ് 8 നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് ധനയോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ശ്രാവണ തിങ്കളാഴ്ച: ശിവന്റെ അനുഗ്രഹം തേടി വ്രതമെടുക്കാം, പൂജാ സമയവും പ്രധാന നിർദേശങ്ങളും ഇതാ -
കൈത്തറി വസ്ത്രങ്ങൾ ചുവരിൽ തൂക്കിയാൽ വീട്ടിൽ ഐശ്വര്യം വരുമോ? വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ -
നാലാമത്തെ ആടിവെള്ളി: വീട്ടിൽ ഐശ്വര്യവും സമ്പത്തും നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ പണം കളയേണ്ട; പോക്കറ്റ് ചോരാതെ ചർമ്മം സംരക്ഷിക്കാൻ ഈ വിദ്യ മതി! -
ചൊവ്വ മിഥുനത്തിലേക്ക്: ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെ?
സെപ്റ്റംബറിലാണോ ജനിച്ചത്, സൂപ്പറാണ് കാര്യം
സെപ്റ്റംബറിലാണോ ജനിച്ചത്, സൂപ്പറാണ് കാര്യം
ജനിച്ച ദിവസവും മാസവും വര്‍ഷവുമെല്ലാം പ്രധാനപ്പെട്ടതായി കരുതുന്നവരാണ് പലരും. കരുതുന്നതു മാത്രമല്ല, ഇതെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മെ സ്വാധീനിയ്ക്കുകയും ചെയ്യുന്നുണ്ട്.
ജനിച്ച സമയവും മാസവും ദിവസവും തിയതിയുമെല്ലാം നമ്മുടെ ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം ആകുന്നുണ്ട്.
ഇംഗ്ലീഷ് മാസ പ്രകാരം ഓരോ മാസവും ജനിക്കുന്നവര്‍ക്കും ചില പ്രത്യേകതകളുണ്ട്. സോഡിയാക് സൈന്‍ അഥവാ രാശിയും ഗ്രഹങ്ങളും എല്ലാം സ്വാധീനിയ്ക്കുന്നുമുണ്ട്.
വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമാണ് സെപ്റ്റംബര്‍. ഈ മാസത്തെ ആദ്യ 20 ദിവസവം വിര്‍ഗോ അഥവാ കന്നി രാശിയിലും ബാക്കി ലിബ്ര അഥവാ തുലാം രാശിയിലും പെടുന്നു.

സെപ്റ്റംബറില്‍ ജനിച്ചവര്‍
സെപ്റ്റംബറില്‍ ജനിച്ചവര്‍ പെര്ഫെക്ഷനിസ്റ്റുകള് എന്ന ഗണത്തില്‍ പെടുത്താവുന്നവരാണ്. ഡോക്ടര്‍, ടീച്ചര്‍, ഡിസൈനര്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍. സൗമ്യമല്ലാത്ത പെരുമാറ്റമുള്ള ഇവര്‍ വ്യംഗ്യാര്‍ത്ഥ പരിഹാസം, അഥവാ സര്‍കാസം രീതി കൊണ്ട് സ്വഭാവത്തില്‍ അത്ര മികച്ചവരല്ലെന്നു പറയാം. കാര്യങ്ങള്‍ പെര്‍ഫെക്ടായി നടക്കാന്‍ കളിയാക്കുന്ന ശീലവും അമിതമായി കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന രീതിയുമെല്ലാം ഇവരുടെ സ്വഭാവത്തില്‍ കണ്ടു വരുന്ന പോരായ്മകളാണ്.

പെട്ടെന്നു മൂഡു മാറുന്ന തരക്കാരാണ്
പെട്ടെന്നു മൂഡു മാറുന്ന തരക്കാരാണ് ഇവര്‍. വ്യാഴ ഗ്രഹ സ്വാധീനമാണ് ജ്യോതിഷ പ്രകാരം ഇതിനു കാരണമായി കാണുന്നത്. അങ്ങേയറ്റം സന്തോഷത്തില്‍ നിന്നും അങ്ങേയറ്റം ദുഖത്തിലേയ്ക്കും തിരിച്ചുമെല്ലാം ഈ മൂഡുമാറ്റം ഇടയാക്കും. വികാരങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ തങ്ങള്‍ വിചാരിയ്ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ അവര്‍ക്കു സാധിയ്ക്കും.

സെന്സിറ്റീവായവരാണ്
ഇവര്‍ പൊതുവേ സെന്സിറ്റീവായവരാണ്. മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാകുന്നവര്‍. മറ്റുള്ളവര്‍ സന്തോഷിയ്ക്കുന്നതു കാണാന്‍ താല്പര്യപ്പെടുന്നവരുമാണ്. എന്നാല്‍ മറ്റുള്ളവരാല്‍ എപ്പോഴും തെറ്റിദ്ധരിയ്ക്കപ്പെടുന്ന കൂട്ടര് കൂടിയാണ് ഇവര്‍. ഇതുകൊണ്ടു തന്നെ മററുള്ളവര്‍ ഇവരിലേയ്ക്ക് അടുക്കാനും എളുപ്പമല്ല. ഇവരെങ്ങനെയാണോ അങ്ങനെയല്ല, ഇവരെക്കുറിച്ച് മറ്റുള്ളവര്‍ ചിന്തിയ്ക്കുക.

തുറന്ന മനസ്ഥിതി
ഇവര്‍ പൊതുവേ തുറന്ന മനസ്ഥിതിയുള്ളവരാണ്. മനസില്‍ തോന്നുന്നതു വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരും. ഇതു കൊണ്ടു തന്നെ പലപ്പോഴും ആളുകള്‍ക്ക് ഇവര്‍ പറയുന്നത് വിഷമമുണ്ടാക്കും. കാരണം വെട്ടിത്തുറന്നു പറയുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്ന കാര്യമല്ല. അതേ സമയം മറ്റുളളവരുടെ അഭിപ്രായം കേള്‍ക്കാനും ഇതിന് വില കൊടുക്കാനും കഴിയുന്നവര്‍ കൂടിയാണ് സെപ്റ്റംബറില്‍ ജനിച്ചവര്‍.

പല വട്ടം ചിന്തിച്ചു തീരുമാനമെടുക്കുന്നവരാണ്
ഒരു കാര്യത്തെക്കുറിച്ചു പല വട്ടം ചിന്തിച്ചു തീരുമാനമെടുക്കുന്നവരാണ് ഇവര്‍. ഇതു കൊണ്ടു തന്നെ എടുക്കുന്ന തീരുമാനം തെറ്റിപ്പോകാനുള്ള സാധ്യതയും കുറവാണ്. ചിന്തിച്ചു തീരുമാനമെടുക്കുന്നതു കൊണ്ടു തന്നെ പ്രശനങ്ങളില്‍ പോയി പെടാനും സാധ്യത കുറവാണ്.

കെയറിംഗ്
വളരെ കെയറിംഗ് ടൈപ്പായിരിയ്ക്കും, സെപ്റ്റംബറില്‍ ജനിച്ചവര്‍. സ്നേഹമുള്ള ടൈപ്പുമാകും. എന്നാല്‍ ഇതെല്ലാം അര്ഹിയ്ക്കുന്നവര്ക്കു മാത്രമേ നല്കുകയുമുള്ളൂ.

സാഹസികത
സാഹസികത ഇഷ്ടപ്പെടുന്ന ഇവര്‍ ഊര്ജസ്വലരുമാകും. മടി പിടിച്ചിരിയ്ക്കാന് താല്പര്യപ്പെടാത്ത, എളുപ്പം ബോറടി തോന്നുന്ന കൂട്ടരും. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്ന ഇവര്‍ ബോറടിയ്ക്കാതിരിയ്ക്കാന്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ കണ്ടു പിടിയ്ക്കുന്നവരുമാകും. കൂടുതല്‍ സമയം പുറത്തു ചിലവഴിയ്ക്കാന്‍ താല്പര്യപ്പെടുന്ന കൂട്ടര് കൂടിയാകും, ഇവര്‍.

ഭക്ഷണ പ്രിയരാണ്
ഭക്ഷണ പ്രിയരാണ് സെപ്റ്റംബറില്‍ ജനിച്ചവര്‍. പുതു രുചികള്‍ അറിയാന്‍ താല്പര്യപ്പെടുന്നവര്. മറ്റെന്തിനേക്കാള്‍ കൂടുതല്‍ ഭക്ഷണത്തെ ഇഷ്ടപ്പെടുന്നവര്‍. ഏതു സ്ഥലവുമായും അവിടുത്തെ ഭക്ഷണമായും പെട്ടെന്നു പൊരുത്തപ്പെടുന്നവര്‍.

യാത്ര ചെയ്യാന്‍
യാത്ര ചെയ്യാന്‍ ഏറെ താല്പര്യപ്പെടുന്ന കൂട്ടരാണ് ഇവര്‍. ഇതുപോലെ വായന താല്പര്യപ്പെടുന്നവരുമാണ്. പോകുന്നതിനു മുന്‍പ് അവിടുത്തെ എല്ലാ കാര്യങ്ങളും അറിഞ്ഞു വയ്ക്കുന്നവരും. ഫണ്‍ ലവിംഗ് ടൈപ്പാണ് സെപ്റ്റംബറില്‍ ജനിച്ചവര്‍.



Click it and Unblock the Notifications