ഒക്ടോബറില്‍ ജനിച്ചവരുടെ വിശേഷങ്ങള്‍

ഒക്ടോബറില്‍ ജനിച്ചവരുടെ വിശേഷങ്ങള്‍,

ജനിച്ച മാസമാണ് ഇംഗ്ലീഷ് പ്രകാരം ബര്‍ത്‌ഡെ ആയി ആഘോഷിയ്ക്കുന്നത്. വര്‍ഷം ആരംഭിയ്ക്കുന്ന ജനുവരി മുതല്‍ വര്‍ഷം അവസാനിയ്ക്കുന്ന ഡിസംബര്‍ വരെയുള്ള ഏതെങ്കിലും മാസമാകും ബര്‍ത്‌ഡെ വരുന്നതും.

12 മാസങ്ങളില്‍ 10-ാമത്തെ മാസം വരുന്ന മാസമാണ് ഒക്ടോബര്‍. ഈ മാസം ജനിച്ചവര്‍ക്കും ചില പ്രത്യേകതകള്‍ പറയുന്നുണ്ട്. പൊതുവായ ചില പ്രത്യേകതകള്‍. ഒക്ടോബറില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്നു വേണം, പറയാന്‍.

ഒക്ടോബര്‍ മാസം ജനിച്ചവരുടെ പ്രത്യേകതകള്‍, പ്രത്യേക വ്യക്തിത്വം എന്നിവയെ കുറിച്ചറിയൂ,

ആകര്‍ഷണമുള്ളവരാണ്

ആകര്‍ഷണമുള്ളവരാണ്

ആകര്‍ഷണമുള്ളവരാണ് ഒക്ടോബറില്‍ ജനിച്ചവരെന്നു പറയാം. അതായത് മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിയ്ക്കാന്‍ കഴിയുന്നവര്‍. പൊതുവേ റൊമാന്റിക്കുമാണ് ഒക്ടോബറില്‍ ജനിച്ചവര്‍. ധാരാളം ഊര്‍ജമുള്ള ഇവര്‍ കണ്ടു മുട്ടുന്നവരില്‍ നല്ലൊരു പൊസററീവ് ഊര്‍ജം സൃഷ്ടിയ്ക്കുന്നവരുമാണ്. ഇതാണ് ഇവരിലേയ്ക്കു കൂടുതല്‍ പേര്‍ ആകര്‍ഷിയ്ക്കപ്പെടാന്‍ കാരണമാകുന്നതും. പുറമേയ്ക്കു കാണുന്ന സൗന്ദര്യം പോലെ ഉള്ളിലും സൗന്ദര്യമുള്ളവര്‍ എന്നു തന്നെയായിരിയ്ക്കും മറ്റുള്ളവര്‍ ഇവരെക്കുറിച്ചു കരുതുക.

പ്രണയം

പ്രണയം

തങ്ങള്‍ക്കു പ്രണയം തോന്നുന്നവരെ പ്രീതിപ്പെടുത്താന്‍ ഏതറ്റം വരെ പോകുന്ന തരവുമാണ് ഇത്തരക്കാര്‍. പ്രണയത്തിന്റെ, സ്‌നേഹത്തിന്റ കാര്യത്തില്‍ ഏറെ സീരിയസായവര്‍. ഇവര്‍ക്കു പ്രണയം തമാശയല്ല. മറുഭാഗത്തുള്ളവരെ പെട്ടെന്ന് ആകര്‍ഷിയ്ക്കാന്‍ കഴിയുന്ന വ്യക്തിത്വമുള്ളവര്‍ കൂടിയാണ് ഇവര്‍.

വളരെ സത്യസന്ധരായ ഇവര്‍

വളരെ സത്യസന്ധരായ ഇവര്‍

വളരെ സത്യസന്ധരായ ഇവര്‍ സത്യത്തിന്റെ കൂടെ നില്‍ക്കുന്നവരാണ്. സിക്‌സ് സെന്‍സ് എന്ന കഴിവുള്ള ഇവര്‍ കാര്യങ്ങള്‍ മനസിലാക്കാനും ആളുകളെ തിരിച്ചറിയാനും കഴിയുന്നവരുമാണ്. തങ്ങളെപ്പോലെ മറ്റുള്ളവരില്‍ നിന്നും സത്യസന്ധത പ്രതീക്ഷിയ്ക്കുന്നവര്‍. ലഭിയ്ക്കാതെ വന്നാല്‍ ഇത്തരക്കാര്‍ക്കു വേണ്ടി സമയം ചെലവാക്കാത്തവരും.

നീതിയില്‍ വിശ്വസിയ്ക്കുന്നവരാണ്

നീതിയില്‍ വിശ്വസിയ്ക്കുന്നവരാണ്

നീതിയില്‍ വിശ്വസിയ്ക്കുന്നവരാണ് ഒക്ടോബറില്‍ ജനിച്ചവര്‍. തങ്ങള്‍ക്കെന്ന പോലെ മറ്റുള്ളവര്‍ക്കും നീതി വേണമെന്നു വിശ്വസിയ്ക്കുന്നവര്‍. തങ്ങളില്‍ നിന്നും മറ്റുള്ളവര്‍ക്കു നീതി നല്‍കുന്നവര്‍. തങ്ങളുടെ ജീവിതത്തില്‍ എല്ലാത്തിനോടും നീതി ചെയ്യുന്നവര്‍. എല്ലാവര്‍ക്കും ഒരുപോലെ നീതി ലഭ്യമാക്കണമെന്നു കരുതുന്ന ഇവര്‍ മറ്റുള്ളവര്‍ക്കു നീതി ലഭിയ്ക്കാന്‍ വേണ്ടി പോരാടാനും തയ്യാറുള്ള മനസുള്ളവരുമാണ്.

സമാധാന പ്രേമികളാണ്

സമാധാന പ്രേമികളാണ്

പൊതുവേ സമാധാന പ്രേമികളാണ് ഒക്ടോബറില്‍ ജനിച്ചവര്‍. കഴിവതും പ്രശ്‌നങ്ങളില്‍ ചെന്നു പെടാത്തവര്‍. ജീവിതത്തില്‍ നിയമങ്ങളും ചിട്ടകളുമെല്ലാം പിന്‍തുടരുന്നവരാണ് ഒക്ടോബറില്‍ ജനിച്ചവര്‍.

വളരെ ശാന്തപ്രകൃതരാണ്

വളരെ ശാന്തപ്രകൃതരാണ്

വളരെ ശാന്തപ്രകൃതരാണ് ഇവര്‍. ബഹളം ഇഷ്ടപ്പെടാത്തവര്‍. അതേ സമയം സൗഹൃദത്തിന്‌റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരും. പൊതുവേ ദേഷ്യപ്പെടാത്ത കൂട്ടരുമാണ്. ഇത്തരം വിശേഷതകള്‍ ശത്രുക്കേേളക്കാള്‍ കൂടുതല്‍ മിത്രങ്ങളെ ഇവര്‍ക്കു സമ്മാനിയ്ക്കുന്നു. ഏത് അവസ്ഥയിലുള്ളവര്‍ക്കും ഇവരോട് ഇടപെടാന്‍ എളുപ്പമാണ്. തങ്ങളുടെ ദേഷ്യവും സങ്കടവുമൊന്നും മറ്റുള്ളവരില്‍ പ്രകടിപ്പിയ്ക്കാത്തവര്‍.

വിജയം

വിജയം

വളരെ സര്‍ഗാത്മകതയുള്ള ഒക്ടോബര്‍ ബര്‍ത്‌ഡെക്കാര്‍ നല്ല ബുദ്ധിയുള്ളവരുമാണ്. ഇതുകൊണ്ടു തന്നെ ആര്‍ട്‌സ് പോലുള്ള രംഗങ്ങളില്‍ ഇവര്‍ വിജയം നേടുകയും ചെയ്യും. ഇന്റീരിയര്‍ ഡിസൈനിംഗും ഇവര്‍ക്കു ചേരുന്ന രംഗമാണ്.

സ്വപ്‌ന ജീവികളാണ്

സ്വപ്‌ന ജീവികളാണ്

പൊതുവേ സ്വപ്‌ന ജീവികളാണ്. ഇതു കൊണ്ടു തന്നെ റിയാലിറ്റി അംഗീകരിയ്ക്കാന്‍ അല്‍പം മടിയ്ക്കുന്നവരുമാണ് ഇക്കൂട്ടര്‍. ആഴത്തില്‍ ചിന്തിയ്ക്കുന്ന ഇവര്‍ തങ്ങളുടെ ചിന്ത പ്രാവര്‍ത്തികമാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യും. എന്നാല്‍് പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ളവയുമാകും.

മാനസികമായും

മാനസികമായും

ശാരീരികമായി പൊതുവെ ശക്തിയുള്ളവരാണ് ഇക്കൂട്ടര്‍. ശാരീരികമായി മാത്രമല്ല, മാനസികമായും. മത്സരബുദ്ധിയുള്ളവരാണ് ഇവര്‍. ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടതായ ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ആരോടു വേണമെങ്കിലും മത്സരിയ്ക്കാന്‍ തക്ക കഴിവുള്ളവരാണ് ഇവര്‍. തോല്‍വികള്‍ ഇവരെ പരിശ്രമത്തില്‍ നിന്നും പിന്‍തിരിപ്പിയ്ക്കാനും സാധിയ്ക്കില്ല. ഇവര്‍ പോരാടാന്‍ മനസുള്ളവരാണ്. തോറ്റു പിന്‍മാറാതെ പൊസറ്റീവായി ചിന്തിച്ചു മുന്നേറുന്നവരും.

ബിസിനസ് കാര്യങ്ങളിലും രംഗങ്ങളിലും

ബിസിനസ് കാര്യങ്ങളിലും രംഗങ്ങളിലും

ബിസിനസ് കാര്യങ്ങളിലും രംഗങ്ങളിലും പൊതുവേ താല്‍പര്യമുള്ളവരാണ് ഇവര്‍. റിയല്‍ എസ്റ്റേറ്റ് പോലുള്ള രംഗങ്ങള്‍ ഇവര്‍ക്കു ചേരും. ബിസിനസില്‍ പുതിയതു പഠിയ്ക്കാനും തങ്ങളുടെ കഴിവു പരമാവധി പ്രയോജനപ്പെടുത്താനും കഴിയുന്നവര്‍.

മറ്റുള്ളവര്‍ക്ക് ചേരുന്ന ഉപദേശങ്ങള്‍

മറ്റുള്ളവര്‍ക്ക് ചേരുന്ന ഉപദേശങ്ങള്‍

മറ്റുള്ളവര്‍ക്ക് ചേരുന്ന ഉപദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ളവര്‍ കൂടിയാണിവര്‍. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ തക്കവണ്ണം ഉപദേശം നല്‍കാന്‍ സാധിയ്ക്കുന്നവര്‍. പെട്ടെന്നു തന്നെ പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കുന്നവരാണ് ഇവര്‍.

പണം

പണം

പണം ചെലവഴിയ്ക്കുന്ന കൂട്ടരാണ് ഇവര്‍. തങ്ങള്‍ക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടിയും പണം ചെലവാക്കുന്ന കൂട്ടര്‍. ചെറിയ സമ്മാനങ്ങളില്‍ അല്ല, വലിയ സമ്മാനങ്ങളില്‍ വിശ്വസിയ്ക്കുന്നവര്‍.

പൊസറ്റീവിറ്റി

പൊസറ്റീവിറ്റി

നെഗറ്റീവ് ഊര്‍ജമുള്ളവരുമായി ഇടപഴകാന്‍ ഇഷ്ടപ്പെടാത്തവര്‍ കൂടിയാണ് ഇവര്‍. പൊസറ്റീവിറ്റി ഇഷ്ടപ്പെടുന്നതു കൊണ്ടു തന്നെ ഇത്തരം ആളുകളെയാണ് ഇവരും ഇഷ്ടപ്പെടുക. ഇവരുടെ കൂട്ടാണ് ആഗ്രഹിയ്ക്കുക.

കുടുംബത്തെ

കുടുംബത്തെ

കുടുംബത്തെ വലിയ സ്വത്തായി കണക്കാക്കുന്നവരാണ് ഇവര്‍. കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍. ഉപാധികളില്ലാതെ സ്‌നേഹം നല്‍കി പൊസറ്റീവായ രീതിയില്‍ കുടുംബം കൊണ്ടു പോകാന്‍ ആഗ്രഹിയ്ക്കുന്നവര്‍. ഇവരുടെ ആദ്യ പരിഗണന എപ്പോഴും കുടുംബം തന്നെയാകും.

Story first published: Thursday, October 4, 2018, 13:07 [IST]
X
Desktop Bottom Promotion