Latest Updates
-
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം!
ആഗസ്തിലാണോ ജനനം, എങ്കില്‍
ആഗസ്തിലാണോ ജനനം, എങ്കില്‍
നാം ജനിയ്ക്കുന്ന ദിവസവും മാസവും സമയവുമെല്ലാം നമ്മുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഓരോ ദിവസവും അല്ലെങ്കില്‍ ഓരോ മാസവും ജനിച്ചവര്‍ക്ക് പൊതുവായതും വ്യക്തിപരമായുമായ പല പ്രത്യേകതകളും ഉണ്ടാവുകയും ചെയ്യും.
ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള 12 മാസങ്ങളില്‍ ജനിച്ചവര്‍ക്ക് മാസമനുസരിച്ചുള്ള ചില പ്രത്യേകതകളുണ്ടായിരിയ്ക്കും. പ്രത്യേകതകള്‍ എന്നു പറയുമ്പോള്‍ ഇവ മാസം ജനിച്ചവര്‍ക്കു പൊതുവായിട്ടുള്ള കാര്യങ്ങളുമാകും.
മാസങ്ങളുടെ കണക്കെടുക്കുമ്പോള്‍ എട്ടാം മാസം അഥവാ ആഗസ്തില്‍ ജനിച്ചവര്‍ രാശി പ്രകാരം ലിയോ, വിര്‍ഗോ വിഭാഗത്തില്‍ പെടുന്നവരാണ്. ആഗസ്ത് അവസാനം ജനിച്ചവരാണ് വിര്‍ഗോ രാശിയില്‍ പെടുന്നത്. ഭൂരിഭാഗം പേരും ലിയോയില്‍ വരുന്നവരാണ്.
ആഗസ്തില്‍ ജനിച്ചവര്‍ക്ക് പൊതുവായി ചില പ്രത്യേകതകളുണ്ട് ഇവയെക്കുറിച്ചറിയൂ,

സൂര്യന്റെ സ്വാധീനം
സൂര്യന്റെ സ്വാധീനം കൂടുതലുള്ളവരാണ് ആഗസ്തില്‍ ജനിച്ചവര്‍. അതായത് ഇവരുടെ ഗ്രഹാധിപന്‍ സൂര്യനാണെന്നു പറയാം. ഉള്ളിലെ നന്മ കൊണ്ടും തേജസുറ്റ വ്യക്തിത്വം കൊണ്ടും മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലാകും, ഇക്കൂട്ടര്‍. സൂര്യന്റെ ഒരിക്കലും അവസാനിയ്ക്കാത്ത പ്രകാശം പോലെ കീര്‍ത്തിയും ഭാഗ്യവും ഇവരുടെ ജീവിതത്തിലുമുണ്ടാകും. ഇതുപോലെ നല്ല എനര്ജിയുള്ളവരുമാകും, ഇവര്‍.

പോകുന്ന ഇടങ്ങളിലെല്ലാം
പോകുന്ന ഇടങ്ങളിലെല്ലാം സ്നേഹവും ആര്‍ദ്രതയും പരത്തുന്ന സ്വഭാവക്കാരാകും, ആഗസ്തില്‍ ജനിച്ചവര്‍. എവിടെ പോയാലും പ്രകാശം പരത്തുന്നവര്‍ എന്നു വേണമെങ്കില്‍ പറയാം. ഈഗോ മാറ്റി വച്ചാല്‍ ജീവിതത്തില്‍ വിജയം നേടാന്‍ സാധിയ്ക്കുന്നവരാണ് ഇവര്‍.

ധാര്‍ഷ്ട്യമുള്ള
അല്പം ധാര്‍ഷ്ട്യമുള്ള ഇക്കൂട്ടര്‍ വേണ്ട വിധത്തില്‍ നിയന്ത്രിച്ചില്ലെങ്കില്‍ തങ്ങളേയും മറ്റുള്ളവരേയും ഒരുപോലെ കരിച്ചു കളയാന്‍ കഴിവുള്ളവരുമാണ്. ശാരീരികമായും മാനസികമായും കരുത്തുള്ള ഇക്കൂട്ടര്‍ സ്വയം പ്രചോദനം ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ കഴിയുന്നവരുമാണ്. ആളുകളെ സ്നേഹിയ്ക്കുന്നതിനും കെയര്‍ ചെയ്യുന്നതിനും കഴിവുള്ള ഇവര്‍ അധീശത്വമുള്ള കൂട്ടര് കൂടിയാകും.

നല്ല ലീഡര്‍ ഷിപ്പ്
vആഗസ്തില്‍ ജനിച്ചവര്‍ നല്ല ലീഡര്‍ ഷിപ്പ് ഗുണങ്ങളുള്ളവരാണ്. അഭിനന്ദനം ഇഷ്ടപ്പെടുന്നവരും. ഇവരുടെ പ്രകൃതം ചിലപ്പോള്‍ നമുക്കു മുന്‍കൂട്ടി തീരുമാനിയ്ക്കാന്‍ സാധിയ്ക്കില്ല. അതായത് അടുത്ത നിമിഷം ഇവര്‍ എങ്ങനെ പ്രതകരിയ്ക്കുമെന്നു പറയാനാകില്ല. പെട്ടെന്നു തന്നെ വികാരങ്ങള്‍ പുറത്തു പ്രകടിപ്പിയ്ക്കുന്നവരാണ് ഇവര്‍. ഉദാഹരണമായി ദേഷ്യം വന്നാല്‍ പെട്ടെന്നു തന്നെ ദേഷ്യം പ്രകടിപ്പിയ്ക്കും. അവരുടെ എനര്‍ജിയ്ക്ക് ഒപ്പം നിന്നു പ്രയത്നിയ്ക്കുന്നവരെ ഇവര്‍ തങ്ങള്‍ക്ക് ഒപ്പം കാണുകയും ചെയ്യും.

ധൈര്യമുള്ളവരാകും
ധൈര്യമുള്ളവരാകും, ആഗസ്തില്‍ ജനിച്ചവര്‍. പുറത്തേയ്ക്ക് അല്പം കാര്‍ക്കശ്യം തോന്നുമൈങ്കിലും മൃദുവായ ഹൃദയമുള്ളവരാകും, ഇവര്‍. ഒരിക്കലും വെല്ലുവിളികൡ നിന്നും പിന്തിരിയാത്തവരുമാണ് ഇവര്‍.

ആഗസ്തില്‍ ജനിച്ച സ്ത്രീകള്‍
ആഗസ്തില്‍ ജനിച്ച സ്ത്രീകള്‍ പെട്ടെന്നു തന്നെ മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന പ്രകൃതമുള്ളവരാകും. മറ്റുള്ളവരെ പെട്ടെന്നു തന്നെ തങ്ങളിലേയ്ക്കാകര്ഷിയ്ക്കുന്ന കാന്തവലയമുള്ളവര്. ബുദ്ധിപരമായി മികച്ചു നില്ക്കുന്ന ഇവര്‍ നല്ല അമ്മമാരാകും. എന്നാല്‍ തങ്ങളുടെ കുട്ടികള്‍ തങ്ങള്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ തങ്ങളുടെ സ്വപ്നങ്ങള്‍ക്കൊത്ത് ജീവിയ്ക്കണം എന്ന ചിന്ത കൂടിയുള്ളവരുമാകും.

സൂര്യസ്വാധീനം
സൂര്യസ്വാധീനം കൂടുതലുള്ളതു കൊണ്ടു തന്നെ ഇരുട്ടിനെ ഭയപ്പെടുന്നവരാണ് ഇവര്‍. അരക്ഷിതാവസ്ഥയേയും മരണത്തേയും ഭയപ്പെടുന്ന ഇവര്‍ അതേ സമയം നല്ല ആരോഗ്യമുള്ള മനസും ശരീരവുമുള്ളവരുമാണ്. അപകടമുണ്ടാകാന്‍ സാധ്യതയുള്ളവര്‍. ഇവരുടെ സന്ധികളിലും കാല്പുട്ടിലും നടുവിലുമെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരും.

നല്ല നേതൃഗുണമുള്ള ഇവര്‍
നല്ല നേതൃഗുണമുള്ള ഇവര്‍ ആര്‍ട്സ്, റിസര്‍ച്ച്, മരുന്ന്, സാംസ്കാരികം, മാനേജ്മെന്റ് ജോലികളില്‍ മികച്ചവരുമാകും. ഇത്തരം മേഖലകള്‍ ഇവര്‍ക്കു ചേരുമെന്നര്ത്ഥം.



Click it and Unblock the Notifications
