Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
A യില്‍ തുടങ്ങുന്ന പേരെങ്കില്‍ രഹസ്യങ്ങള്‍
കൂടുതല്‍ ആളുകളുടേയും പേരുകള്‍ തുടങ്ങുന്ന ഒരക്ഷരമാണ് അക്ഷരമാലയിലെ ആദ്യാക്ഷരം.
എ മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങളിലാണ് നമ്മുടെയെല്ലാവരുടേയും പേരുകള്‍ തുടങ്ങുക. ചില അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകള്‍ കൂടുതലുണ്ടാകും. ഉദാഹരണത്തിന് എ, എസ് തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നതാണ്.
കാര്യം മാതാപിതാക്കളാണ് പേരു നല്കുന്നതെങ്കിലും പേരിന്റെ അക്ഷരം, പ്രത്യേകിച്ചും ആദ്യാക്ഷരം വെളിപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്. നമ്മുടെ പേരിന്റെ അക്ഷരം നമ്മെ പല വിധത്തിലും സ്വാധീനിയ്ക്കുന്നവെന്നത് സയന്‍സ് പോലും അംഗീകരിച്ചിട്ടുള്ള ഒന്നാണ്. ഈ പ്രത്യേക അക്ഷരത്തിന്റെ ഉച്ചാരണം നമ്മളറിയാതെ തന്നെ നമ്മളെ സ്വാധീനിയ്ക്കുന്നവെന്നാണ് പറയുന്നത്.
കൂടുതല്‍ ആളുകളുടേയും പേരുകള്‍ തുടങ്ങുന്ന ഒരക്ഷരമാണ് അക്ഷരമാലയിലെ ആദ്യാക്ഷരം. അതായത് എ. എയില്‍ തുടങ്ങുന്ന പേരുള്ളവരെ കുറിച്ചുള്ള ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

എ 1
എ 1 എന്ന സംഖ്യയ്ക്ക് ആനുപാതികമായി കാണുന്നു. അതായത് 1 ആണ് എ എന്ന അക്ഷരത്തിനു തുല്യമായുള്ളത്. ആദ്യത്തെ അക്ഷരമായതു കൊണ്ടുതന്നെ ഈ അക്ഷരത്തില്‍ തുടങ്ങുന്ന പേരുകാര്‍ കരുത്തരാകും. ഏതു സാഹചര്യത്തിലും മുന്നേറാനുളള ശക്തി പകര്‍ന്നു നല്കാന് ഇക്കൂട്ടര്‍ക്കാകും. ലോകം തന്നെ മാറ്റിമറയ്ക്കാന്‍ തന്നെ ശക്തിയുള്ളവരാകും, ഇക്കൂട്ടരെന്നു വേണം, പറയാന്‍.

നേതൃത്വം
ഇത്തരക്കാര്‍ നേതൃത്വം ഏറ്റെടുക്കാന്‍ താല്പര്യപ്പെടുന്നവരാണ്. തങ്ങളുടെ നിയമങ്ങള്‍ സ്വയമായി ഉണ്ടാക്കാന്‍ അറിയുന്നവരും ആഗ്രഹിയ്ക്കുന്നവരും. ഇതുകൊണ്ടുതന്നെ ബിസിനസ് രംഗം ഇവര്‍ക്ക് ഏറെ ചേരുന്നതായിരിയ്ക്കും. ആത്മവിശ്വാസവും ധൈര്യവുമുള്ള പ്രകൃതക്കാരാകും എ എന്ന അക്ഷരത്തില്‍ പേരു തുടങ്ങുന്നവര്‍.

സാഹസികത
ഒരേ സമയം കളികളും സാഹസികതയും ഇഷ്ടപ്പെടുന്ന പ്രകൃതക്കാരാകും എയില്‍ തുടങ്ങുന്ന പേരുകാര്‍. ഇവര്‍ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിയ്ക്കാന്‍, അതായത് ആക്ടീവായിരിയ്ക്കാന് ആഗ്രഹിയ്ക്കുന്നവരും ആ പ്രകൃതക്കാരുമായിരിയ്ക്കും.

ധൈര്യം
പൊതുവേ ആത്മവിശ്വാസവും ധൈര്യവുമുള്ളവരെങ്കിലും ചിലപ്പോള്‍ ഇവ രണ്ടും അല്പം കുറവായിത്തോന്നുന്ന അവസരങ്ങളിലും ഇതു പുറമേ കാണിയ്ക്കാതെ ധൈര്യം പ്രകടിപ്പിയ്ക്കുന്നവരാണ് ഇക്കൂട്ടര്‍. മറ്റുള്ളവര്‍ക്കു മുന്നില്‍ താന്‍ ധൈര്യവാനാണെന്നു നടിയ്ക്കാന്‍ കഴിയുന്നവര്‍ കൂടിയാണിവര്‍.

മുന്നോട്ടു നയിക്കാന്‍
മുന്നോട്ടു നയിക്കാന്‍,അതായത് നേതൃനിരയില്‍ നില്ക്കാന് സാധിയ്ക്കുന്ന ജോലികള്‍ ഇക്കൂട്ടര്‍ക്ക് ഏറെ ചേരും. ബിസിനസ് ആരംഭിയ്ക്കുക, റിസര്‍ച്ച്, അധ്യാപനം തുടങ്ങിയ എന്തും.

പ്രാക്ടിക്കലായി മുന്നേറുന്ന
ജീവിതത്തില്‍ പ്രാക്ടിക്കലായി മുന്നേറുന്ന ഇവര്‍ക്ക് വേണ്ട സമയത്ത് ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവുമുണ്ടാകും. മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവരാണിവര്‍.

ആത്മവിശ്വാസമുളളവരും
തങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുളളവരും നേതൃത്വം കൊടുക്കുന്ന പ്രകൃതവുമായതിനാല്‍ മറ്റുള്ളവരുടെ പരിശ്രമത്തെ വില കുറഞ്ഞു കാണുകയെന്ന ദോഷം കൂടി എക്കാര്ക്കുണ്ട്. തങ്ങങ്ങളുടെ കഴിവിലുള്ള ഉറച്ച വിശ്വാസമാണ് ഇവരെക്കൊണ്ട് ഇതു ചെയ്യിക്കുന്നത്.

നല്ല പ്രകൃതമാണെങ്കിലും
നല്ല പ്രകൃതമാണെങ്കിലും അല്പം ഈഗോയുള്ളവരാണ് എയില്‍ തുടങ്ങുന്ന പേരുകാര്‍. തങ്ങള്‍ നേതൃസ്ഥാനത്തു വരണമെന്നും തീരുമാനങ്ങളെടുക്കണമെന്നുമുളള ചിന്തയാണ് ഒരു പരിധി വരെ ഈ ഈഗോയ്ക്കു പുറകില്‍.

പുറമേയുളള കാഴ്ചയ്ക്കും സൗന്ദര്യത്തിനും
പുറമേയുളള കാഴ്ചയ്ക്കും സൗന്ദര്യത്തിനും വില കല്‍പ്പിയ്ക്കുന്ന കൂട്ടര് തന്നെയായിരിയ്ക്കും എ എന്ന പേരുകാര്‍. തങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിയ്ക്കണമെന്ന ഉദ്ദേശമുള്ളവര്‍. പുറം കാഴ്ചയ്ക്കു മോടിയുള്ളവരെ ഇവരും ശ്രദ്ധിയ്ക്കും.



Click it and Unblock the Notifications
