Latest Updates
-
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍
മുജ്ജന്‍മത്തിലെന്തെന്ന് രാശിപ്രകാരം അറിയാം
നിങ്ങളുടെ ജീവിതം പല വിധത്തില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന ഒന്നാവുന്നതിന് കാരണം
മുജ്ജന്‍മത്തെക്കുറിച്ചും മരണത്തെക്കുറിച്ചും മരണശേഷം എന്ത് എന്നതിനെക്കുറിച്ചും എല്ലാം നമുക്ക് അറിയാന്‍ താല്‍പ്പര്യമുള്ള ഒരു വിഷയമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് എവിടെയെങ്കിലും വായിച്ച് കേട്ട അറിവോ അല്ലെങ്കില്‍ ആരെങ്കിലും പറഞ്ഞു കേട്ട അറിവോ മാത്രമേ നമുക്കുണ്ടാവുകയുള്ളൂ. എന്നാല്‍ രാശിപ്രകാരം ഇത്തരം കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ സാധിക്കും. അതിനായി രാശിപ്രകാരം ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ജ്യോതിഷത്തിന് ജീവിതത്തില്‍ വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അത് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. ഇത് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
നമ്മുടെ കഴിഞ്ഞ ജന്മത്തെക്കുറിച്ച് നമുക്ക് ഇതിലൂടെ തന്നെ മനസ്സിലാക്കാം. അതിനായി രാശിപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ചില കാര്യങ്ങള്‍ നോക്കി അറിഞ്ഞ് വെച്ചാല്‍ അത് നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ രാശിപ്രകാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. ഇത് ഏതെല്ലാം തരത്തില്‍ രാശിപ്രകാരം നിങ്ങള്‍ക്ക് മനസ്സിലാക്കാം സാധിക്കും എന്ന് നോക്കാം.

മേടം രാശി
കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ഒരു പോരാളിയായിരിക്കും. മീനം രാശിപ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ക്കുണ്ടായിരിക്കും. ഉത്തരവാദിത്വങ്ങള്‍ വളരെ കൂടുതലുള്ള ഒരു ജീവതമായിരുന്നിരിക്കും നിങ്ങളുടേത്. നേതാക്കന്‍മാരായി ആയിരുന്നിരിക്കണം നിങ്ങളുടെ ജനനം.

ഇടവം രാശി
കഴിഞ്ഞ ജന്മം നിങ്ങള്‍ നല്ലൊരു കായികതാരമായിരുന്നിരിക്കണം. കാരണം അതിന്റെ പല ലക്ഷണങ്ങളും നിങ്ങള്‍ക്ക് ഈ ജന്മത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. നല്ലൊരു ടീം പ്ലെയര്‍ ആയിരിക്കും നിങ്ങള്‍. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മിഥുനം രാശി
ഇടവം രാശിക്കാരുടെ ഭരണത്തിന്‍ കീഴിലായിരിക്കും പലപ്പോഴും നിങ്ങളുടെ ജീവിതം. എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വമായിരിക്കും നിങ്ങളുടേത്. നിങ്ങളുടെ അതേ സ്വഭാവമുള്ള ജീവിതരീതിയുള്ള ഒരാളായിരിക്കും നിങ്ങളുടെ വ്യക്തിത്വം തീരുമാനിക്കുന്നത്. ഇതെല്ലാം നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ ബാക്കിയായിരിക്കും.

കര്‍ക്കിടകം രാശി
മിഥുനത്തിന്റെ അധീനതയില്‍ വരുന്ന ഒരു ജീവിതമായിരിക്കും നിങ്ങളുടേത്. നിങ്ങളുടെ കഴിഞ്ഞ ജീവിതം മുഴുവന്‍ മറ്റുള്ളരെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് വേണ്ടിയും ഉള്ളതായിരിക്കും.

ചിങ്ങം രാശി
വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരായിരുന്നിരിക്കണം ചിങ്ങം രാശിക്കാര്‍ കഴിഞ്ഞ ജന്മത്തില്‍. ജീവിതത്തില്‍ ബാക്കിയാക്കിയ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വേണം ഈ ജന്മം നിങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ പലപ്പോഴും ക്രൂരത നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നിരിക്കണം.

കന്നി രാശി
സ്വന്തം ജീവിതത്തേക്കാള്‍ മറ്റുള്ളവരുടെ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നവരായിരിക്കണം കഴിഞ്ഞ ജന്മത്തില്‍ കന്നി രാശിക്കാര്‍. നല്ലൊരു ഗണിത ശാസ്ത്രഞ്ജന്‍ ആയിരിക്കും നിങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍,

തുലാം രാശി
കന്നി രാശിക്കാരാല്‍ ഭരിക്കപ്പെടുന്ന ഒരു ജീവിതമായിരിക്കും നിങ്ങള്‍ക്ക്. എഴുത്തുകാരനോ കവിയോ ആയിരിക്കും നിങ്ങള്‍ കഴിഞ്ഞ ജന്മത്തില്‍. വികാരങ്ങള്‍ക്ക് അപ്പുറം പല വിധത്തില്‍ ചിന്തിക്കാന്‍ ഒരിക്കലും നിങ്ങള്‍ക്ക് കഴിയുകയില്ല.

വൃശ്ചികം രാശി
ജീവിതത്തില്‍ നിങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഒരു ഭൂതകാലമായിരിക്കും നിങ്ങള്‍ക്കുണ്ടായിരുന്നത്. നിയമപാലകനോ ജഡ്ജിയോ ആയിരുന്നിരിക്കണം നിങ്ങള്‍ കഴിഞ്ഞ കാലത്തില്‍. പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് കഴിയുന്നു ഈ ജന്മത്തില്‍.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ജീവിതമായിരുന്നിരിക്കണം നിങ്ങള്‍ക്ക് കഴിഞ്ഞ ജന്മത്തില്‍. മാത്രമല്ല കൃത്യമായ തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഒരു പ്രണയ പരാജയത്തിന്റെ അവസാനമായിരുന്നിരിക്കണം പലപ്പോഴും കഴിഞ്ഞ ജന്മത്തില്‍ നിങ്ങളുടെ മരണം.

മകരം രാശി
പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരായിരിക്കും നിങ്ങള്‍. മാത്രമല്ല നല്ലൊരു ആര്‍ക്കിയോളജിസ്റ്റ് അല്ലെങഅകില്‍ ഒരു പ്രകതിസ്‌നേഹി ആയിരുന്നിരിക്കും നിങ്ങള്‍ ഈ ജന്മത്തില്‍. ജീവിതത്തിന്റെ നല്ലൊരു പങ്ക് ഇത്തരത്തില്‍ പ്രകൃതിയോട് കൂടി ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍.

കുഭം രാശി
സ്വന്തമായി ഒരു വ്യക്തിത്വം ഉള്ളവരായിരിക്കും നിങ്ങള്‍. നല്ലതു പോലെ ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയായിരിക്കും നിങ്ങള്‍. കഴിഞ്ഞ ജന്മത്തിന്റെ തുടര്‍ച്ചയായിരുന്നിരിക്കണം നിങ്ങള്‍ക്ക് ഈ ജന്മം. ഇത് എന്തുകൊണ്ടും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങള്‍ക്ക് മുന്നേറാനുള്ള കഴിവുണ്ടായിരിക്കും.

മീനം രാശി
മീനം രാശിക്കാര്‍ പല വിധത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരും ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും നിങ്ങള്‍ തുടങ്ങി വച്ചതിന്റെ ബാക്കിയായിരിക്കും. ഇത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.



Click it and Unblock the Notifications











