Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിരലിന് വളവുണ്ടോ, അറിയാം ജീവിതരഹസ്യങ്ങള്‍
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ നാട്ടിലാകട്ടെ ഹസ്തരേഖാ ശാസ്ത്രത്തിന്റെ പ്രാധാന്യം അതിവേഗം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയും ഉണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തില്‍ ഹസ്തരേഖാശാസ്ത്രം ഉണ്ട്. ഓരോ വ്യക്തിയുടെ കൈയ്യില്‍ ജന്മനാ രൂപപ്പെടുന്ന ഇത്തരം രേഖകള്‍ ആ വ്യക്തിയുടെ ഭാവിയേയും ആയുസ്സിനേയും ഭാഗ്യത്തേയും എല്ലാം പ്രതിപാദിക്കുന്നവയാണ്. രേഖകള്‍ മാത്രമല്ല വിരലിന്റെ പ്രത്യേകതയും കൈയ്യിന്റെ ആകൃതിയും എല്ലാം ഇത്തരത്തില്‍ ജീവിതത്തില്‍ ഓരോരുത്തരേയും വളരെയധികം സ്വാധീനിക്കുന്നതാണ്.
ഹസ്തരേഖാശാസ്ത്ര പ്രകാരം ജീവിതത്തില്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം എന്ന് അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ടാവും. കൈ നോക്കി ഭൂതവും ഭാവിയും എല്ലാം പറയുന്ന ഹസ്തരേഖാ ശാസ്ത്രത്തിനുള്ള പ്രാധാന്യം ചില്ലറയല്ല. എന്തൊക്കെ കാര്യങ്ങള്‍ കൈ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളും മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. കൈരേഖ എന്തൊക്കെയാണ് നമ്മുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

വിരലിന്റെ വളവ്
ഒരിക്കലും നേര്‍രേഖയില്‍ ആയിരിക്കില്ല എല്ലാവരുടേയും വിരലുകള്‍ ഉള്ളത്. ചിലത് വളഞ്ഞിട്ടായിരിക്കും. ചിലരുടെ വിരലുകളുടെ അറ്റം വളഞ്ഞിട്ടായിരിക്കും. ഇത്തരത്തില്‍ നിരവധി മാറ്റങ്ങള്‍ വിരലുകളില്‍ ഉണ്ടാവും. ഇവര്‍ ഏത് കാര്യവും പെട്ടെന്ന് വിശ്വസിക്കുന്നവരായിരിക്കും. മാത്രമല്ല, ആര്‍ക്കിടെക്ചര്‍, ടീച്ചര്‍, എഴുത്തുകാരന്, അന്വേഷണോദ്യോഗസ്ഥന് എന്നീ ജോലികളില്‍ ഇവര്‍ക്ക് ശോഭിക്കുന്നതിനുള്ള കഴിവുണ്ട്.

നക്ഷത്ര ചിഹ്നം
ചെറുവിരലിന് താഴെയായി നക്ഷത്ര ചിഹ്നം ഉള്ളവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പൂര്‍ത്തീകരിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കും. കണക്ക്, സയന്‍സ്, നിയമം എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന മേഖലകളില്‍ ഇവര്‍ ശോഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം കൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും ഇവര്‍ക്ക് നല്‍കാവുന്നതാണ്.

വിരലിന്റെ നീളം
വിരലിന്റെ നീളം അനുസരിച്ചും പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ചെറുവിരലും നടുവിരലും നീളം കൂടിയതാണെങ്കില്‍ ഇവര്‍ നിയമത്തിന്റെ കാര്യത്തില്‍ പുലികളായിരിക്കും. മാത്രമല്ല അക്കൗണ്ട്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിളങ്ങാനും ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ കണക്കിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇവരുടെ വിരലിന്റെ നീളത്തിന്റെ അടിസ്ഥാനത്തിലാണ്.

ഉള്ളം കൈയ്യില്‍ നക്ഷത്ര ചിഹ്നം
ഉള്ളം കൈയ്യില്‍ വലതു ഭാഗത്തായി നക്ഷത്ര ചിഹ്നം ഉണ്ടെങ്കില്‍ ടീച്ചര്‍ ആയി തിളങ്ങുന്നതിനാണ് നിങ്ങള്‍ക്ക് സാധ്യത എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല മറ്റുള്ളവരെ നയിക്കുന്നതിനും അവരെ മുന്നോട്ട് എത്തിക്കുന്നതിനും ഉള്ള കഴിവ് നിങ്ങള്‍ക്ക് കൂടുതലായിരിക്കും. ജീവിതത്തില്‍ തളര്‍ന്നിരിക്കുന്നവര്‍ക്ക് താങ്ങാവുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

നടുവിരലിന് താഴെ
നടുവിരലിന്റെ തൊട്ടുതാഴെയായി നിങ്ങള്‍ക്ക് നക്ഷത്രചിഹ്നം ഉണ്ടെങ്കില്‍ ശനിയുടെ സാന്നിധ്യം അവിടെ ശക്തമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇവര്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്നീ രംഗത്ത് വളരെയധികം ശോഭിക്കുന്നവരായിരിക്കും. ജീവിതത്തില്‍ ഉയര്‍ന്ന നിലയിലെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഇവരുടെ കൈപ്പിടിയില്‍ ഒതുക്കുന്നു.



Click it and Unblock the Notifications
