Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
ഗര്‍ഭധാരണം ബുദ്ധിമുട്ടോ, കൈയ്യിലെ ഈ രേഖ പ്രശ്നം
ഹസ്തരേഖാശാസ്ത്രം ഇന്നത്തെ കാലത്ത് വളരെയധികം ശക്തിപ്രാപിച്ച് കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഹസ്തരേഖാശാസ്ത്രം നമ്മുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നെന്ന് മാമുനിമാര്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ വരാന്‍ പോവുന്ന കാര്യങ്ങളും കഴിഞ്ഞ കാര്യങ്ങളും ജോലിയും ആരോഗ്യവും സാമ്പത്തികവും എല്ലാം ഹസ്തരേഖാശാസ്ത്രം നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഹിന്ദുവിശ്വാസികള്‍ മാത്രമല്ല എല്ലാ ജാതിമതസ്ഥരും ഹസ്തരേഖാശാസ്ത്രത്തില്‍ ഒരു പരിധി വരെ വിശ്വസിക്കുന്നവരാണ്.
ഹസ്തരേഖാശാസ്ത്രമനുസരിച്ച് നമുക്ക് വരാന്‍ പോവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഗര്‍ഭകാലത്ത് നിങ്ങള്‍ക്ക് എന്തൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാന്‍ ഹസ്തരേഖാശാസ്ത്രത്തിലൂടെ കഴിയുന്നു. ഹസ്തരേഖാശാസ്ത്രമനുസരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ഇത്തരത്തില്‍ ഗര്‍ഭിണികളുടെ കൈ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്ന് നോക്കാം. ഇതിലൂടെ എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം.

വ്യാഴത്തിന്റെ സ്വാധീനം
ഹസ്തരേഖാശാസ്ത്രമനുസരിച്ച് കൈയ്യിലെ വ്യാഴത്തിന്റെ സ്വാധീനമാണ് പലപ്പോഴും സ്നേഹത്തിന്റേയും ശാരീരിക അടുപ്പത്തിന്റേയും കാര്യങ്ങള്‍ പ്രവചിക്കുന്നത്. ഈ രേഖയുടെ സ്വാധീനവും വലിപ്പവും നിറവും അനുസരിച്ച് പല കാര്യങ്ങളും പ്രവചിക്കാന്‍ സാധിക്കുന്നു. ഇത് ഗര്‍ഭകാലത്താണ് ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.

വന്ധ്യതയെന്ന പ്രശ്നം
ചിലരില്‍ വന്ധ്യതയെന്ന പ്രശ്നം വളരെ വൈകിയാണ് കണ്ടെത്തുന്നത്. എന്നാല്‍ ഹസ്തരേഖാശാസ്ത്രം അനുസരിച്ച് ഒരു പെണ്ണിന്റെ കൈ നോക്കിയാല്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും വ്യാഴത്തിന്റെ പരിസര പ്രദേശങ്ങളിലായി നിരവധി വരകളും രേഖകളും കാണപ്പെടുന്നു. അത് പലപ്പോഴും സൂചിപ്പിക്കുന്നത് വന്ധ്യതയെന്ന പ്രതിസന്ധിയെ തന്നെയാണ്. എങ്കിലും ഇതിനെക്കുറിച്ച് കൂടുതലറിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വലപോലെയുള്ള രേഖ
നിങ്ങളുടെ കൈയ്യില്‍ വല പോലെ വ്യാഴത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നുണ്ടോ എന്നാല്‍ നിങ്ങള്‍ക്ക് അബോര്ഷന് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് വളരെയധികം ശ്രദ്ധിച്ച് മാത്രം പല കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുക. എന്നാല്‍ മാത്രമേ ഇത് അബോര്ഷന് ഇല്ലാതെ സുഖകരമായ ഗര്‍ഭകാലത്തിന് വഴിവെക്കുകയുള്ളൂ.

ബ്രേസ്ലറ്റ് ലൈനില്‍
ബ്രേസ്ലറ്റ് ലൈനിന് താഴെയായി ഒരു രേഖ അല്പം ഒരു കുന്നു പോലെ കാണപ്പെടുന്നുണ്ടെങ്കില്‍ ഗര്‍ഭസമയത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇതുള്ളവരും വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ അത് ആരോഗ്യകരമായ ഗര്‍ഭകാലം ഉണ്ടാവുന്നതിന് സഹായിക്കുകയുള്ളൂ.

മുകളിലേക്കായി
നിങ്ങളുടെ ബ്രേസ്ലറ്റ് ലൈനിന് മുകളിലേക്കായി ഒരു കര്‍വ്വ് രൂപത്തില്‍ കാണപ്പെടുകയാണെങ്കില്‍ നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ കാലതാമസം എടുക്കും എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല വളരെ വൈകിയ പ്രായത്തില്‍ മാത്രമേ നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവുകയുള്ളൂ എന്നും ഇത് സൂചിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലും അല്പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.

ആയുര്‍രേഖക്ക് അടുത്തായി
ആയുര്‍രേഖക്ക് അടുത്തായി അത് മുറിഞ്ഞ് പോവുന്ന തരത്തില്‍ ഒരു രേഖ ഉണ്ടെങ്കില്‍ അവരില്‍ ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാഹചര്യം കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവരില്‍ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് ഇവരും വളരെയധികം ശ്രദ്ധിക്കണം.

രേഖകള്‍ കൂടുതല്‍
നിങ്ങളുടെ കൈയ്യില്‍ രേഖകള്‍ വളരെ കൂടുതലാണെങ്കിലും അത് ലൈംഗിക ജീവിതത്തിലും ഗര്‍ഭകാലത്തിലും വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ഇത് ഗര്‍ഭം ധരിക്കുന്നതിനുള്ള ബുദ്ധിമുട്ടിലേക്ക് പലപ്പോഴും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും വളരെയധികം ശ്രദ്ധിക്കണം.

നടുവിരലിന് നേര്‍ക്ക് നീളുന്നരേഖ
നിങ്ങളുടെ കൈയ്യില്‍ നടുവിരലിന് നേര്‍ക്ക് നീളുന്ന നേര്രേഖയെങ്കില് ഇത് നിങ്ങളില്‍ ഗര്‍ഭകാലത്ത് അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ കാണിക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിനും ഗര്‍ഭകാലം സുഗമമായി മുന്നോട്ട് പോവുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു.

എക്സ് എന്ന അക്ഷരം
കൈവിരലിന് താഴെയായി എക്സ് എന്ന അക്ഷരം ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇത് വന്ധ്യതയുടെ ലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഈ എക്സ് എന്ന അക്ഷരം നടുവിരലിനും നാലം വിരലിനും ഇടയിലായാണ് കാണപ്പെടുന്നത്.



Click it and Unblock the Notifications