മരുമകളോട് ലൈംഗികാതിക്രമം വീഡിയോ പുറത്ത്

Posted By:
Subscribe to Boldsky

മക്കളെപ്പോലെ തന്നെ കാണേണ്ടവരാണ് മരുമക്കളും. ആണായാലും പെണ്ണായാലും മക്കളുടെ സ്ഥാനം കൊടുക്കേണ്ടവരാണ് മരുമക്കള്‍. തിരിച്ചും സ്വന്തം അച്ഛനമ്മമാരെപ്പോലെ തന്നെയാണ് മരുമക്കളും കാണേണ്ടത്. എന്നാല്‍ ബന്ധങ്ങളില്‍ ഇത്തരത്തിലല്ലാതെ ഒരു മാറ്റം സംഭവിക്കുമ്പോഴാണ് പല പ്രശ്‌നങ്ങളും തല പൊക്കിത്തുടങ്ങുന്നത്. ലൈംഗിക പീഢനത്തിന്റെ വാര്‍ത്തകള്‍ മാത്രമാണ് ഇന്ന് പത്രവും ടിവിയും തുറന്നാല്‍ കാണുന്നത്. ഇന്നത്തെ കാലത്തിന്റെ പോക്ക് എത്തരത്തിലാണെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.

ഒരു ഗ്ലാസ്സ് വെള്ളത്തിലൊതുക്കാം നെഗറ്റീവ് എനര്‍ജി

ഈ അടുത്ത കാലത്തായി യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. അമ്മായി അച്ഛന്‍ മരുമകളെ പീഢിപ്പിക്കുന്ന ഒരു രംഗമാണ് അത്. എന്നാല്‍ ഇയാളുടെ ഉപദ്രവം തുടങ്ങിയപ്പോള്‍ തന്നെ വീട്ടില്‍ ഭര്‍ത്താവിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവെങ്കിലും ഒരിക്കലും അവരൊന്നും ഇത് വിശ്വസിച്ചില്ല. എന്നാല്‍ ഇന്ന് തെളിവ് സഹിതം ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും മുന്നില്‍ തനിക്ക് സംഭവിച്ച് അപമാനത്തെക്കുറിച്ച് അവള്‍ തെളിയിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ തന്നെ

ഇന്ത്യയില്‍ തന്നെ

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ നടക്കുന്നത് നമ്മുടെ രാജ്യത്താണ് എന്ന് തന്നെ പറയാം. ഇത്തരത്തില്‍ നാണക്കേടുണ്ടാക്കിയ ഒരു പ്രവൃത്തിയും നടന്നിരിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്. സ്വന്തം അച്ഛനെപ്പോലെ പെരുമാറേണ്ട വ്യകിതിയില്‍ നിന്നാണ് ഇത്തരത്തിലൊരു പീഢനം ആ സ്ത്രീക്ക് ഏറ്റു വാങ്ങേണ്ടി വന്നത്.

കുടുംബത്തോട് വെളിപ്പെടുത്തി

കുടുംബത്തോട് വെളിപ്പെടുത്തി

എന്നാല്‍ ഇത്തരത്തില്‍ ഒരു മോശം പെരുമാറ്റം തന്റെ ഭര്‍ത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് ഉണ്ടെന്ന് അവള്‍ ഭര്‍ത്താവിനോടും മറ്റുള്ളവരോടും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവരാരും ഇത്തരം ഒരു കാര്യം വിശ്വസിക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഇത്തരം ആരോപണങ്ങള്‍ വെറും അടിസ്ഥാനരഹിതമാണെന്ന് വരെ ഭര്‍ത്താവുള്‍പ്പടെയുള്ള ബന്ധുക്കള്‍ പറഞ്ഞു.

വീട്ടില്‍ നിന്നും ഇറങ്ങിപ്പോക്ക്

വീട്ടില്‍ നിന്നും ഇറങ്ങിപ്പോക്ക്

അമ്മായി അച്ഛന്റെ ഉപദ്രവം താങ്ങാന്‍ വയ്യാതെ അവള്‍ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ സ്വന്തം കുടുംബത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്നത് വളരെ മോശം കാര്യങ്ങള്‍ തന്നെയാണ്. ഇവള്‍ പറഞ്ഞതൊന്നും തന്നെ വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല അമ്മായി അച്ഛന്‍ ആവട്ടെ അവര്‍ക്കെല്ലാം വളരെ നല്ല ഒരു മനുഷ്യനായിരുന്നു.

സ്വന്തം മകളെപ്പോലെ

സ്വന്തം മകളെപ്പോലെ

രണ്ടു കുടുംബങ്ങളും അവളെ വിശ്വസിക്കാന്‍ തയ്യാറായില്ല. എന്ന് മാത്രമല്ല അയാള്‍ക്ക് സ്വന്തം മകളോടുള്ള പോലെയുള്ള വാത്സല്യവും സ്‌നേഹവും ആണെന്ന് ഇരു വീട്ടുകാരും പറഞ്ഞ് തീരുമാനിച്ചു. പിന്നെ സ്വന്തം വീട്ടില്‍ നിന്ന് തിരിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോവേണ്ട അവസ്ഥ തന്നെയായി.

എന്തെങ്കിലും ഉടനെ ചെയ്യാന്‍

എന്നാല്‍ താന്‍ അനുഭവിച്ച് അപമാനം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവര്‍ക്ക് മുന്‍പില്‍ തെളിയിക്കുന്നതിനും അവള്‍ തീരുമാനിച്ചു. ഒളിക്യാമറ വെച്ച് ഇത്തരം മോശം പെരുമാറ്റം വീഡിയോ എടുക്കാന്‍ അങ്ങനെയാണവള്‍ തീരുമാനിച്ചത്. ഇത് പിന്നീട് കുടുംബാംഗങ്ങളെ കാണിച്ച് ബോധ്യപ്പെടുത്തുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്തുകൊണ്ട് അവളെ വിശ്വസിച്ചില്ല

എന്തുകൊണ്ട് അവളെ വിശ്വസിച്ചില്ല

വീഡിയോ എടുത്ത് കാണിച്ചപ്പോഴല്ലാതെ എന്തുകൊണ്ട് അവരെ മറ്റാരും വിശ്വസിച്ചില്ല എന്നത് വളരെയധികം പ്രസക്തിയുള്ള ഒരു ചോദ്യമാണ്. ഒരു പെണ്ണ് അപമാനിക്കപ്പെട്ടെന്ന് അവള്‍ തന്നെ പറയുമ്പോള്‍ അതിന് തെളിവെവിടെ എന്ന ചോദ്യമാണ് പലപ്പോഴും സമൂഹം ഉന്നയിക്കുന്നത്. അത്രക്ക് അധപതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന് നമ്മുടെ സമൂഹം.

പെണ്ണെന്ന ഉപഭോഗ വസ്തു

പെണ്ണെന്ന ഉപഭോഗ വസ്തു

പെണ്ണെന്നാല്‍ അത് ഭോഗിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് എന്ന് കരുതുന്നവരും കൂടി ജീവിക്കുന്ന സമൂഹത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഇത് എങ്ങനെയെല്ലാം നമ്മുടെ വരും തലമുറക്ക് അപകടങ്ങള്‍ വരുത്തി വെക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിന്താഗതികള്‍ മാറേണ്ടത് അനിവാര്യമാണ്.

 നിങ്ങള്‍ക്കെന്ത് തോന്നുന്നു

നിങ്ങള്‍ക്കെന്ത് തോന്നുന്നു

ഇവിടെ മാറേണ്ടത് നമ്മുടെ മനോഗതിയല്ല? ഒരിക്കലും തന്റെ സ്ത്രീത്വം അപമാനിക്കപ്പെട്ടു എന്ന് അന്തസ്സും നന്മയും ഉള്ള ഒരു പെണ്ണും പറയില്ല. എന്നിട്ടും അവളെ വിശ്വസിക്കാന്‍ സ്വന്തം ഭര്‍ത്താവ് പോലും കൂട്ടാക്കിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

English summary

Her Father In Law Abused Her And Nobody Believed It Until They Saw

Check out the video where the shameless father in law tried to abuse his daughter-in-law. All of this was recorded in a video, after which her family took an action against the man.