Just In
Don't Miss
- News
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല... ബലാത്സംഗ ഇരയ്ക്ക് നേരെ ആസിഡാക്രമണം!!
- Sports
11ല്‍ 10 താരങ്ങളും ഡെക്ക്!! ടീം ആകെ നേടിയത് 8 റണ്‍സ്, ഇതില്‍ ഏഴും എക്സ്ട്രായിനത്തില്‍...
- Movies
വണ്ടിയിടിച്ച് മരിച്ചാല്‍ കളള് കുടിച്ചും എല്‍എസ്ഡി അടിച്ചും ബോധമില്ലാതെയായി എന്നേ ഇവര്‍ പറയൂ
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Technology
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
2019ല്‍ ഈ 3 രാശികള്‍ക്ക് മഹാഭാഗ്യം
2019ന്റെ പടി വാതിലില്‍ എത്തി നില്‍ക്കുകയാണ് നാം. ഈ വര്‍ഷത്തെ നഷ്ടങ്ങളും ദുഖങ്ങളുമെല്ലാം മറന്നു പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയുമാണ്.
ഓരോ വര്‍ഷത്തേയും നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവും പല കാര്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണു തീരുമാനിയ്ക്കുന്നത്. ഇതില്‍ നമ്മുടെ ചിന്തകള്‍ക്കും പ്രവൃത്തികള്ക്കുമെല്ലാം പ്രധാന സ്ഥാനവുമുണ്ട്.
കാര്യസാധ്യത്തിന് നിലവിളക്കില്‍ നെയ്ത്തിരി 21 ദിവസം
എന്നാല്‍ ജ്യോതിഷ പ്രകാരം പ്രകാരം രാശി അഥവാ സൂര്യ രാശി അഥവാ സോഡിയാക് സൈന്‍ നമ്മെ ഓരോരുത്തരേയും
സ്വാധീനിയ്ക്കുന്നുണ്ട്. നമ്മുടെ ദിവസങ്ങളേയും മാസങ്ങളേയും വര്‍ഷങ്ങളേയും ഭാഗ്യനിര്‍ഭാഗ്യങ്ങളേയും സുഖ ദുഖങ്ങളേയുമെല്ലാം ഇവ സ്വാധീനിയ്ക്കുന്നു.
2019 ചില പ്രത്യേക രാശികള്‍ക്ക് ഭാഗ്യം ലഭിയ്ക്കും, ചില പ്രത്യേക രാശികള്‍ക്കു നിര്‍ഭാഗ്യവും. മൂന്നു രാശികള്‍ 2019ല്‍ ഏറെ ഭാഗ്യദായകമാണെന്നാണ് പറയുന്നത്. മററു രാശികള്‍ക്ക് ഭാഗ്യമില്ലെന്നല്ല, ഇവയ്ക്ക് ഏറെ ഭാഗ്യമാണ് ഫലമായി പറയുന്നത്. ഈ രാശികള്‍ ഏതെന്നറിയൂ,

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയാണ് ഇതില്‍ ഒന്ന്. ആഗസ്ത് 23 മുതല്‍ സെപ്റ്റംബര്‍ 22 വരെ ജനിച്ചവരാണ് ഇതില്‍ പെടുന്നത്. ഇവരുടെ രാശിയില്‍ ശനി ഗുണം ചെയ്യുന്ന രീതിയില്‍ നില്‍ക്കുന്നതാണ് കാരണം. ഈ രാശിയ്ക്ക് കരുത്തും ആത്മവിശ്വാസവും വിജയങ്ങളും ലഭിയ്ക്കുന്ന വര്‍ഷമാണ് 2019. വരുന്ന 12 മാസവും സൗഭാഗ്യങ്ങള്‍ ലഭിയ്ക്കുന്ന ഒന്ന്.

പ്രൊഫഷണല്‍ ജീവിതത്തില്‍
പ്രൊഫഷണല്‍ ജീവിതത്തില്‍ ഏറെ ഉയര്‍ച്ചയുണ്ടാകും.
. ആദ്യത്തെ കുറച്ചു മാസങ്ങള്‍ ജോലിയിലും പ്രണയത്തിലുമെല്ലാം ചില്ലറ വെല്ലുവിളികളുണ്ടാകുമെങ്കിലും വര്‍ഷത്തിനൊടുവില്‍ മികച്ച ഫലം ലഭിയ്ക്കുക തന്നെ ചെയ്യും. എന്തു വന്നാലും ആത്മധൈര്യം കൈ വിടാതെ മുന്നോട്ടു പോകുക.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയാണ് ഇത്തരത്തില്‍ ഏറെ ഭാഗ്യം കടാക്ഷിയ്ക്കുന്ന മറ്റൊരു രാശി. നവംബര്‍ 23-ഡിസംബര്‍ 21വരെയുളളവര്‍ ഇതില്‍ വരുന്നു. വ്യാഴഗ്രഹമാണ് ഇവര്‍ക്ക് അനൂകൂല ഫലം നല്‍കുന്നത്. വ്യാഴ ഗ്രഹം ഭാഗ്യത്തിന്റേയും വിജയത്തിന്റെയും ഗ്രഹമാണ്.

ധനു
2019ല്‍ ധനു രാശിയ്ക്ക് ഭാഗ്യവും പൊസറ്റീവിറ്റിയുമാണ് ഫലം. വലിയ പ്രൊജക്ടുകള്‍ കയ്യില്‍ വന്നു ചേരും. ധൈര്യമായി, അതേ സമയം ശ്രദ്ധയോടെ ഇവ കൈകാര്യം ചെയ്യുക. വിജയം കൂടെയുണ്ടാകും.

ധനു
2019ല്‍ ധനു രാശിക്കാര്‍ക്ക് പുതിയ ജോലി സാധ്യതയുണ്ട്. പുതിയ സ്ഥലത്തേയ്ക്കു പോകാനുള്ള സാധ്യതയും. വിവാഹം, സന്താന ഭാഗ്യം എന്നിവയും ഫലമായി പറയാം.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്കും 2019 സൗഭാഗ്യം നിറയുന്ന വര്‍ഷമാകും. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 22 വരെയുള്ളവരാണ് ഇതില്‍ പെടുന്നത്. വ്യക്തി ജീവിതത്തിലും പ്രൊഫഷണള്‍ ജീവിതത്തിലും ഏറെ സംതൃപ്തി ലഭിയ്ക്കുന്ന വര്‍ഷമാകും, ഇത്. ആഗ്രഹ സാഫല്യമുണ്ടാകുന്ന വര്‍ഷം കൂടിയാണ് ഇവര്‍ക്കിത്.

നിങ്ങളുടെ വിധി
നിങ്ങളുടെ വിധി നിങ്ങള്‍ക്കു തന്നെ നിര്‍ണയിക്കാവുന്ന
വര്‍ഷമാണ് ഇത്. അതായത് നിങ്ങളുടെ പ്രവൃത്തികള്‍ കൃത്യമായ ഫലം തരും. ഇതു കൊണ്ടു തന്നെ സ്വപ്ന സാഫല്യത്തിനു വേണ്ടി പ്രവര്‍ത്തിയ്ക്കാവുന്ന വര്‍ഷം. നിങ്ങളുടെ പ്രവൃത്തികള്‍ കൃത്യമാണെങ്കില്‍ ഭാഗ്യം എന്തായാലും കടാക്ഷിയ്ക്കുമെന്നുറപ്പുള്ള വര്‍ഷം കൂടിയാണിത്.