For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വപ്‌നത്തിലുള്ളത് മരണമാണോ, അര്‍ത്ഥമിതാണ്

|

സ്വപ്‌നം എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ സ്വപ്‌നത്തില്‍ കണ്ടതൊന്നും ഓര്‍മ്മ പോലും ഉണ്ടാവില്ല. പകുതി മരണം എന്ന അവസ്ഥ തന്നെയാണ് പലപ്പോഴും ഉറക്കം. സ്വപ്‌നം കാണുന്നവര്‍ ഏത് അവസ്ഥയിലെല്ലാം അതിനെക്കുറിച്ച് ചിന്തിക്കുന്നു എന്ന കാര്യവും അറിയേണ്ടതാണ്. സ്വപ്‌നത്തിന് നല്ല വശവും മോശം അവസ്ഥയും ഉണ്ടാവുന്നു. സ്വപ്‌നം കാണാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ദു:സ്വപ്‌ന എന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആരും ഇഷ്ടപ്പെടുന്നില്ല.

എന്നാല്‍ ദൈനം ദിന ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പലപ്പോഴും സ്വപ്‌നങ്ങള്‍ക്ക് കഴിയുന്നു. സന്തോഷകരവും സങ്കടകരവുമായ നിരവധി അവസ്ഥകള്‍ സ്വപ്‌നം മൂലം പലരിലും ഉണ്ടാവാറുണ്ട്. സന്തോഷകരമായ അവസ്ഥ മാത്രമല്ല സങ്കടകരമായ അവസ്ഥയും ഉണ്ടാവുന്നു. മരണം സ്വപ്‌നം കാണുന്നതിന് പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇതിനു പിന്നിലുള്ള സൂചനകള്‍ എന്ന് നോക്കാം.

സ്വന്തം മരണം

സ്വന്തം മരണം

പലരേയും ദുസ്വപ്‌നത്തിലാക്കുന്ന ഒന്നാണ് സ്വന്തം മരണം സ്വപ്‌നം കാണുന്നത്. അതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്ന് ആലോചിച്ചാല്‍ അത് സൂചിപ്പിക്കുന്നത് എന്താണെന്ന് നോക്കാം. ചിലപ്പോള്‍ സ്വന്തം മരണം തന്നെയായിരിക്കും പലരുടേയും സ്വപ്നത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇതിന്റെ അര്‍ത്ഥം നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയായിരിക്കും. ചിലപ്പോള്‍ പുതിയ തുടക്കങ്ങള്‍ക്ക് ഉള്ള സൂചനയും ആവുന്നതിനുള്ള സാധ്യത ഇതിലൂടെ കാണിക്കാവുന്നതാണ്.

 വളര്‍ത്തു മൃഗത്തെ സ്വപ്നം കണ്ടാല്‍

വളര്‍ത്തു മൃഗത്തെ സ്വപ്നം കണ്ടാല്‍

വളര്‍ത്തു മൃഗത്തെ സ്വപ്നം കാണുന്നത് സമാധാനത്തിന്റേയും ജീവിതത്തിലുണ്ടാവാന്‍ പോകുന്ന സന്തോഷത്തിന്റേയും പ്രതീകമാണ്. സന്തോഷം നല്‍കുന്നതിനും സങ്കടം വരുന്നതിനും എല്ലാം ഇത് കാരണമാകുന്നു.

അഗ്നി

അഗ്നി

തീ കത്തുന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കില്‍ ഇത് നമ്മുടെ ആരോഗ്യത്തേയും സന്തോഷത്തേയുമാണ് സൂചിപ്പിക്കുന്നത്. അഗ്നി സ്വപ്‌നം കണ്ടാല്‍ അത് ജീവിതത്തില്‍ സന്തോഷമുണ്ടാക്കുന്ന ഒന്നാവുന്നതിനുള്ള സൂചന വളരെ കൂടുതലാണ്.

 വവ്വാലുകള്‍ ദു:സ്സൂചന

വവ്വാലുകള്‍ ദു:സ്സൂചന

വവ്വാലുകള്‍ നല്‍കുന്ന ദു:സ്സൂചന പലപ്പോഴും വ്യക്തിപരമായും സാമ്പത്തികപരമായും പ്രതിസന്ധി ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. സ്വപ്‌നം കാണുന്നത് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മുടെ അബോധമനസ്സിനെ വളരെയധികം സ്വാധീനിക്കുന്നു. എന്നാല്‍ ഇത്തരം സൂചനകളെല്ലാം സത്യമാവണം എന്നില്ല. ഇതെല്ലാം ഒരു വിശ്വാസത്തിന്റെ പുറത്തുണ്ടാവുന്ന കാര്യങ്ങള്‍ മാത്രമാണ്.

മറ്റുള്ളവരുടെ മരണം

മറ്റുള്ളവരുടെ മരണം

മറ്റുള്ളവരുടെ മരണം സ്വപ്നം കണ്ടാല്‍ അത് പലപ്പോഴും നമ്മുടെ ഉറ്റവരോ ഉടയവരോ ആരോ മരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. ഇത് പലപ്പോഴും ദു:സൂചനയായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ദുര്‍നിമിത്തങ്ങളാണ് നല്‍കുന്നത്.

മരണാസന്നനായി കിടക്കുന്നു

മരണാസന്നനായി കിടക്കുന്നു

മരണാസന്നനായി കിടക്കുന്ന ബന്ധുവിനേയോ സുഹൃത്തിനേയോ ആണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് നമ്മുടെ ജീവിതത്തിലെ പലതും അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. അത് ചിലപ്പോള്‍ ജോലിയാകാം, ചിലപ്പോള്‍ പഠനമാകാം.

വന്യമൃഗങ്ങളെ സ്വപ്നം കണ്ടാല്‍

വന്യമൃഗങ്ങളെ സ്വപ്നം കണ്ടാല്‍

സ്വപ്‌നം കാണുന്നത് വന്യമൃഗങ്ങളാണെങ്കില്‍ പ്രതിസന്ധികളെ സൂചിപ്പിക്കുന്നതാണ് ഇത്. എന്നാല്‍ വന്യമൃഗങ്ങളെയാണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് നമ്മുടെ ജീവിതത്തിലുണ്ടാകാന്‍ പോകുന്ന പ്രതിബന്ധങ്ങളേയും തടസ്സങ്ങളേയുമാണ് സൂചിപ്പിക്കുന്നത്.

വഴക്ക്

വഴക്ക്

മരണം മാത്രമല്ല വഴക്കും പലപ്പോഴും നമ്മുടെ സ്വപ്നത്തില്‍ കാണാറുള്ളതാണ്. വഴക്ക് കൂടുന്നതായി സ്വപ്നം കണ്ടാല്‍ ഇത് കുടുംബത്തിലുള്ളവരുടെ തന്നെ സ്വരച്ചേര്‍ച്ചയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്.

English summary

Most common nightmare and what it means

Most common nightmare and what they means, take a look.
Story first published: Tuesday, June 19, 2018, 16:34 [IST]
X
Desktop Bottom Promotion