Latest Updates
-
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ
ആഗസ്തില്‍ ഈരാശിക്കാര്‍ക്ക് സാമ്പത്തികം
ആഗസ്ത് മാസം ഈ രാശിക്കാര്‍ക്ക് ഗുണകരം
വരും ദിവസങ്ങളിലേയ്ക്ക് ആശയോടെ, ആശങ്കയോടെ ഉറ്റു നോക്കുന്നവരാണ് നാമെന്നു പറഞ്ഞാല്‍ തെറ്റില്ല. വരാനിരിയ്ക്കുന്നത് നല്ലതോ ചീത്തയോ എന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടാകും. നമ്മുടെ ജീവിതത്തില്‍ അടുത്തതായി എന്താണ് സംഭവിയ്ക്കുകയെന്ന, അതറിയാനുള്ള ജിജ്ഞാസയും പതിവാണ്. നല്ലതു മാത്രം വരാനും ചീത്ത ഒഴിവാകാനും എല്ലാവരും ആഗ്രഹിയ്ക്കുകയും ചെയ്യുന്നു.
ഓരോരുത്തരുടെ രാശി അഥവാ സോഡിയാക് സൈന്‍ വ്യത്യസ്തമാണ്. വ്യത്യസ്ത മായ സോഡിയാക് സൈനുകള്‍ അനുസരിച്ച് ഓരോ ദിവസത്തേയും മാസത്തേയുമെല്ലാം ഭാഗ്യ നിര്ഭാഗ്യങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കുന്നു. ചിലതു നല്ല മാസമെങ്കില്‍ ചിലത് ചീത്ത മാസവുമാകാം. വീണ്ടും അടുത്ത മാസം മാറി മറയാം.
ഒരു സോഡിയാക് സൈനില്‍ പെട്ടവര്‍ക്കുള്ള ഫലമാകില്ല, മറ്റൊരു സോഡിയാക് സൈനില്‍ പെട്ടവര്ക്കുള്ളത്. ചില മാസങ്ങള്‍ ചിലര്‍ക്കു ഗുണം നല്‍കും. ചിലര്‍ക്കു ദോഷമാകും. ചിലര്‍ക്ക് സാമ്പത്തിക നേട്ടം, ചിലര്‍ക്ക് സാമ്പത്തിക നഷ്ടം. നല്ലതും ചീത്തയുമായ ഫലങ്ങള്‍ പല മാസങ്ങളിലും മാറി മാറി വരിക തന്നെ ചെയ്യും.
ആഗസ്ത് മാസം വിവിധ രാശിക്കാര്‍ക്ക് എന്തു ഫലങ്ങളാണ് നല്‍കുന്നതെന്നറിയൂ, ചീത്ത ഫലമോ നല്ലതോ എന്നറിയൂ.

മേടം-ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ ആഗസ്തില്‍ ആരോഗ്യപരമായ ഉയര്‍ച്ചയുണ്ടാകും. പ്രണയ കാര്യങ്ങളിലും പുരോഗമനമുണ്ടാകും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റുള്ളവരുടെ ഉപദേശം തേടുന്നതു നല്ലതായിരിയ്ക്കും. ഒരു മീറ്റിംഗും അതില്‍ വിജയവും ആഗസ്തില്‍ പ്രതീക്ഷിയ്ക്കാം. മുറുകെപ്പിടിച്ചിരുന്ന ചില ചിന്തകളില്‍ വ്യത്യാസമുണ്ടായേക്കാം.

ടോറസ് -ഇടവം
ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ ഈ മാസം തങ്ങള്‍ക്കു വേണ്ടി സമയം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. ചിന്തകളില്‍ പുരോഗമനപരമായ മാറ്റങ്ങളുണ്ടാകും. പഴയതും പുതിയതുമായ സുഹൃത്തുക്കളെ ലഭിയ്ക്കും.

ജെമിനി -മിഥുനം
ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. അതേ സമയം ജോലിസ്ഥത്ത് തങ്ങള്‍ക്കു ചേരുന്നതാകാന്‍ അല്പം ബുദ്ധിമുട്ടുണ്ടിയും വരും. ബന്ധങ്ങളില്‍ ഉന്നതിയുണ്ടാകും. പഴയ ബന്ധുക്കളും. സുഹൃത്തുക്കളും കൂടുതല്‍ പ്രാധാന്യം നേടും. പഠനത്തില്‍ ആദ്യ രണ്ടാഴ്ച നല്ലതാകുമെങ്കിലും അവസാനത്തേയ്ക്ക് അത്ര നല്ലതല്ലെന്നു വേണം, പറയാന്‍.

ക്യാന്‍സര്‍-കർക്കിടകം
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ മാസാദ്യം സാമ്പത്തിക പ്ലാനുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. വ്യക്തിപരമായും തൊഴില്‍പരമായും യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്. മാസത്തിന്റെ ആദ്യ പകുതിയില്‍ പ്രിയപ്പെട്ടവരെ കാണാനുള്ള സാധ്യതയുണ്ട്.

ലിയോ -ചിങ്ങം
ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജോലിയില്‍ ഊര്‍ജവും കഴിവും ഇതു വഴി മറ്റുള്ളവരുടെ അംഗീകാരവും ലഭിയ്ക്കും. കുറേക്കാലമായി നിങ്ങളെ അലട്ടിയിരുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാകും. വീട്ടുകാരെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതു സാധിയ്ക്കാതെ വരും. പ്രിയപ്പെട്ട ആരെയോ കാണാനുളള സാധ്യതയുണ്ട്. സാമ്പത്തികമായ ലിയോ വിഭാഗത്തില്‍ പെട്ടവര്‍ ഈ മാസം നല്ലതാണ്. സാമ്പത്തിക ഉയര്‍ച്ചയുണ്ടാകും.

വിര്‍ഗോ- കന്നി
വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ മാസാദ്യം പ്രണയകാര്യങ്ങളില്‍ അനുകൂലമായ സമയമാണ്. പുതിയ മീറ്റിംഗുകള്‍ സംഭവിയ്ക്കാന്‍ സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിയ്ക്കുന്നതു ഗുണം നല്‍കും. ജോലിയില്‍ മേലധികാരികള്‍ സന്തുഷ്ടരാകും. മാസത്തിന്റെ അവസാന ദിവസങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കരുത്. വിദ്യാഭ്യാസ കാര്യങ്ങളില്‍ കഠിനാധ്വാനം ഗുണം നല്‍കും. ആരോഗ്യത്തിനായി മരുന്നുകള്‍ കഴിയ്ക്കേണ്ടി വന്നേക്കാം.

ലിബ്ര -കന്നി
ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രണയം മുന്നില്‍ കാണുന്ന മാസമാണിത്. വീട് ഒരുക്കുന്നതിലും ബന്ധുക്കളെ കാണുന്നതിലും സമയം ചെലവാക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയ്ക്കു മേലുള്ള ചിലവുകള്‍ നിയന്ത്രിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. സഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഈ വിഭാഗക്കാര്‍ക്ക് താല്പര്യം തോന്നുന്ന മാസമാണിത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിയ്ക്കുക. വിദ്യാഭ്യാസ കാര്യങ്ങളില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാകും.

സ്കോര്‍പിയോ -വൃശ്ചികം
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉയര്‍ച്ചയ്ക്കുള്ള സാധ്യതകളുണ്ടാകും. സാമ്പത്തിക, പ്രണയ കാര്യങ്ങളില്‍ ഉന്നതിയുണ്ടാകും. കഠിനാധ്വാനം ചെയ്യേണ്ടി വരുമെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളില്‍ ഫലമുണ്ടാകും. മൂന്നാമത്തെ ആഴ്ച ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. കോള്‍ഡ്, ശരീര വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത ഉണ്ട്.

സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാസത്തിന്റെ ആദ്യ വാരം ലീഗല്‍ സംബന്ധമായ പ്രശ്നങ്ങളില്‍ ഇടപെടേണ്ടി വരും. ടാക്സ് സംബന്ധമായ കാര്യങ്ങള്‍ നിങ്ങളെ കഷ്ടപ്പെടുത്തിയേക്കും. പാരമ്പര്യ സ്വത്തു സംബന്ധമായ തര്‍ക്കങ്ങളുമുണ്ടാകും. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട പോലെ നടപ്പാക്കാന്‍ പറ്റിയില്ലെന്നും വരും. യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. വിദ്യാഭ്യാസ കാര്യത്തില്‍ കഠിനാധ്വാനം ചെയ്യുന്നതിനു ഫലം ലഭിയ്ക്കും. അമ്മയുടെ ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കുക. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിയ്ക്കാനും പുതിയ വസ്ത്രം, ആഭരണം എ്ന്നിവ വാങ്ങാനും സാധ്യതയുണ്ട്.

കാപ്രികോണ്‍- മകരം
കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നീണ്ട യാത്രകള്‍ക്കു സാധ്യതയുണ്ട്. ആര്‍ട്ട്, ലിറ്ററേച്ചര്‍ എന്നീ രംഗങ്ങളില്‍ ഉള്ളവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. ബിപി പോലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ശ്രദ്ധ വേണം. പ്രായമുള്ളവര്‍ പ്രത്യേകിച്ചും. പഠനത്തില്‍ കൂടുതല്‍ അധ്വാനിയ്ക്കാന്‍ സാധ്യതയുണ്ട്. ഫലമുണ്ടാകുമെന്ന് ഉറപ്പുള്ളതു കൊണ്ടുതന്നെ. പൊതുവേ ആരോഗ്യം, സൗന്ദര്യം എന്നീ കാര്യങ്ങളില്‍ നല്ലതാണ് കണ്ടുവരുന്നത്.

അക്വേറിയസ് -കുംഭം
അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധയോടെ തീരുമാനമെടുക്കേണ്ട സമയമാണ്. ആളുകളോട് സംസാരിയ്ക്കുമ്പോള്‍ വിവാദങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം ഓര്‍ക്കുക. ചര്‍മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയേറെയാണ്.

പീസസ് -മീനം
പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ക്കു സാധ്യതയില്ല. എങ്കിലും രാഹു-കേതു ദോഷം എന്നിവയ്ക്കൊപ്പം സൂര്യനുമുള്ളതിനാല് ചില കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും. ബന്ധങ്ങൡ പ്രധാന്യം നല്‍കും. ചാര്ിറ്റി പോലുള്ള സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തും.



Click it and Unblock the Notifications