Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
സമ്പന്നന് ആകുമോ, അതോ കടക്കെണിയിലാവുമോ?
സാമ്പത്തികം തന്നെയാണ് നമ്മുടെ പല കാര്യങ്ങളുടേയും അടിസ്ഥാനം. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള് വരുത്തുന്ന അശ്രദ്ധ അതുണ്ടാക്കുന്ന നഷ്ടം അത് വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള് അനുഭവിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണും മുന്‍പ് നമ്മുടെ ജനിച്ച സമയവും സാമ്പത്തിക നേട്ടവും നഷ്ടവും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്.
ഓരോ മാസവും ജനിക്കുന്ന ആളുകള്‍ക്ക് ഓരോ സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഇതിലൂടെ എന്തൊക്കെ തരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ ആണ് ഉള്ളത് എന്ന് നോക്കാം. ജനിച്ച മാസം നോക്കി ഇത്തരത്തിലുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയും. പല പ്രവചനങ്ങളും ഇത്തരത്തില്‍ നമ്മുടെ സാമ്പത്തിക നിലക്ക് കൂടി അനുയോജ്യമാവുന്ന തരത്തില്‍ ആയിരിക്കും. ഓരോ മാസത്തിലും ജനിച്ചവര്‍ക്ക് ഓരോ തരത്തിലാണ് സാമ്പത്തിക നേട്ടമാണോ നഷ്ടമാണോ എന്ന് നോക്കാം.

ജനുവരി
ജനുവരി മാസത്തിലാണോ ജനിച്ചത് എന്നാല്‍ നിങ്ങള്‍ക്ക് കൊടുത്ത കടം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഏത് വിധത്തിലും നിങ്ങളുടെ ജീവിതവുമായി വളരെ അടുത്ത് നില്ക്കുന്ന ഒന്നാണ്. എന്നാല്‍ ആശുപത്രി വാസത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനായി ധാരാളം പണം ചിലവാക്കേണ്ട അവസ്ഥ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ വളരെയധികം നിങ്ങളെ സാമ്പത്തികമായി പ്രശ്നത്തിലാക്കുന്നു.

ഫെബ്രുവരി
ഫെബ്രുവരി മാസത്തിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ താല്‍പ്പര്യം കൂടുതല്‍ ഉള്ളവരായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ ലാഭകരമായ കാര്യങ്ങളാണ് ഇവര്‍ക്ക് താല്‍പ്പര്യം. ലാഭക്കച്ചവടത്തിന് മാത്രമേ ഇവര്‍ പണം ചിലവാക്കുകയുള്ളൂ. സാമ്പത്തിക കാര്യങ്ങളില്‍ മറ്റുള്ളവരെ ഉപദേശിക്കുന്ന കാര്യത്തിലും ഒട്ടും പുറകിലല്ല.

മാര്‍ച്ച്
പണം സമ്പാദിക്കുന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടു വീഴ്ചകള്‍ക്കും ഇവര്‍ തയ്യാറാവില്ല. ആത്മവിശ്വാസത്തോടു കൂടി പല വിധത്തില്‍ പണത്തിന്റെ കാര്യം കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായി പരാജയപ്പെടുമെങ്കിലും അതിനെയെല്ലാം പരിഹരിക്കുന്നതിനും ഉയര്ത്തെഴുന്നേല്ക്കുന്നതിനും ഇവര്‍ക്ക് പെട്ടെന്ന് കഴിയുന്നു. കടം വാങ്ങിയാണെങ്കില്‍ പോലും മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

ഏപ്രില്‍
ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ വളരെയധികം സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരായിരിക്കും. ജീവിതത്തില്‍ വളരെയധികം സാമ്പത്തികമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്കെല്ലാം മാറ്റം വരുത്തുന്നതിനും സാമ്പത്തികമായി ഉന്നതിയില്‍ എത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

മെയ്
മറ്റുള്ളവര്‍ക്ക് ഇവരില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ വളരെയധികം സാമര്ത്ഥ്യമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട അവസ്ഥയായിരിക്കും ഇത്. നിരവധി തവണ സാമ്പത്തിക നഷ്ടം സംഭവിച്ചവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെപല കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

ജൂണ്‍
സാമ്പത്തിക നേട്ടങ്ങള്‍ പല വിധത്തിലാണ് ഇവരെ ബാധിക്കുന്നത്. പ്രതീക്ഷിക്കാത്ത സമയത്തുള്ള ഇത്തരം നേട്ടങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് സഹായിക്കുന്നു. ഇത് ഏത് വിധത്തിലും ജീവിതത്തില്‍ ഉണ്ടാക്കുന്നത് പ്രകടമായ മാറ്റങ്ങള്‍ തന്നെയായിരിക്കും. പ്രതീക്ഷിക്കാതെ തന്നെ കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യത ഇവരില്‍ കൂടുതലായിരിക്കും. ഇത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

ജൂലൈ
സുരക്ഷിതത്വ ബോധം പണമിടപാടുകളുടെ കാര്യത്തില്‍ ഇവര്‍ക്ക് അല്പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും പല മേഖലകളിലും പണം ചിലവാക്കുമ്പോള്‍ അല്പം ശ്രദ്ധ കൂടുതല്‍ നല്കുന്നു. ഇതെല്ലാം പല വിധത്തില്‍ ലാഭത്തിന് നിങ്ങള്‍ക്ക് വഴിവെക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പോസിറ്റീവ് ഊര്‍ജ്ജവും നിറക്കുന്നു. മാത്രമല്ല പണത്തിനായി എത്ര അധ്വാനിക്കുന്നതിനും ഇവര്‍ക്ക് മടിയില്ല.

ആഗസ്റ്റ്
സ്വയം പര്യാപ്തതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പാരമ്പര്യമായി കിട്ടിയ സ്വത്ത് കൊണ്ട് ജീവിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ അതിനെ നഷ്ടപ്പെടുത്തുന്നതിന് ഇവര്‍ ഒരിക്കലും തയ്യാറാവില്ല. മാത്രമല്ല ആര്‍ക്കെങ്കിലും സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരിച്ച് കിട്ടുന്നത് വരെ യാതൊരു വിധത്തിലുള്ള മനസമാധാനവും ഇവര്‍ക്ക് ലഭിക്കുകയില്ല എന്നതാണ് സത്യം.

സെപ്റ്റംബര്‍
സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് മറ്റ് മാസങ്ങളില്‍ ജനിച്ചവരേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല അവര്‍ സാമ്പത്തിക കാര്യങ്ങളില്‍ എന്തും ഇരട്ടിയാക്കുന്നതിനുള്ള പ്രവണത കാണിക്കുന്നവരാണ്. പോസിറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തില്‍ അവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഒരിക്കലും സാമ്പത്തിക പരാജയം ഇവരെ ബാധിക്കുകയില്ല.

ഒക്ടോബര്‍
ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവര്‍ ഭാഗ്യത്തിന്റെ സ്വര്‍ണക്കരണ്ടിയുമായി ജനിക്കുന്നവരായിരിക്കും. കാരണം എത്രയൊക്കെ തകര്‍ച്ച ജീവിതത്തില്‍ ഉണ്ടായിട്ടും അതിനെയെല്ലാം പ്രതിരോധിച്ച് മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് കഴിയുന്നു. സാമ്പത്തിക നേട്ടം ഇവര്‍ക്ക് എപ്പോഴും അനുകൂലമായിരിക്കും. സാമ്പത്തിക സംതൃപ്തി ആഗ്രഹിക്കുന്നത് പോലെ തന്നെ ഇവര്‍ക്ക് ലഭിക്കുന്നു. എങ്കിലും ഇല്ലായ്മയില്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. പക്ഷേ അത് എന്നെങ്കിലും തിരിച്ച് ചോദിക്കാന്‍ ഇവര്‍ മടിക്കുകയും ഇല്ല.

നവംബര്‍
സാമ്പത്തികമായി ഉയര്‍ച്ചയും താഴ്ചയും ഒരു പോലെ അനുഭവിക്കുന്നവരായിരിക്കും ഇവര്‍. ചില പ്രത്യേക സാഹചര്യങ്ങളില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എല്ലാം തന്നെ പോസിറ്റീവ് ആയി കണ്ട് അതിന് പ്രതികരിക്കുന്നവരായിരിക്കും ഇവര്‍. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഇവരെ പിന്തുടരുമെങ്കിലും അതില്‍ നിന്നെല്ലാം കരകയറുന്നതിന് ഇവര്‍ക്ക് വളരെയധികം കഴിയുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് ഇവര്‍ എപ്പോഴും വിധേയമായിക്കൊണ്ടിരിക്കും.

ഡിസംബര്‍
മടിയന്മാരായിരിക്കും ഇവര്‍. എന്നാല്‍ പെട്ടെന്ന് തന്നെ സാമ്പത്തികം ഉണ്ടാക്കാന്‍ കഴിവുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തെ എപ്പോഴും ചില കണക്കു കൂട്ടലുകള്‍ വെച്ച് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും. വാരിക്കോരി ചിലവാക്കി ജീവിക്കുമ്പോള്‍ അത് ജീവിതത്തില്‍ പല വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യം നമ്മള് അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നമ്മുടെ ഭാവി തലമുറയെപ്പോലും പ്രശ്നത്തിലാക്കുന്നു.



Click it and Unblock the Notifications
