പെണ്ണിനും ആണിനും മുഖത്തെ മറുക് പറയും രഹസ്യം

ശരീരത്തിലെ മറുകുകള്‍ക്ക് പോലും ഇതില്‍ വ്യക്തമായ പങ്കുണ്ടെന്ന് നമ്മള്‍ വിശ്വസിക്കുന്നു

മറുക് നോക്കി നമ്മുടെ ഭാവിയും ഭൂതവും ഭാഗ്യവും എല്ലാം പറയാന്‍ സാധിക്കും. എല്ലാവരുടേയും ശരീരത്തില്‍ മറുകുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ ചില രഹസ്യങ്ങള്‍ ഉണ്ട്. പലര്‍ക്കും ശരീരത്തിന്റെ പല ഭാഗത്തും മറുകുകള്‍ ഉണ്ട്. ഇത്തരത്തിലുള്ള മറുകുകള്‍ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് ആര്‍ക്കും അറിയുകയില്ല. എന്നാല്‍ നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ട് വളരെ വലിയ പങ്കാണ് മറുകിനുള്ളത്. മറുകുകള്‍ നിസ്സാരക്കാരല്ല. നമ്മുടെ സ്വഭാവം, പ്രണയം, ആരോഗ്യം, തൊഴില്‍ എന്നിവയെല്ലാം മറുകിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

മറുകുകള്‍ ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാവുന്നു. എന്നാല്‍ മറുക് ശാസ്ത്രമനുസരിച്ച് ഓരോ മറുകിനും ഓരോ അര്‍ത്ഥമുണ്ട്. ഇത് എങ്ങനെയെല്ലാം നമ്മുടെ ഭാവിയേയും വ്യക്തിത്വത്തേയും സ്വാധീനിക്കുന്നു എന്ന് നോക്കാം. മുഖത്താണെങ്കില്‍ ഇത്തരം മറുകുകള്‍ക്ക് പ്രാധാന്യം വളരെ കൂടുതലാണ്. ഇത് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ചിലത് അര്‍ത്ഥമാക്കുന്നുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം വിശ്വാസം കൂടുതലാണ് നമ്മളില്‍ പലര്‍ക്കും.

ശരീരത്തില്‍ ഒരു കാക്കപ്പുള്ളിയോ മറുകോ ഇല്ലാത്തവരുണ്ടാകില്ല. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തായി കാക്കപ്പുള്ളികളോ മറുകോ സ്ഥാനം പിടിച്ചിരിയ്ക്കും. നമ്മുടെ ശരീരത്തിലെ ഓരോ മറുകിനും ഓരോ കാര്യങ്ങള്‍ പറയാനുണ്ടാകും. സൗന്ദര്യത്തിന്റെ അടയാളങ്ങളാണ് പല മറുകുകളും. വ്യക്തിത്വവും സ്വഭാവവും എല്ലാം മറുകിലൂടെ നമുക്ക് മനസ്സിലാക്കാം

പല നിറത്തിലുള്ള മറുകുകള്‍ ഉണ്ട്. നിറത്തിന്റെ കാര്യത്തിലും വലിപ്പത്തിന്റെ കാര്യത്തിലും എല്ലാം മറുകുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഇതില്‍ ഏറ്റവും ഉത്തമമെന്ന് വിശ്വാസിക്കാവുന്ന മറുകാണ് കറുത്ത നിറത്തിലും കടും ബ്രൗണ്‍ നിറത്തിലും കാണപ്പെടുന്നത്. മറുക് നോക്കി എങ്ങനെ ഒരാളുടെ പ്രണയ ജീവിതക്കെക്കുറിച്ചും സാമ്പത്തിക ജീവിതത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ മറുകിന് നിങ്ങളെക്കുറിച്ച് പറയാന്‍ ഉള്ളതെന്ന് നോക്കാം. ഇത് നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്.

കണ്ണിനുള്ളിലെ മറുക്

കണ്ണിനുള്ളിലെ മറുക്

കണ്ണിനുള്ളില്‍ മറുകുള്ളവര്‍ കുറവല്ല. എന്നാല്‍ ഇതൊരു കുറവായി കാണേണ്ടതും ഇല്ല. കണ്‍കോണിലെ മറുക് എന്താണ് പറയുന്നതെന്ന് നോക്കാം. പുരുഷന്‍മാരുടെ കണ്ണിലാണ് ഇത്തരത്തില്‍ മറുക് ഉള്ളതെങ്കില്‍ ഇവര്‍ അത്ര നിസ്സാരക്കാരനല്ല. കാരണം ഇവരില്‍ പൗരുഷം വളരെ കൂടുതലായിരിക്കും. എന്നാല്‍ വിവാഹത്തിനു ശേഷമുള്ള കലഹം ഇക്കൂട്ടരില്‍ പതിവാണ്. അതുകൊണ്ട് ഇത്തരക്കാരില്‍ വിവാഹശേഷമുള്ള ബന്ധം പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിരിക്കുന്നു.

കണ്ണിനുള്ളിലെ മറുക്

കണ്ണിനുള്ളിലെ മറുക്

സ്ത്രീകളുടെ കണ്ണിലാണ് മറുകുള്ളതെങ്കില്‍ അവര്‍ ഒട്ടും മോശക്കാരല്ല. കാരണം വലതു കോണില്‍ മറുകുള്ള സ്ത്രീകള്‍ പലപ്പോഴും തന്നിഷ്ടക്കാരായിരിക്കും. മാത്രമല്ല പുരുഷനെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഇത്തരക്കാര്‍ക്കുണ്ടാവും. പക്ഷേ സന്തോഷകരമായ ഒരു കുടുംബ ജീവിതം പലപ്പോഴും ഇവര്‍ക്ക് ലഭിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. പുരുഷന്‍മാരെ ഭരിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍.

ചെവിയില്‍ മറുകുള്ളവര്‍

ചെവിയില്‍ മറുകുള്ളവര്‍

ചെവിക്കകത്ത് മറുകുള്ള പുരുഷന്റെ കാര്യം നോക്കാം ഇനി. ചെവിയ്ക്കകത്തും പുറത്തും മറുകുള്ളവര്‍ ഉണ്ടാവും. ചെവിക്കു പുറത്ത് മറുകുള്ള പുരുഷന്‍മാര്‍ പ്രണയത്തിലും വിവാഹക്കാര്യത്തിലും ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാത്തവരായിരിക്കും. പലപ്പോഴും ആത്മാര്‍ത്ഥ പ്രണയമാണെങ്കില്‍ കൂടി ഇവര്‍ക്ക് ആ ബന്ധത്തില്‍ ഉറച്ച് നില്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ചെവിയ്ക്ക് പിന്നിലാണ് മറുകെങ്കിലോ ഇവര്‍ കുടുംബത്തിനോട് താല്‍പ്പര്യം കൂടുതലുള്ളവര്‍ ആയിരിക്കും.

ചെവിയില്‍ മറുകുള്ളവര്‍

ചെവിയില്‍ മറുകുള്ളവര്‍

സ്ത്രീകളുടെ ചെവിക്ക് പുറകില്‍ അല്ലെങ്കില്‍ ചെവിക്ക് ഉള്ളിലാണ് മറുകെങ്കില്‍ അവര്‍ അല്‍പം പ്രത്യേകതയുള്ളവരായിരിക്കും. മാത്രമല്ല ഇവര്‍ പ്രണയത്തിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകും. സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെ വലിയ വില നല്‍കുന്നവരായിരിക്കും ഇത്തരക്കാര്‍. ഏത് സാഹചര്യത്തിലും ഇവരെ നമുക്ക് വിശ്വസിക്കാവുന്നതാണ്. അതിനായി എത്രത്തോളം കഷ്ടപ്പെടുന്നതിനും ഇവര്‍ തയ്യാറാവും.

കവിള്‍

കവിള്‍

കവിളില്‍ മറുകുള്ള പുരുഷനാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളൊരു നല്ല സഹപ്രവര്‍ത്തകന്‍ ആയിരിക്കും. ജോലിക്കാര്യത്തില്‍ മാത്രമല്ല സൗഹൃദത്തിന്റെ കാര്യത്തിലും വളരെയധികം ആത്മാര്‍ത്ഥത കാണിക്കുന്നവരായിരിക്കും നിങ്ങള്‍. മാത്രമല്ല കുടുംബത്തിന്റെ സ്‌നേഹത്തിനപ്പുറത്ത് മറ്റൊന്നും ഇവര്‍ക്ക് ഉണ്ടാവില്ല. ഏത് തരത്തിലും ജീവിതത്തില്‍ പല വിധത്തില്‍ മുന്നോട്ട് കുതിക്കാനും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് കുതിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

കവിള്‍

കവിള്‍

സ്ത്രീക്കാണ് കവിളില്‍ മറുകെങ്കില്‍ ഇവര്‍ക്ക് പല വിധത്തില്‍ ഉള്ളസ്വഭാവമായിരിക്കും. ഓരോ സമയത്തും ഓരോ തരത്തിലായിരിക്കും ഇവര്‍ക്ക് സ്വഭാവം. അതുകൊണ്ട് തന്നെ ഇത്തരം സ്ത്രീകളെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുകയാണ് വേണ്ടത്. ഉള്‍വലിഞ്ഞ് ജീവിയ്ക്കാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. എങ്കിലും സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യാതിരുന്നാല്‍ അത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത ഉണ്ടാവുന്നു.

ചുണ്ടിനടുത്ത്

ചുണ്ടിനടുത്ത്

ചുണ്ടിനടുത്ത് മറുക് പലരിലും സാധാരണ കാണപ്പെടുന്ന ഒന്നാണ്. ചുണ്ടിനു മുകളിലുള്ള മറുക് പുരുഷന്‍മാര്‍ക്ക് വളരെ നല്ലതാണ്. ഇതിനെ ഭാഗ്യമറുകായി കണക്കാക്കാവുന്നതാണ്. ഏത് അവസരത്തിലും വിജയിക്കുന്നതിനും പല വിധത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ഈ പുരുഷന്‍മാര്‍ക്ക് സാധിക്കുന്നു. യാത്രാഭാഗ്യം, സമ്പത്ത്, ഭക്ഷണഭാഗ്യം തുടങ്ങിയവയൊക്കെ ഇവരുടെ കൂടപ്പിറപ്പായിരിക്കും.

ചുണ്ടിനടുത്ത്

ചുണ്ടിനടുത്ത്

ചുണ്ടിന് സമീപം മറുകുള്ള സ്ത്രീകളെങ്കില്‍ അവരെ അല്‍പം ശ്രദ്ധിക്കണം. സ്ത്രീകള്‍ക്കാണ് ചുണ്ടിനു കോണില്‍ മറുകെങ്കില്‍ ഭര്‍ത്താവിനെ നിയന്ത്രിക്കുന്നവളായിരിക്കും അവള്‍. എന്നാല്‍ എല്ലാ കാര്യങ്ങളും വ്യക്തതയോടു കൂടി ചെയ്യുന്നവളും മൃദുസമീപനം ഉള്ളവളും ആയിരിക്കും. പക്ഷേ അല്‍പം ശ്രദ്ധിച്ച് മാത്രമേ ഏത് കാര്യവും ചെയ്യാന്‍ സാധിക്കുകയുള്ളൂ.

X
Desktop Bottom Promotion