Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ മറുകുകള്‍ സാമ്പത്തികപ്രതിസന്ധിക്ക് കാരണം
സാമ്പത്തിക പ്രതിസന്ധി എല്ലാവരേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പലപ്പോഴും കാരണം നമ്മുടെ തന്നെ ചില ശീലങ്ങളാണ്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് നമ്മുടെ ചില മറുകുകളും കാരണമാകുന്നുണ്ട്. ശരീരത്തിലെ ചിലഭാഗങ്ങളില്‍ ഉള്ള മറുകുകള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട് എന്നാണ് പറയുന്നത്. മറുകുകള്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത്. ശരീരത്തിന്റെ പല ഭാഗത്തും മറുകുകള്‍ ഉണ്ടാവും. എന്നാല്‍ ഇതെല്ലം ഐശ്വര്യം കൊണ്ട് വരുന്നതാണോ അല്ലയോ എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഓരോ മറുകിനും ഓരോ ലക്ഷണങ്ങളുണ്ടാവും. സാമ്പത്തിക പ്രതിസന്ധിയിലേക്കുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്ന മറുകുകള്‍ ഏതൊക്കെയാണ് ഇത്തരത്തില്‍ ശരീരത്തിലുള്ളത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ ഏതൊക്കെ മറുകുകളാണ് ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണമാകുന്നത് എന്ന് നോക്കാം.

ഇടത്തേ കവിളില്‍
ഇടത്തേ കവിളില്‍ മറുകുള്ളവര്‍ക്ക് വരുമാനം വളരെ കൂടുതലായിരിക്കും. എന്നാല്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവായിരിക്കും എന്നതാണ് സത്യം. മാത്രമല്ല കൃത്യമായ സമ്പാദ്യശീലം ഉണ്ടാവില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. ഇതെല്ലാം ജീവിതത്തില്‍ പലവിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇടതേ കവിളിലെ മറുക് അല്പം ശ്രദ്ധിക്കാം.

ചുണ്ടില്‍
സ്ത്രീകളുടെ ചുണ്ടില്‍ മറുകുള്ളത് ഭംഗിയായാണ് കണക്കാക്കുന്നത്. ചുണ്ടില്‍ മറുകുണ്ടെങ്കിലും സാമ്പത്തിക രംഗം വളരെ മോശമായിരിയ്ക്കും. എപ്പോഴും സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇവര്‍ക്ക് നേരിടേണ്ടി വരിക. അതുകൊണ്ട് ചുണ്ടിലെ മറുകുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ചില്ലറയല്ല.

ഇടത്തേ കൈവെള്ളയില്‍
ഇടത്തേ കൈവെള്ളയ്ക്കുള്ളില്‍ മറുകുണ്ടെങ്കിലും ശ്രദ്ധിക്കുക. ഇതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും. എപ്പോഴും പണത്തിന് അത്യാവശ്യം വരും എന്നതാണ് ഇതിനര്‍ത്ഥം. അതുകൊണ്ട് കൈവെള്ളയിലെ മറുക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇടത്തേ കാലില്‍
നിങ്ങളുടെ ഇടതേ കാലില്‍ മറുകുണ്ടെങ്കിലും അല്പം ശ്രദ്ധിക്കാം. ഇടത്തേ കാലില്‍ മറുകുണ്ടാവുന്നതും സാമ്പത്തികാഭിവൃദ്ധിയുണ്ടാവില്ല എന്നതിന്റെ സൂചനയാണ്. പണം കൂടുതലുണ്ടാവും എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പലപ്പോഴും കൃത്യമായ ധാരണ ഉണ്ടാവില്ല. ഇത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നു.

ചൂണ്ടുവിരലില്‍
ചൂണ്ടുവിരലില്‍ ഏതെങ്കിലും തരത്തിലുള്ള മറുക് ഉണ്ടെങ്കിലും അത് പലപ്പോഴും സാമ്പത്തികനഷ്ടത്തിലേക്ക് നയിക്കുന്നു. പലരിലും ചൂണ്ടു വിരലില്‍ മറുകുണ്ടെങ്കില്‍ അത് മാഞ്ഞു പോവുന്നു. സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇടത്തേ പുരികത്തില്‍
ചിലര്‍ക്ക് ഇടത്തേ പുരികത്തിനു മുകളിലായി കാക്കപ്പുള്ളികളോ മറുകുകളോ ഉണ്ടാവാറുണ്ട്. ഇത് ആ വ്യക്തിയുടെ സാമ്പത്തികാടിത്തറ തകര്‍ക്കുന്നതാണ്.

ഇടത്തേ കക്ഷത്തിലായി
ഇടത്തേ കക്ഷത്തിലായി ഇത്തരത്തില്‍ മറുകുകളോ മറ്റോ ഉണ്ടെങ്കിലും ഇതും സാമ്പത്തികമായുള്ള തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇത്തരത്തില്‍ സ്വകാര്യഭാഗത്തായി ഉണ്ടാവുന്ന മറുകുകളും സൂചിപ്പിക്കുന്നത് സാമ്പത്തിക നഷ്ടത്തെ തന്നെയാണ്.



Click it and Unblock the Notifications
