For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഗററീവ് എനര്‍ജി നീക്കും ലേശം പാല്‍

നെഗററീവ് എനര്‍ജി നീക്കും ലേശം പാല്‍

|

നമുക്കു ചുറ്റും നമുക്കുള്ളിലും ഊര്‍ജ പ്രവാഹമുണ്ട്. ലോകത്തെമ്പാടും ഊര്‍ജ പ്രവാഹമുണ്ട്. നെഗറ്റീവ് ഊര്‍ജം, പൊസറ്റീവ് ഊര്‍ജം എന്നിങ്ങനെ രണ്ടു വിധത്തില്‍ ഇതിനെ വിലയിരുത്താം.

പേരു സൂചിപ്പിയ്ക്കുന്നതു പോലെ പൊസററീവിറ്റി വരുത്തുന്ന ഒന്നാണു പൊസറ്റീവ് എനര്‍ജി. നെഗറ്റീവ് എനര്‍ജി നെഗറ്റീവിറ്റി വരുത്തുന്ന ഒന്നുമാണ്.

നെഗറ്റീവ് എനര്‍ജി പലപ്പോഴും നമുക്കു പല പ്രശ്‌നങ്ങളുമുണ്ടാക്കും. ഇതു മനസിലാണെങ്കില്‍ പോലും. നമ്മുടെ വീട്ടിലും പലപ്പോഴും ഇരു തരത്തിലെ ഊര്‍ജ പ്രവാഹമുണ്ടാകും. നെഗറ്റീവിറ്റി വീട്ടിലെ ബന്ധങ്ങളെ പോലും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. പൊസറ്റീവിറ്റി സന്തോഷവും സമാധാനവും നിറയ്ക്കുന്ന ഒന്നും.

ജനനത്തീയതി പ്രകാരം 2019 നിങ്ങള്‍ക്കെങ്ങനെജനനത്തീയതി പ്രകാരം 2019 നിങ്ങള്‍ക്കെങ്ങനെ

വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ ചെയ്യാവുന്ന പല വഴികളുമുണ്ട്. ഇതില്‍ പെട്ട ഒരു വഴിയാണ് പാലും തേനും.

പാലും തേനും നെഗറ്റീവ് ഊര്‍ജം നീക്കാന്‍ സഹായിക്കുന്നതെങ്ങെ എന്നറിയൂ,

തിളപ്പിയ്ക്കാത്ത പാല്‍

തിളപ്പിയ്ക്കാത്ത പാല്‍

തിളപ്പിയ്ക്കാത്ത പാലാണ് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ വേണ്ടത്. തിളപ്പിയ്ക്കാത്ത പാല്‍ അല്‍പം ഒരു പാത്രത്തില്‍ എടുക്കുക. നല്ല ശുദ്ധമായ പാലും പാത്രവുമാകണം.

തേന്‍

തേന്‍

തേന്‍ നെഗറ്റീവ് ഊര്‍ജം ചെലവാക്കാന്‍ ഏറെ നല്ലതാണ്. 9 തുള്ളി തേന്‍ വേണം, നെഗറ്റീവ് ഊര്‍ജം ചെലവാക്കാന്‍. പാലില്‍ ഈ തേന്‍ ഒഴിച്ച് കൂട്ടിയിളക്കുക. നല്ല ശുദ്ധമായ തേന്‍ കൂടി വേണം, ഇതിനായി.

കുളിച്ചു ശുദ്ധിയായി

കുളിച്ചു ശുദ്ധിയായി

കുളിച്ചു ശുദ്ധിയായി വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഈ മിശ്രിതം എല്ലാ മുറികളിലും മുകളിയും അടിയിലുമെല്ലാം തളിയ്ക്കുക. ഇഷ്ടദേവതയെ മനസില്‍ സങ്കല്‍പ്പിച്ചു വേണം ഇതു ചെയ്യാന്‍.

മുറികളില്‍ തളിച്ച ശേഷം

മുറികളില്‍ തളിച്ച ശേഷം

മുറികളില്‍ തളിച്ച ശേഷം ബാക്കിയുള്ള പാല്‍ പ്രധാന വാതിലിലൂടെ പുറത്തു വന്ന് പുറത്തൊഴിച്ചു കളയുക. ഇത് നെഗറ്റീവ് ഊര്‍ജത്തെ പുറത്തു കളയും.21 ദിവസം അടുപ്പിച്ച് ഇതു ചെയ്താല്‍ നെഗറ്റീവ് ഊര്‍ജം പോകുമെന്നു മാത്രമല്ല, ഐശ്വര്യവും ധനലാഭവുമെല്ലാം ഫലമെന്നും പറയുന്നു. പുരാതന കാലം മുതല്‍ തന്നെ ആളുകള്‍ ചെയ്തു വരുന്ന ഒരു ഉപായമാണിത്.

ഉപ്പ്

ഉപ്പ്

നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ ഉപ്പും ഏറെ ഗുണം ചെയ്യും. ഉപ്പ് വെള്ളത്തില്‍ കലക്കി വീട്ടില്‍ മുഴുവന്‍ തളിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിനു പുറമെ വീട് തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പം കല്ലുപ്പ് ഇട്ടു തുടയ്ക്കുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം പുറംതള്ളാന്‍ ഏറെ നല്ലതാണെന്നാണ് വിശ്വാസം. കുളിയ്ക്കുന്ന വെള്ളത്തിലും അല്‍പം ഉപ്പിടാം.നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ ഉപ്പും ഏറെ ഗുണം ചെയ്യും. ഉപ്പ് വെള്ളത്തില്‍ കലക്കി വീട്ടില്‍ മുഴുവന്‍ തളിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഉപ്പിട്ട വെള്ളം

ഉപ്പിട്ട വെള്ളം

വീട്ടില്‍ നെഗറ്റീവ് ഊര്‍ജം ഉണ്ടെന്നു തോന്നുകയാണങ്കില്‍ ഉപ്പിട്ട വെള്ളം രാത്രി മുഴുവന്‍ മുറിയില്‍ വയ്ക്കുക. പിറ്റേന്നു രാവിലെ എടുത്തു കളയാം.

ഉപ്പും വിനെഗറും

ഉപ്പും വിനെഗറും

ഉപ്പും വിനെഗറും ഉപയോഗിച്ചും വീട്ടിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാം. വൃത്തിയുള്ള ഒരു ചില്ലുഗ്ലാസ് എടുക്കുക. ഇതിന്റെ മൂന്നിലൊന്നു ഭാഗം കല്ലുപ്പ് നിറയ്ക്കുക. ബാക്കിയുള്ള മൂന്നിലൊരു ഭാഗം വെള്ളവും മൂന്നിലൊരു ഭാഗം വിനെഗറും നിറയ്ക്കുക. അതായത് തുല്യ അളവില്‍ ഉപ്പും വെള്ളവും വിനെഗറും വേണമെന്നര്‍ത്ഥം.

ഗ്ലാസ് വെള്ളം

ഗ്ലാസ് വെള്ളം

നെഗറ്റീവ് ഊര്‍ജുമുണ്ടെന്നു തോന്നുന്നിടത്ത് ഈ ഗ്ലാസ് വെള്ളം വയ്ക്കാം. ആരുടേയും കണ്ണില്‍ പെടാത്ത രീതിയില്‍ വേണം, ഈ ഗ്ലാസ് വെള്ളം വയ്ക്കാന്‍. ഒരു ദിവസം മുഴുവന്‍, അതായത് 24 മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കുക.ഒരു ദിവസം കഴിഞ്ഞ ശേഷം മാത്രം ഗ്ലാസിലെ വെള്ളം പരിശോധിയ്ക്കുക. ഇതില്‍ വ്യത്യാസങ്ങളില്ലാതെ നിങ്ങള്‍ വച്ച രീതിയില്‍ തന്നെയാണെങ്കില്‍ അവിടെ നെഗറ്റീവ് ഊര്‍ജമില്ലെന്നര്‍ത്ഥം. നെഗറ്റീവ് ഊര്‍ജമെങ്കില്‍ ഈ വെള്ളത്തിന് വ്യത്യാസം വരും.

 ഉപ്പും വിനഗെറും

ഉപ്പും വിനഗെറും

വീട്ടില്‍ പല മുറികളിലും നിങ്ങള്‍ക്ക് നെഗറ്റീവ് ഊര്‍ജമുണ്ടെന്നു തോന്നുന്നിടത്തുമെല്ലാം ഈ രീതിയില്‍ ഗ്ലാസില്‍ വെള്ളം നിറച്ചു വയ്ക്കാം. ഓരോ തവണയും പുതിയ വെള്ളവും ഉപ്പും വിനഗെറും നിറച്ചു വേണം വയ്ക്കാന്‍.നെഗറ്റീവ് ഊര്‍ജമുണ്ടെങ്കില്‍ ഇതിലെ വെള്ളത്തിന് നിറം വ്യത്യാസമുണ്ടാകും.

English summary

Milk And Honey Remedy To Remove Negative Energy

Milk And Honey Remedy To Remove Negative Energy, Read more to know about,
Story first published: Sunday, November 4, 2018, 16:19 [IST]
X
Desktop Bottom Promotion