Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
എല്ലാ മറുകും ഭാഗ്യമല്ല, ഭാഗ്യമറുകുകള്‍ ഇവിടെയാണ്
മറുകുകള്‍ ആരോഗ്യത്തിന്റെ കാര്യവും സൗന്ദര്യത്തിന്റെ കാര്യവും ഭാഗ്യത്തിന്റെ കാര്യവും തീരുമാനിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മറുകിന്റെ എണ്ണം, വലിപ്പം എന്നിവ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് വില്ലനായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചില മറുകുകള്‍ സൗന്ദര്യത്തിന്റെ ലക്ഷണങ്ങളില്‍ തന്നെ മുന്നിലാണ്. പ്രത്യേകിച്ച് കവിളില്‍ മറുകുള്ള പെണ്ണാണെങ്കില്‍. എന്നാല്‍ ഇതിലൊന്നും പെടാതെ ചില മറുകുകള്‍ ഉണ്ട്. ഇത് ഭാഗ്യം കൊണ്ട് വരുന്ന മറുകുകള്‍ ആണ്. എന്നാല്‍ ഇത് ശരീരത്തിന്റെ ഏതൊക്കെ ഭാഗത്താണ് കാണപ്പെടുന്നതെന്നും എന്താണ് ഇതിന്റെ പ്രത്യേകത എന്നും പലര്‍ക്കും അറിയില്ല.
ഓരോ മറുകിനും ഓരോ പ്രത്യേകതയുണ്ട്. ഇത് ജീവിതത്തിലെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും സ്വാധീനിക്കുന്നതാണ്. മറുകുകള്‍ സൗന്ദര്യത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ മറുകുകളുടെ സ്ഥാനം ശരിയല്ലെങ്കില്‍ അത് നിര്‍ഭാഗ്യത്തിന്റെ വാതില്‍ തുറക്കുന്നു. ഓരോ മറുകിനും ഓരോ ലക്ഷണങ്ങളുണ്ട്. അതുപോലെ തന്നെ ഓരോ സ്ഥാനവും. ഏതൊക്കെയാണ് ഭാഗ്യകാലത്തിലേക്ക് വാതില്‍ തുറക്കുന്ന മറുകുകള്‍ എന്ന് നോക്കാം. ഇതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഭാഗ്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ഏതൊക്കെയാണ് ഭാഗ്യം കൊണ്ട് വരും മറുകുകള്‍ എന്ന് നോക്കാം.

വയറില്‍ മറുകുണ്ടോ?
നിങ്ങളുടെ വയറിനു മുകളിലായി മറുകുണ്ടോ? എന്നാല്‍ നിങ്ങളാഗ്രഹിക്കുന്നത് പോലെ ഒരു ജീവിതമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. സമാധാനവും സന്തോഷവും ജീവിതത്തില്‍ ഒരു പോലെ ലഭിക്കുന്നു. സ്ത്രീകള്‍ക്കാണെങ്കില്‍ ഇത് വളരെയധികം ഭാഗ്യം നല്കുന്ന ഒന്നായിരിക്കും. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടതായി വരില്ല. മാത്രമല്ല വിവാഹ ശേഷവും സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗ തുല്യമായ ജീവിതമായിരിക്കും ലഭിക്കുന്നത്. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ അനുഭവിക്കേണ്ടതായി വരില്ല. അതുകൊണ്ട് തന്നെ വയറിനു മുകളില്‍ മറുകുള്ളത് ഭാഗ്യം കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

മൂക്കിനു മുകളിലെ മറുക്
മൂക്കിന് മുകളിലെ മറുകാണ് ഭാഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന ഒന്ന്. ഇവര്‍ പൊതുവേ സൗന്ദര്യമുള്ളവരായിരിക്കും. മൂക്കിനു മുകളിലെ മറുകുള്ളവര്‍ക്ക് സന്തോഷകരമായ കുടുംബ ജീവിതം ലഭിക്കുന്നു. വിവാഹത്തിനു ശേഷമാണെങ്കിലും വിവാഹത്തിന് മുന്‍പാണെങ്കിലും ഇവര്‍ക്ക് കുടുംബം തന്നെയായിരിക്കും ഏറ്റവും വലുത്. ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ അനുഭവിക്കേണ്ടതായി വരില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കും കഴിയില്ല. മൂക്കിനു മുകളില്‍ മറുകുള്ളവര്‍ എപ്പോഴും കുടുംബത്തിന്റെ ഐശ്വര്യത്തിന് കാരണമാകുന്നുണ്ട്.

കവിളിലെ മറുക്
കവിളിലെ മറുക് സ്ത്രീകളില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കുന്ന ഒന്നാണ്. കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും ഇതിനെയെല്ലാം പരിഹരിക്കാന്‍ പ്രത്യേക കഴിവ് ഇവര്‍ക്കുണ്ട്. കര്‍മ്മമേഖലയില്‍ ഇവര്‍ക്ക് പുരോഗതി ഉണ്ടാവുന്നു. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ എത്തുന്നവരായിരിക്കും ഇവര്‍. കുടുംബത്തിന്റെ സമാധാനത്തിനായി വളരെ അധികം പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ജീവിതത്തിലെ പല വിധത്തിലുള്ള നേട്ടങ്ങള്‍ നേടുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

കാല്‍പ്പാദങ്ങളിലെ മറുക്
കാല്പ്പാദങ്ങളില് മറുകുള്ളവരാണോ നിങ്ങള്‍? എന്നാല്‍ വിദേശ യാത്ര നടത്താനുള്ള സാധ്യത ഇവരില്‍ വളരെ കൂടുതലാണ്. ജീവിതത്തില്‍ പലപ്പോഴും വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിനുള്ള സാധ്യത ഇവര്‍ക്കുണ്ട്. കുടുംബത്തിലെ ഐശ്വര്യത്തിന് ഇവര്‍ കാരണമാകുന്നുണ്ട്. പലപ്പോഴും കിട്ടില്ലെന്ന് വിധിയെഴുതിയ കിട്ടാക്കടം വരെ ഇവര്‍ക്ക് തിരിച്ച് കിട്ടുന്നു. ലോട്ടറി ഭാഗ്യവും ഇവര്‍ക്കുണ്ട്. സാമ്പത്തിക സ്ഥിരത ഇവരുടെ മുഖമുദ്രയായിരിക്കും. കാര്‍ഷിക മേഖലയില്‍ വരെ നല്ല നേട്ടം ഉണ്ടാക്കുന്നവരായിരിക്കും ഇവര്‍.

കണ്ണിലെ മറുക്
കണ്ണിലെ മറുക് പലപ്പോഴും അല്പം ദോഷമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഇത് ഏറ്റവും നല്ലതാണ് എന്നാണ് വിശ്വാസം. അല്പം അസൂയയും കുശുമ്പും ഉണ്ടാവുമെങ്കിലും അതൊന്നും അത്ര വലിയ കാര്യമല്ല. പലപ്പോഴും പണത്തിനോട് അല്പം ആര്‍ത്തി ഇത്തരം സ്ത്രീകളില്‍ കൂടുതലായിരിക്കും. പക്ഷേ ഇവരും കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും. ഇല്ലാത്തവര്‍ക്ക് നല്‍കുന്നതിന് സഹായിക്കുന്നതിനുള്ള മനസ്സ് ഇവര്‍ക്ക് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ കണ്ണില്‍ മറുകുള്ള സ്ത്രീകള്‍ അല്പം സ്പെഷ്യല്‍ തന്നെയായിരിക്കും.

കൈവിരലുകളിലെ മറുക്
കൈവിരലുകളിലെ മറുക് നിങ്ങള്‍ വളരെ സ്നേഹ നിധികളാണ് എന്നതാണ് കാണിക്കുന്നത്. വളരെ റൊമാന്റിക് ആയിരിക്കും ഇവര്‍. പങ്കാളിയെ ജീവനു തുല്യം സ്നേഹിക്കുന്നവരാണ് ഇവര്‍. കൂടാതെ സാമ്പത്തിക നേട്ടവും ഇവരുടെ കൂടപ്പിറപ്പായിരിക്കും. സാമ്പത്തിക സ്ഥിരത ഇവര്‍ക്കുണ്ടാവുന്നു. ഏത് പ്രതിസന്ധിയേയും ജീവിതത്തില്‍ ചങ്കൂറ്റത്തോടെ നേരിടുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഇവര്‍ വളരെ സ്നേഹ നിധികളായിരിക്കും കൈവിരലുകളില്‍ മറുകുള്ളവര്‍.



Click it and Unblock the Notifications