മെയ്മാസത്തില്‍ ജനനം, നിങ്ങളെക്കുറിച്ചുള്ള രഹസ്യം

മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക് എന്തൊക്കെ പ്രത്യേകതകളാണ് കാത്ത് വെച്ചിരിക്കുന്നത് എന്ന് നോക്കാം

മെയ്മാസത്തില്‍ ജനിച്ചവരാണോ നിങ്ങള്‍ എന്നാല്‍ നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചില രഹസ്യങ്ങള്‍ ഉണ്ട്. അതും നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ചില രഹസ്യങ്ങള്‍. ആരോഗ്യത്തിന്റെ കാര്യത്തിലും സാമ്പത്തിക രംഗത്തും എല്ലാം നിങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ചില രഹസ്യങ്ങള്‍. മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക് എന്താണ് കാത്തു വെച്ചിട്ടുള്ളത് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ഓരോ വിശ്വാസമനുസരിച്ച് നമ്മള്‍ ഓരോ സമയത്ത് അനുഭവിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം വിശ്വാസം പലരിലും കൂടുതലായിരിക്കും.

മെയ് മാസത്തില്‍ ജനിച്ച സ്ത്രീയും പുരുഷനും എല്ലാം അവരുടെ ഭാവിയെക്കുറിച്ചും അവരുടെ ഭാഗ്യത്തെക്കുറിച്ചും ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ നിങ്ങളുടെ ജന്മമാസം നിങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നല്‍കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇനി നോക്കാം മെയ് മാസത്തില്‍ ജനിച്ചവരുടെ ഭാഗ്യം എന്താണെന്ന്. അത് സ്ത്രീ ആയാലും പുരുഷനായാലും അവരെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് നോക്കാം.

ആത്മവിശ്വാസം

ആത്മവിശ്വാസം

ഇവര്‍ വളരെയധികം ആത്മവിശ്വാസമുള്ളവരായിരിക്കും. ഏത് കാര്യത്തിനും തളര്‍ന്നു പോവാതെ അതിന് വേണ്ടി മുന്നിട്ടിറങ്ങി പോരാടാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ പല വിധത്തില്‍ നമ്മുടെ ആഗ്രഹങ്ങളെ നേടിയെടുക്കാന്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിബന്ധങ്ങളേയും ഇല്ലാതാക്കാന്‍ ഇവര്‍ നിരന്തരം ശ്രമിച്ചു കൊണ്ടേ ഇരിക്കും.

കുടുംബ സ്‌നേഹികള്‍

കുടുംബ സ്‌നേഹികള്‍

കുടുംബ സ്‌നേഹികളായിരിക്കും മെയ് മാസത്തില്‍ ജനിച്ചവര്‍. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെ തന്നെയായിരിക്കും. എല്ലാ ബന്ധങ്ങള്‍ക്കും മുകളില്‍ കുടുംബത്തിന് പ്രാധാന്യം തന്നെയായിരിക്കും ഇവര്‍ക്ക് മുന്‍പില്‍. എന്നു വെച്ച് സുഹൃത് ബന്ധങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം നല്‍കുന്നു. എല്ലാ വിധത്തിലും ജീവിതത്തില്‍ കുടുംബത്തിന്റെ പിന്തുണയും സ്‌നേഹവും ഇവര്‍ക്ക് അത്യാവശ്യമാണ്.

 ദൈവവിശ്വാസികള്‍

ദൈവവിശ്വാസികള്‍

ദൈവ വിശ്വാസത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് ആവില്ല. അത്രക്കധികം ഇവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. താന്‍പാതി ദൈവം പാതി എന്ന ചിന്തയായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധിയേയും ധൈര്യപൂര്‍വ്വം നേരിടാനുള്ള കരുത്ത് ഇവര്‍ക്ക് ലഭിക്കുന്നു. അതും ഏത് വിധത്തിലും തളര്‍ന്നു പോവുന്ന അവസരങ്ങളില്‍ പോലും.

കലാപരമായ കഴിവ്

കലാപരമായ കഴിവ്

മെയ് മാസത്തില്‍ ജനിച്ചവര്‍ കലാകാരന്‍മാരായിരിക്കും. ഏത് കാര്യത്തിനും കലാപരമായ കഴിവ് ഉയര്‍ത്തുന്നതിന് ഇവര്‍ക്ക് കഴിയുന്നു. കലയിലും സാഹിത്യത്തിലും ഏറെ തല്‍പ്പരരായിരിക്കും ഇവര്‍. ഏത് ജോലി ചെയ്യുന്നുവെങ്കിലും കലാപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടായിരിക്കും ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നത്.

യാത്ര ഇഷ്ടപ്പെടുന്നവര്‍

യാത്ര ഇഷ്ടപ്പെടുന്നവര്‍

യാത്ര വളരെയധികം ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. പ്രത്യേകിച്ച് സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍. അതിന് വേണ്ടി എത്രയൊക്കെ കഠിനാധ്വാനം ചെയ്യുന്നതിനും ഇവര്‍ക്ക് കഴിയുന്നു. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. ജീവിതത്തിലെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടിനേയും നേരിടാന്‍ ഇവര്‍ തയ്യാറാവുന്നു.

അമിത ദേഷ്യം

അമിത ദേഷ്യം

എന്നാല്‍ ഇവരെ പ്രതിസന്ധിയിലാക്കുന്നത് പലപ്പോഴും അമിത ദേഷ്യമായിരിക്കും. ഇത് എല്ലാ വിധത്തിലും ഇവരെ പുറകിലോട്ട് വലിക്കുന്നു. പലപ്പോഴും അമിതദേഷ്യം ഉണ്ടാക്കുന്ന പ്രശ്‌നം ഇവരുടെ കരിയറില്‍ പോലും മാറ്റങ്ങള്‍ വരുത്തുന്നു. ജോലിക്ക് തടസ്സവും മറ്റ് കാര്യങ്ങളും കൃത്യമായി അറിയാതെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. എല്ലാ വിധത്തിലും ഇത് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.

സ്വപ്‌ന ജീവികള്‍

സ്വപ്‌ന ജീവികള്‍

പലപ്പോഴും സ്വപ്‌ന ജീവികളായി ഇരിക്കുന്നതിനാണ് ഇവര്‍ താല്‍പ്പര്യം കാണിക്കുക. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. പലപ്പോഴും നമ്മള്‍ ചെയ്യുന്ന ചെറിയകാര്യങ്ങള്‍ പോലും ചെയ്യാനാവാതെ ജീവിതത്തില്‍ സ്വപ്‌നം കണ്ടിരിക്കുന്നവരായിരിക്കും ഇവര്‍. എല്ലാ വിധത്തിലും ജീവിതം മുന്നോട്ട് കൊണ്ട് പോവണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മാത്രം അതിന് ശ്രമിക്കുന്നതിന് പകരം സ്വപ്‌നം കാണാന്‍ ഇഷ്ടപ്പെടുന്നു.

 സത്യത്തില്‍ വിശ്വസിക്കുന്നവര്‍

സത്യത്തില്‍ വിശ്വസിക്കുന്നവര്‍

സത്യത്തിന്റെ ഭാഗത്ത് നില്‍ക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല സത്യത്തിന് വേണ്ടി വാദിക്കുകയും അതിനായി ഏതറ്റം വരേയും പോവുകയും ചെയ്യുന്നു ഇവര്‍. എല്ലാ വിധത്തിലും ജീവിതത്തില്‍ സത്യത്തിനായി നില്‍ക്കുന്നതിനും ജീവിതത്തില്‍ കള്ളത്തരം ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവരും ആയിരിക്കും ഇവര്‍.

സൗന്ദര്യം

സൗന്ദര്യം

ശാരീരികമായി സൗന്ദര്യമുള്ളവരായിരിക്കും ഇവര്‍. ശാരീരികമായി മാത്രമല്ല മാനസികപരമായും ഇവര്‍ക്ക് സൗന്ദര്യം ഉണ്ടാവുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും മനസ്സിന്റെ ധൈര്യം കൊണ്ട് ഇവര്‍ തരണം ചെയ്യുന്നു. ഏത് അവസരത്തിലും ജീവിതത്തെ മനോഹരമായി കൊണ്ട് പോവാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും.

സത്യത്തിന് വേണ്ടി നില കൊള്ളുന്നവര്‍

സത്യത്തിന് വേണ്ടി നില കൊള്ളുന്നവര്‍

സത്യത്തിന്റെ ഭാഗത്ത് മാത്രമേ മേയ് മാസത്തില്‍ ജനിച്ചവര്‍ നിലനില്‍ക്കുകയുള്ളൂ. ഇതുകൊണ്ട് തന്നെ ഏത് മോശം പ്രവൃത്തിയും അറിഞ്ഞാല്‍ അത് എല്ലാ വിധത്തിലും ഇല്ലാതാക്കി അതിനെ സത്യത്തിന്റെ വഴിക്ക് തിരിച്ച് വിടാന്‍ ഇവര്‍ ശ്രമിക്കുന്നു.

ദുര്‍വാശിക്കാര്‍

ദുര്‍വാശിക്കാര്‍

ഇത്രയൊക്കെ നല്ല സ്വഭാവം ഉണ്ടെങ്കിലും അല്‍പം ദുര്‍വാശിക്കാരായിരിക്കും ഇവര്‍. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ജീവിതത്തിന്റെ എല്ലാ നന്മകളും പെട്ടെന്ന് ഇല്ലാതാക്കാന്‍ ഇത്തരത്തില്‍ ഉള്ള സ്വഭാവത്തിന് കഴിയുന്നു. ഇത് തന്നെ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ജീവിത്തതില്‍ ഉടനീളം ഉണ്ടാവുന്നതിന് കാരണമാകുന്നു.

 സാമ്പത്തിക രംഗത്ത്

സാമ്പത്തിക രംഗത്ത്

സാമ്പത്തിക രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് മെയ് മാസത്തില്‍ ജനിച്ചവര്‍ക്ക്. കാരണം പണം കൈയ്യിലുണ്ടെങ്കില്‍ പോലും അത് നിലനില്‍ക്കില്ല എന്നതാണ് സത്യം. ഇത് ജീവിതത്തിന്റെ എല്ലാ മാറ്റങ്ങള്‍ക്കും കാരണമാകും. സാമ്പത്തികമായി നേട്ടം ഉണ്ടാവുമെങ്കിലും പലപ്പോഴും കടം വാങ്ങിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

സഹായ മനസ്ഥിതി

സഹായ മനസ്ഥിതി

മറ്റുള്ളവരെ സഹായിക്കുന്നതിന് മനസ്സുള്ളവരായിരിക്കും. എത്രത്തോളം ജീവിതത്തില്‍ നിങ്ങള്‍ മുന്നോട്ട് ചിന്തിക്കുന്നുവോ അത്രത്തോളം തന്നെ അത് ജീവിതത്തില്‍ മാറ്റം വരുത്തുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കി മറ്റുള്ളവരെ ഏത് ആപത്ഘട്ടത്തിലും സഹായിക്കുന്നതിനുള്ള മനസ്സ് ഇവര്‍ക്കുണ്ടാവുന്നു.

വികാരങ്ങള്‍ കൂടുതല്‍

വികാരങ്ങള്‍ കൂടുതല്‍

സ്‌നേഹമാണെങ്കിലും വിഷമമാണെങ്കിലും പ്രേമമാണെങ്കിലും എല്ലാം വളരെ ആഴത്തിലുള്ള വികാരങ്ങള്‍ ആയിരിക്കും ഉണ്ടാവുക. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ നിങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. അതുകൊണ്ട് തന്ന ദേഷ്യപ്പെടുമ്പോള്‍ പോലും അതിന്റെ അറ്റത്തായിരിക്കും കാര്യങ്ങള്‍ വരുന്നത്.

Story first published: Friday, May 4, 2018, 11:12 [IST]
X
Desktop Bottom Promotion