Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
വിവാഹശേഷം പ്രശ്നങ്ങളോ, ഈ രാശിയുടെ പ്രശ്നമാണ്
ചട്ടീം കലവുമാവുമ്പോള്‍ തട്ടീം മുട്ടീം ഇരിക്കും എന്നുള്ള പഴമക്കാരുടെ ചൊല്ല് നമ്മളെല്ലാവരും ധാരാളം കേട്ടിട്ടുള്ളതാണ്. എന്നാല്‍ എന്തും അധികമാവുമ്പോള്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അത് വളരെ വലുതായിരിക്കും. വിവാഹത്തിന്റെ കാര്യത്തിലും ഇത്തരത്തില്‍ തന്നെയാണ് സംഭവിക്കുന്നത്. കാരണം ഒരുപാട് ആലോചനകളും പൊരുത്തവും നാളും എല്ലാം നോക്കിയാണ് പലരും വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹത്തിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാവുന്ന വഴക്കും മറ്റ് പ്രശ്നങ്ങളും പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്നത് പല വിധത്തിലുള്ള സമ്മര്‍ദ്ദം തന്നെയാണ്. അതിനു ശേഷം പലരും ആഗ്രഹിക്കുന്നു വിവാഹം വേണ്ടായിരുന്നു എന്ന്. ഇത്തരത്തിലുള്ള തീരുമാനം എടുക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് ഒരു മാനസിക പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ചില വ്യക്തികള്‍ മാനസികമായി വിവാഹത്തിന് തയ്യാറെടുത്തില്ലെങ്കില്‍ കൂടി ഇവരെ പലപ്പോഴും വിവാഹത്തിലേക്ക് തള്ളിയിടാറുണ്ട്. എന്നാല്‍ ഇത് പിന്നീട് വളരെ വലിയ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നുമുണ്ട്. വിവാഹം വേണ്ടെന്ന് തീരുമാനിച്ച് പിന്നീട് വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ ചിന്തിക്കുന്ന ചില രാശികളെക്കുറിച്ച് പറയുന്നു. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ വിവാഹത്തെക്കുറിച്ച് രണ്ടാമത് ഒന്ന് ചിന്തിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിയില്‍ പെട്ടവര്‍ എപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയിരിക്കും. എന്നാല്‍ ഇവര്‍ ഒരിക്കലും നല്ല പങ്കാളികള്‍ ആയിരിക്കില്ല. പ്രണയിക്കാന്‍ താല്പ്പര്യമുള്ളവരാണെങ്കിലും ഒരിക്കലു ജീവിത പങ്കാളിയാക്കണം എന്ന ആഗ്രഹം ഈ രാശിക്കാരില്‍ ഉണ്ടാവുകയില്ല. അത്തരത്തില്‍ സംഭവിച്ച് കഴിഞ്ഞാല്‍ പിന്നീട് അതിനെപ്പറ്റി ചിന്തിച്ച് പ്രശ്നത്തില്‍ ആവുന്നവരായിരിക്കും മേടം രാശിക്കാര്‍. സൗഹൃദത്തിന്റെ പുറത്ത് ഏത് പ്രശ്നത്തില്‍ ഇടപെടുന്നതിനും പരിഹരിക്കുന്നതിനും ഇവര്‍ മുന്നിലുണ്ടാവും. എന്നാല്‍ ഒരിക്കലും ഒരു വിവാഹജീവിതത്തെക്കുറിച്ച് ചിന്തിക്കുകയോ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയോ ചെയ്യുകയില്ല.

മേടം രാശി
പ്രണയിക്കുന്നതിന് വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുമെങ്കിലും ഒരിക്കലും പ്രണയത്തെ വിവാഹത്തിലേക്കെത്തിക്കാന്‍ ഇവര്‍ക്ക് താല്പ്പര്യമുണ്ടാവുകയില്ല. ഇതെല്ലാം സംഭവിച്ചാല്‍ അത് പിന്നീട് ഇവരുടെ ജീവിതത്തില്‍ നഷ്ടബോധമുണ്ടാക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി പരമാവധി ശ്രമിക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ഒരു പ്രണയത്തില്‍ മാത്രം അവശേഷിക്കുന്നവരല്ല അവര്‍. ഒന്നിലധികം പ്രണയത്തിന് ഇവര്‍ ശ്രമിക്കുന്നു. വിവാഹമാകട്ടെ പലപ്പോഴും വിവാഹമോചനത്തിലേക്കാണ് എത്തുന്നത്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണ്. പലപ്പോഴും ശാരീരികമായ ആവശ്യങ്ങള്‍ പോലും ഇത്തരത്തില്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ എന്തും വളരെയധികം ശ്രദ്ധിച്ച് മാത്രം ചെയ്യാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. പുതിയ വ്യക്തികളെ കണ്ടുമുട്ടുന്നതിനും പരിചയപ്പെടുന്നതിനും എല്ലാം ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. എന്നാല്‍ ഒരിക്കലും വിവാഹം എന്ന വ്യവസ്ഥിതിയോട് ഇവര്‍ വിട്ടുവീഴ്ച നടത്താന്‍ നോക്കില്ല. വിവാഹം കഴിച്ചാല്‍ അത് ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെയെല്ലാം ശ്രദ്ധിക്കും മുന്‍പ് വളരെയധികം ആലോചിച്ച് വേണം തീരുമാനമെടുക്കുന്നതിന്.

മിഥുനം രാശി
ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരു പങ്കാളി വേണം എന്ന തോന്നല്‍ ഇവര്‍ക്കുണ്ടാവാം. എന്നാല്‍ അത് പിന്നീട് മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഭാര്യ എന്നതിലുപരി ഒരു പങ്കാളി എന്ന നിലക്ക് മാത്രമാണെങ്കില്‍ ഇവര്‍ പലപ്പോഴും പ്രണയിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഇത് ഇവരില്‍ വളരെയധികം ആഹ്ലാദം ഉണ്ടാക്കുന്ന ഒന്നാണ്. എങ്കിലും വളരെ ശ്രദ്ധാപൂര്‍വ്വം മാത്രം പങ്കാളിയെ തിരഞ്ഞെടുക്കുന്നവരായിരിക്കും ഇവര്‍.

കന്നിരാശി
കന്നിരാശിക്കാരും വിവാഹത്തിന്റെ കാര്യത്തില്‍ അല്പം പുറകില്‍ നില്‍ക്കുന്നവരായിരിക്കും. വിവാഹമേ വേണ്ട എന്ന അവസ്ഥയില്‍ ആയിരിക്കും ഇവര്‍. ഈ രാശിക്കാര്‍ ഒരു ബന്ധം കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധിച്ച് മാത്രമായിരിക്കും. പ്രണയമാണെങ്കില്‍ പോലും അതൊരിക്കലും വിവാഹത്തിലേക്ക് എത്താതെ ശ്രദ്ധിക്കാന്‍ ഇവര്‍ വളരെ ജാഗരൂകരായിരിക്കും. പലപ്പോഴും ലിവിംഗ് ടുഗെതര്‍ എന്ന ഒരു സംവിധാനത്തിന് പ്രാധാന്യം നല്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായാലും ഒരിക്കലും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് ഇവര്‍ ഖേദിക്കുകയില്ല.

കന്നിരാശി
എന്നാല്‍ ഹൃദയത്തില്‍ വളരെയധികം സ്നേഹം സൂക്ഷിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ തങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്ന ഒരാളെ കണ്ടെത്തുക എന്നത് പലപ്പോഴും ഇവരുടെ ജീവിതത്തിലെ വളരെ വലിയ ഒരു വെല്ലുവിളിയാണ്. പങ്കാളിക്ക് പ്രാധാന്യവും ബഹുമാനവും നല്കാന് ഇവര്‍ വളരെയധികം ശ്രദ്ധിക്കും. ഇത്തരത്തില്‍ നല്കുന്ന പരിഗണനയും സ്നേഹവും എല്ലാം വളരെ ആത്മാര്ത്ഥവുമായിരിക്കും. എന്നാല്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് ജീവിത കാലം മുഴുവന്‍ തന്നെ പ്രശ്നത്തിലാക്കും എന്ന ചിന്തയും ഇവര്‍ക്ക് ഒപ്പമുണ്ടാവും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളേയും വളരെയധികം ശ്രദ്ധിക്കണം.

കന്നിരാശി
എന്നാല്‍ ഹൃദയത്തില്‍ വളരെയധികം സ്നേഹം സൂക്ഷിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ തങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്ന ഒരാളെ കണ്ടെത്തുക എന്നത് പലപ്പോഴും ഇവരുടെ ജീവിതത്തിലെ വളരെ വലിയ ഒരു വെല്ലുവിളിയാണ്. പങ്കാളിക്ക് പ്രാധാന്യവും ബഹുമാനവും നല്കാന് ഇവര്‍ വളരെയധികം ശ്രദ്ധിക്കും. ഇത്തരത്തില്‍ നല്കുന്ന പരിഗണനയും സ്നേഹവും എല്ലാം വളരെ ആത്മാര്ത്ഥവുമായിരിക്കും. എന്നാല്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് ജീവിത കാലം മുഴുവന്‍ തന്നെ പ്രശ്നത്തിലാക്കും എന്ന ചിന്തയും ഇവര്‍ക്ക് ഒപ്പമുണ്ടാവും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളേയും വളരെയധികം ശ്രദ്ധിക്കണം.

മകരം രാശി
വിവാഹത്തെക്കുറിച്ചൊരു ചിന്ത ഇവരുടെ മനസ്സിന്റെ കോണില്‍ പോലും ഉണ്ടാവില്ല. എന്നാല്‍ അങ്ങനെയൊരു ചിന്ത ഉണ്ടായാല്‍ അത് തുടച്ച് മാറ്റാന്‍ അല്പം ബുദ്ധിമുട്ടാണ് എന്നതാണ് സത്യം. സ്നേഹം പങ്ക് വെക്കാന്‍ ശ്രമിക്കുന്ന ആരെയെങ്കിലും കണ്ടെത്തുക എന്നതായിരിക്കും ഇവരുടെ ലക്ഷ്യം. എന്നാല്‍ അതൊരിക്കലും ഒരു വിവാഹത്തിലേക്ക് പോവാതെ നോക്കാന്‍ ഇവര്‍ ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കും. പ്രണയിക്കുക എന്നത് മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഒരിക്കലും ജീവിതത്തില്‍ വിവാഹമെന്ന ഒരു വ്യവസ്ഥിതിയെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നത് വളരെ വിരളമായിരിക്കും.

മകരം രാശി
പങ്കുവെക്കാതെ കിട്ടുന്ന സ്നേഹത്തിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. അതിനര്‍ത്ഥം ഇവര്‍ വളരെ സ്വാര്ത്ഥന്മാരായാരിക്കും എന്നത് തന്നെയാണ്. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് പലപ്പോഴും ഇതാണ്. പ്രണയിച്ച് പ്രണയം അവസാനം വിവാഹത്തില്‍ എത്തുകയും അതിനെക്കുറിച്ച് ആലോചിച്ച് പിന്നീട് സങ്കടപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയായിരിക്കും ഇവര്‍ക്കിടയില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ.



Click it and Unblock the Notifications











