Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ദാമ്പത്യം തകര്‍ച്ചയിലേക്കോ, ഈ രേഖ പറയും
ഇത്തരത്തില്‍ ജീവിതത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും പറയുന്നത് എന്ന് നോക്കാം
രണ്ട് വ്യക്തികള്‍ അല്ല രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഒന്നാണ് വിവാഹം. എന്നാല്‍ എത്രയൊക്കെ ജാതകവും സമയവും എല്ലം നോക്കി വിവാഹം കഴിച്ചാലും വിവാഹബന്ധം തകരാന്‍ വലിയ താമസമില്ല. അതിന് ചില കാരണങ്ങള്‍ നമ്മുടെ കൈരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഓരോരുത്തരുടെ കൈയ്യിലേയും രേഖകള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം രേഖകള്‍ നല്കുന്ന ഉറപ്പ് എല്ലാം ഒരു വിശ്വാസത്തിന്റെ പേരിലാണ് എന്നതാണ് സത്യം. കൈരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും.
വിശ്വാസത്തിന്റെ പുറത്ത് തന്നെയാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നതും. എന്നാല്‍ ഏതൊക്കെ തരത്തില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കും എന്ന് പലപ്പോഴും പറയാന്‍ സാധിക്കുകയില്ല. ജീവിതത്തില്‍ വിവാഹവുമായി ബന്ധപ്പെട്ടുണ്ടാവുന്ന മാറ്റങ്ങള്‍ എല്ലാം തന്നെ വിവാഹ രേഖയില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ കൈയ്യിലെ വിവാഹ രേഖ പറയുന്നത് എന്തൊക്കെയെന്ന് നോക്കാം. ഇത് സൂചിപ്പിക്കുന്നത് ദാമ്പത്യബന്ധവും വിവാഹവുമായി ബന്ധപ്പെട്ട ചിലതാണ്.

ബന്ധത്തിന്റെ തീവ്രത
നിങ്ങളുടെ കയ്യിലെ താഴ്വശത്ത് ചെറുവിരലിന് അടുത്തു കിടക്കുന്ന രേഖകളാണ് വിവാഹരേഖകള്‍ എന്നു പറയുന്നത്. ചെറുവിരലും ഹൃദയ രേഖയും തമ്മിലുള്ള അകലം കണക്കാക്കിയാണ് വിവാഹത്തിലെ ബന്ധങ്ങളുടെ തീവ്രത കണക്കാക്കുന്നത്.

25 വയസ്സില്‍ വിവാഹം
25 വയസ്സില്‍ വിവാഹം കഴിയ്ക്കുന്നവരുടെ കൈരേഖ എങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ? വിവാഹ രേഖകളില്‍ നടുവിലുള്ള വരയ്ക്ക് അല്പം നിറം കൂടുതല്‍ ആണെങ്കില്‍ ഇത് വിവാഹം 25 വയസ്സില്‍ നടക്കുമെന്നതിന്റെ സൂചനയാണ്. ഇരുപത്തഞ്ചിനു ശേഷവും ഇരുപത്തി ഏഴിനും ഉള്ളില്‍ ഇവരുടെ വിവാഹം നടക്കുന്നു.

നേരത്തേയുള്ള വിവാഹം
നേരത്തേയുള്ള വിവാഹമാണ് മറ്റൊന്ന്. ഹൃദയ രേഖയ്ക്ക് അടുത്താണ് നീളം കൂടിയ വിവാഹ രേഖയെങ്കില്‍ വിവാഹം നേരത്തെ നടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ നീളം കൂടിയ രേഖനിങ്ങളുടെ ചെറുവിരലിന് അടുത്താണെങ്കില്‍ വിവാഹത്തിന് കാലതാമസമുണ്ടാകും.

ഒന്നിലധികം വിവാഹം
ചെറുവിരലിന് അടുത്തുള്ള വിവാഹ രേഖകള്‍ നിരവധി ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് ഒന്നിലധികം വിവാഹം കഴിയ്ക്കാനുള്ള യോഗമുണ്ടെന്നാണ് പറയുന്നത്.

തകരുന്ന ദാമ്പത്യം
വിവാഹരേഖകളില്‍ ഒന്നിലധികം വരകള്‍ക്കും നിറം കൂടുതലാണെങ്കില്‍ ഇത് തകരുന്ന ദാമ്പത്യത്തിന്റെ ലക്ഷണമാണ്.

അന്യമതത്തില്‍ പെട്ട വിവാഹം
വിവാഹരേഖകള്‍ കയ്യിലെ മറ്റു രേഖകളെ അപേക്ഷിച്ച് ചെറുതോ വലുതോ ആയാല്‍ ഇത് ഇന്റര്‍ കാസ്റ്റ് മാര്യേജ് സാധ്യത എന്നാണ് പറയപ്പെടുന്നത്. അത്തരക്കാരുടെ ദാമ്പത്യം വളരെയധികം സന്തോഷപൂര്വ്വമുള്ളതായിരിക്കും.

ആരോഗ്യവും വിവാഹവും
വിവാഹ രേഖകള്‍ ഇടയ്ക്ക് മുറിഞ്ഞു പോകുന്നുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളി അനുഭവിക്കേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളാണ് ഇവിടെ വെളിവാകുന്നത്.

വിവാഹമോചനവും
വിവാഹത്തെ പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് വിവാഹ മോചനവും. വിവാഹ രേഖകളില്‍ എവിടെയെങ്കിലും ഒരു കുത്തോ പുള്ളിയോ ഉണ്ടെങ്കില്‍ വിവാഹം വിവാഹമോചനത്തിലേക്കാണ് നയിക്കുക

സ്നേഹബന്ധം ഒന്നിലധികം
പലപ്പോഴും നാലിലധികം വിവാഹരേഖകള്‍ ഉണ്ടെങ്കില്‍ സ്നേഹ ബന്ധങ്ങളുടെ എണ്ണവും കൂടുതലായിരിക്കും എന്നാണ് പറയുന്നത്. വിവാഹ ശേഷമുള്ള ബന്ധങ്ങള്‍ക്ക് അല്പം പ്രാധാന്യവും കൂടുതലായിരിക്കും.



Click it and Unblock the Notifications