For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറ് മറക്കാനല്ല, മാറ് തുറക്കാന്‍ ഈ സമരം

മാറ് തുറക്കല്‍ സമരം വളരെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

|

ഒരു കാലത്ത് മുലക്കരത്തിനെതിരെ പ്രതികരിച്ച സ്ത്രീകളുള്ള നാടായിരുന്നു നമ്മുടെ കേരളം. മാത്രമല്ല മാറ് മറക്കാനുള്ള അവകാശത്തിനായി പോരാടി അതില്‍ വിജയം കണ്ടവരായിരുന്നു നമ്മുടെ നാട്ടിലെ സ്ത്രീകള്‍. ഇന്ന് പ്രതിഷേധത്തിന്റെ ഭാഗമായി മാറ് തുറക്കല്‍ സമരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. മാറു മറക്കല്‍ സമരത്തിന് ചരിത്രത്തില്‍ ഉള്ള പ്രാധാന്യം ചില്ലറയല്ല. സ്ത്രീശരീരത്തിന്റെ അവകാശം അത് അവള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നതാണ് ഇതിലൂടെ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ തുറന്ന് കാണിക്കുന്നത്.

വ്യക്തമായ രാഷ്ട്രീയ പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് പല സ്ത്രീകളും മാറു തുറക്കല്‍ സമരത്തിന് മുന്നിട്ടിറങ്ങിയത്. കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ സമരമുറയാണ് മാറു മറക്കല്‍ സമരം. തങ്ങളുടെ ബ്ലൗസിട്ട രൂപത്തിന് അതേ പ്രാധാന്യം നല്‍കിയത് കൊണ്ട് തന്നെയാണ് അത് ചരിത്രത്തില്‍ ഇടം നേടിയതും. പല തരം സമരങ്ങള്‍ക്ക് കേരളം സാക്ഷിയായിട്ടുണ്ട്. മാറു തുറക്കല്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ മുന്നില്‍ നില്‍ക്കുന്നതും ചില സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ തന്നെയാണ്. മാറു തുറക്കല്‍ സമരത്തെക്കുറിച്ച്.

കൃത്യമായ സമരമാര്‍ഗ്ഗമോ?

കൃത്യമായ സമരമാര്‍ഗ്ഗമോ?

മാറ് തുറക്കല്‍ സമരം കൃത്യമായ ഒരു സമരമാര്‍ഗ്ഗമോ എന്ന കാര്യത്തില്‍ ഇത് വരേയും ഒരു നിര്‍വ്വചനം പുറത്ത് വന്നിട്ടില്ല. പെണ്ണെന്നാല്‍ വെറും ഉപഭോഗവസ്തുവാണെന്ന ധാരണമാറ്റേണ്ട അനാവാര്യതയിലേക്കാണ് പലപ്പോഴും ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ അതിനെതിരെ പ്രതികരിക്കേണ്ടത് മാറ് തുറന്ന് വെച്ചാണോ എന്ന കാര്യത്തില്‍ ചിന്തിക്കേണ്ടതില്ലേ? പല സമരങ്ങളേയും അനുകൂലിക്കുന്നവര്‍ പോലും നിഷേധത്തോടെ ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്.

image source: Diya Sana / facebook

 അധ്യാപകനെതിരേയുള്ള പ്രതിഷേധം

അധ്യാപകനെതിരേയുള്ള പ്രതിഷേധം

പെണ്‍കുട്ടികളേയും അവരുടെ വസ്ത്രധാരണ രീതിയേയും അപമാനിച്ച് നടത്തിയ പ്രസംഗമാണ് കോഴിക്കോട് ഫാറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായാണ് പലരും സോഷ്യല്‍ മീഡിയയില്‍ മാറ് തുറന്നുള്ള സമരത്തിലേക്ക് തിരിഞ്ഞത്. തണ്ണിമത്തനോട് ആണ് ഇയാള്‍ സ്ത്രീകളുടെ മാറിനെ ഉപമിച്ചത് എന്നതുകൊണ്ട് തന്നെ തണ്ണിമത്തങ്ങ വെച്ച് പ്രതിഷേധിച്ചാണ് പല പെണ്‍കുട്ടികളും സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്.

പെണ്ണില്‍ അശ്ലീലം മാത്രം

പെണ്ണില്‍ അശ്ലീലം മാത്രം

പെണ്ണില്‍ അശ്ലീലം മാത്രം കാണുന്നവര്‍ക്കുള്ള മറുപടിയാണ് ഈ മാറു തുറക്കല്‍ സമരം. കാണുന്നവന്റെ കണ്ണിലാണ് അശ്ലീലം എന്നത് പലരും മറന്നു പോവുന്നു. പലപ്പോഴും നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ആദ്യം പ്രകടമാവുന്നത് സോഷ്യല്‍ മീഡിയയില്‍ തന്നെയാണ്. അതിന്റെ ഫലമായി തന്നെയാണ് ദിയ സന തന്റെ മാറു തുറക്കല്‍ സമരത്തിന് സോഷ്യല്‍ മീഡിയയിലൂടെ തുടക്കം കുറിച്ചത്.

image source: Diya sana /facebook

ആരതിയെന്ന പെണ്‍കുട്ടി

ആരതിയെന്ന പെണ്‍കുട്ടി

ഈ മാറു തുറക്കല്‍ സമരത്തിന് ആദ്യം സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ടത് ആരതിയായിരുന്നു. സ്ത്രീശരീരത്തിന്റെ അമിത ലൈംഗികവത്കരണത്തിനെതിരേയാണ് ഇത്തരമൊരു വേറിട്ട പ്രതിഷേധവുമായി ആരതി സോഷ്യല്‍മീഡിയയില്‍ എത്തിയത്. എന്നാല്‍ പിന്നീട് പലരിലും ഇത് ചെന്നെത്തുകയായിരുന്നു. നടിയും മോഡലുമായ രഹാന ഫാത്തിമ്മയും ഇത്തരമൊരു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കൊണ്ട് മാറ് മറക്കുകയും പിന്നീട് പൂര്‍ണമായും തുറന്ന് കാണിക്കുകയും ചെയ്ത രണ്ട് ചിത്രങ്ങളാണ് ദിയ സന തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് ഫേസ്ബുക്ക് തന്നെ ചിത്രം നീക്കം ചെയ്യുകയുണ്ടായി. സ്ത്രീ വിമോചക പ്രവര്‍ത്തക ദിവ്യ ദിവാകരനും ആരതി തുടങ്ങി വെച്ച മാറ് തുറക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.

image source: Diya sana / facebook

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങളും ക്യാപയ്‌നുകളും പൊതു സമൂഹത്തിലേക്ക് എത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. എതിര്‍പ്പുകള്‍ക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ ആയിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള സമരമുറയുമായി പലരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നതും. സ്ത്രീ മാറിടങ്ങളെ തണ്ണിമത്തന്‍ ആയി ഉപമിച്ചു എന്നതായിരുന്നു ഇതിന്റെ തുടക്കം. എന്നാല്‍ അവ അങ്ങനെയല്ലെന്നും സ്ത്രീ ഉടലില്‍ ഏറ്റവും മനോഹരമായ ഒരു അവയവമാണ് ഇതെന്നും കാണിച്ചാണ് പല സോഷ്യല്‍ ആക്ടിവിസ്റ്റുകളും ഇന്ന് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

സമരം സോഷ്യല്‍ മീഡിയയില്‍

സമരം സോഷ്യല്‍ മീഡിയയില്‍

പലപ്പോഴും സമരം സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോള്‍ അതിന് ലഭിക്കുന്ന പിന്തുണ വളരെ വലുതായിരിക്കും. എന്നാല്‍ ഇന്ന് ഈ മാറു തുറക്കല്‍ സമരത്തിന് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും പിന്തുണക്കുന്ന പലരും ഇതിനെ വിമര്‍ശിക്കുന്നുമുണ്ട്. ഒരു സ്ത്രീയുടെ സ്വകാര്യഭാഗം തുറന്ന് കാണിക്കണമോ വേണ്ടയോ എന്നത് അവളുടെ മാത്രം സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അല്ലാതെ ഒരു സമരത്തിന്റെ ഭാഗമായോ പ്രതിഷേധത്തിന്റെ ഭാഗമായോ അത് തുറന്ന് കാണിക്കേണ്ട ആവശ്യമില്ല.

സ്ത്രീസ്വാതന്ത്ര്യസമരം

സ്ത്രീസ്വാതന്ത്ര്യസമരം

എന്നാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന ഈ സ്ത്രീ സ്വാതന്ത്ര്യസമരം ദേശീയ തരത്തിലേക്ക് വരെ എത്തിക്കഴിഞ്ഞു. ഇതിനെല്ലാം പുറമേ തങ്ങളുടെ അവകാശ പ്രഖ്യാപനം പല കാലങ്ങളില്‍ സ്ത്രീകള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഫലമായാണ് ചരിത്രത്തില്‍ തന്നെ ഇടം നേടിയ ചാന്നാര്‍ ലഹളയെന്ന കാര്യത്തില്‍ സംശയം വേണ്ട.

മാറ് മറക്കല്‍ സമരം

മാറ് മറക്കല്‍ സമരം

പതിനെട്ടാം നൂറ്റാണ്ടിലെ അവര്‍ണ സ്ത്രീകള്‍ക്ക് മാറ് മറക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല. മേല്‍വസ്ത്രമില്ലാതെയായിരുന്നു ഇവരെല്ലാം നടന്നിരുന്നത്. എന്നാല്‍ ഇതിനെതിരെ ചാന്നാര്‍ സ്ത്രീകള്‍ മാറ് മറച്ച് കൊണ്ട് തന്നെ രംഗത്തെത്തി. തിരുവിതാം കൂറില്‍ ആകെ ആരംഭിച്ച സമരത്തിന്റെ വിജയത്തിന്റെ ഫലമായി മാറ് മറക്കാനുള്ള അവകാശം സ്ത്രീകള്‍ നേടിയെടുത്തു.

പെണ്ണിന്റെ വസ്ത്രമല്ല പ്രശ്‌നം, പിന്നെയോ?പെണ്ണിന്റെ വസ്ത്രമല്ല പ്രശ്‌നം, പിന്നെയോ?

image source : nellaicharal.blogspot

ഗൃഹലക്ഷ്മി കവര്‍ഫോട്ടോ

ഗൃഹലക്ഷ്മി കവര്‍ഫോട്ടോ

ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടായും ഈ അടുത്ത കാലത്ത് കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. എന്നാല്‍ ആ ചിത്രത്തിനും ഒരുപാട് വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു. പക്ഷേ ഇവിടെയെല്ലാം സംസാരവിഷയമായത് ആ മുലകള്‍ തന്നെയായിരുന്നു. സ്ത്രീ ശരീരത്തില്‍ മോശമെന്ന് പറയുന്ന യാതൊന്നും ഇല്ല. ഏത് ഒരു അവയവും പോലെ തന്നെയാണ് സ്ത്രീ ശരീരത്തില്‍ സ്തനങ്ങളും. പലപ്പോഴും പരാമര്‍ശം നടത്തുന്നവര്‍ ഇതെല്ലാം മറന്നു പോവുന്നു എന്നതാണ് സത്യം.

image source: Image Source: Grahalakshmi Magazine Cover Photo

English summary

Kerala Maaruthurakkal Samaram

The women want to start a movement called ‘Maaru thurakkal samaram’ – a protest to bare the breasts – and want people to stop sexualising women’s bodies.
X
Desktop Bottom Promotion