Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ചന്ദ്രഗ്രഹണം ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് ദോഷം
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് വെള്ളിയാഴ്ച സംഭവിക്കാന്‍ പോകുന്നത്. ഏകദേശം ഒരു മണിക്കൂറും നാല്‍പ്പത്തഞ്ച് മിനിട്ടും ആണ് ഈ ചന്ദ്രഗ്രഹണം നീണ്ട് നില്‍ക്കുന്നത്. സൂര്യന്റേയും ഭൂമിയടേയും ഒത്ത മധ്യത്തിലായി നേര്‍രേഖയിലാണ് ചന്ദ്രന് കാണപ്പെടുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ ഒരു പ്രതിഭാസത്തിന് ലോകം സാക്ഷിയാവുകയുള്ളൂ. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന് കടും ചുവപ്പ് നിറത്തിലാണ് കാണപ്പെടുക.
എന്നാല്‍ ഈ ചന്ദ്രഗ്രഹണം എങ്ങനെയെല്ലാം നിങ്ങളുടെ രാശിയേയും നക്ഷത്രങ്ങളേയും ബാധിക്കും എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ നല്‍കാവുന്നതാണ്. ജ്യോതിഷപരമായി ദോഷങ്ങള്‍ അനുഭവിക്കുന്ന ചില നക്ഷത്രങ്ങള്‍ ഉണ്ട്. ചന്ദ്രഗ്രഹണ സമയത്താണ് ഇത് ഏറ്റവും കൂടുതല്‍ ദൃശ്യമാവുക. ഏതൊക്കെ നക്ഷത്രങ്ങളാണ് ഇത്തരത്തില്‍ പ്രതിസന്ധികളില്‍ പെടുന്നത് എന്ന് നോക്കാം.

കാര്‍ത്തിക, രോഹിണി, മകയിരം
ഇടവം രാശിയില്‍ വരുന്ന കാര്‍ത്തിക, രോഹിണി, മകയിരം രാശിക്കാര്‍ക്ക് പലപ്പോഴും ഗ്രഹണത്തോടനുബന്ധിച്ചുള്ള സമയം അത്ര നല്ല സമയമായിരിക്കില്ല. മാനഹാനി, ധനനഷ്ടം, വിവാഹം മാറിപ്പോവല്‍, സാമ്പത്തിക നഷ്ടം, ആഗ്രഹിച്ച ജോലി ലഭിക്കാതിരിക്കുക, അവസരങ്ങള്‍ നഷ്ടപ്പെടുക എന്നിവയെല്ലാം ഉണ്ടാവുന്നു. ഇതെല്ലാം ഈ നക്ഷത്രക്കാരെ കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്യുന്നത്.

മകയിരം, തിരുവാതിര,പുണര്‍തം
മകയിരം അവസാനത്തെ അരനാഴിക, തിരുവാതിര,പുണര്‍തം 3/4 എന്നിവര്‍ക്കും ചന്ദ്രഗ്രഹണം അത്ര നല്ല സമയമല്ല സമ്മാനിക്കുന്നത്. അവിചാരിതമായി അപകടങ്ങള്‍ സംഭവിക്കുകയും, മരണഭയം പിടികൂടുകയും, ഭീഷണി മൂലം പല അവസരങ്ങള്‍ ഉപേക്ഷിക്കേണ്ടിയും വരുന്ന അവസ്ഥയുണ്ടാവുന്നു. മിഥുനം രാശിക്കാര്‍ക്കാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.

പുണര്‍തം, പൂയ്യം, ആയില്യം
പുണര്ത്തത്തിന്റെ ആദ്യ കാല് നാഴിക, പൂയ്യം, ആയില്യം എന്നിവ ചേര്‍ന്ന് വരുന്ന കര്ക്കിടരാശിക്കാര്ക്കും ഈ ചന്ദ്രഗ്രഹണം അത്ര നല്ല ദിവസമായിരിക്കില്ല സമ്മാനിക്കുന്നത്. ദാമ്പത്യ കലഹം, സാമ്പത്തിക നഷ്ടം, ജോലിയിലെ പ്രതിസന്ധികള്‍, വിവാഹ പ്രശ്നങ്ങള്‍, ഡിവോഴ്സ് എന്നിവയെല്ലാം ഈ രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് അനുഭവിക്കേണ്ടതായി വരുന്നുണ്ട്.

ഉത്രം, അത്തം, ചിത്തിര
ഉത്രം മുക്കാല്‍ നാഴികയും, അത്തം, ചിത്തിര എന്നീ നക്ഷത്രങ്ങള്‍ ചേര്‍ന്ന് വരുന്നതുമായ കന്നിരാശിക്കാര്‍ക്ക് പലപ്പോഴും കുട്ടികള്‍ മൂലമാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. കൂടാതെ രോഗപീഢ അതുമായി ബന്ധപ്പെട്ട അശുപത്രി വാസങ്ങള്‍ എന്നിവയെല്ലാം ഇത്തരം പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. മറ്റുള്ളവരില്‍ നിന്ന് അപവാദം വരെ കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിത്തിര, ചോതി, വിശാഖം
തുലാം രാശിക്കാരില്‍ ചിത്തിര നക്ഷത്രത്തിന്റെ ആദ്യ പകുതി, ചോതി, വിശാഖം എന്നീ നക്ഷത്രങ്ങളില്‍ വരുന്നവര്‍ക്ക് അപകടത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. കുടുംബത്തില്‍ സമാധാനമില്ലാത്ത അന്തരീക്ഷമാണ് മറ്റൊന്ന്. ശാരീരികമായ പരിക്കുകള്‍, അഗ്നിഭയം എന്നിവയും ഇവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മൂലം, പൂരാടം, ഉത്രാടം
ധനുക്കൂറിലാണ് മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രങ്ങള്‍ വരുന്നത്. ഇവര്‍ക്കും ആശുപത്രി വാസത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക കാര്യങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടതായി വരുന്നു. അഭിമാന ക്ഷതം, ശാരീരിക അവശതകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഈ നക്ഷത്രക്കാര്‍ക്ക് ചന്ദ്രഗ്രഹണ ദിവസം അനുഭവിക്കേണ്ടതായി വരുന്നു.

ഉത്രാടം, തിരുവോണം, അവിട്ടം
ഉത്രാടം അവസാന മുക്കാല്‍ നാഴിക, തിരുവോണം, അവിട്ടം എന്നീ നക്ഷത്രക്കാര്‍ക്ക് മകരം രാശിയില്‍ സങ്കടങ്ങള്‍ ധാരാളമുണ്ടാവാനുള്ള സാധ്യതയുണ്ട്. മുറിവുകള്‍, അസ്വാരസ്യങ്ങള്‍, ജപ്തി തുടങ്ങിയവക്കുള്ള സാധ്യതയും ഈ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ എന്ത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോഴും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്.

അവിട്ടം, ചതയം, പൂരുരുട്ടാതി
അവിട്ടത്തിന്റെ ആദ്യ പകുതി, ചതയം, പൂരുരുട്ടാതി മുക്കാല്‍ എന്നിവ ചേരുന്ന കുംഭം രാശിയില്‍ വളരെയധികം ശ്രദ്ധിച്ച് ജീവിക്കേണ്ട അവസ്ഥയായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. വിവിധ തരത്തില്‍ മാനസികമായും ശാരീരികമായും ഉള്ള പീഢനം, പരിക്കുകള്‍, എന്നിവയെല്ലാം ഈ നക്ഷത്രക്കാര്‍ അനുഭവിക്കേണ്ടതായി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികള്‍ തുടങ്ങി മറ്റ് ചില പ്രശ്നങ്ങളും അനുഭവിക്കേണ്ടതായി വരുന്നു ഇവര്‍.



Click it and Unblock the Notifications
