ഇവള്‍ ഭാഗ്യലക്ഷണമുള്ള പെണ്ണ്, പുരുഷന് ഭാഗ്യം

Posted By:
Subscribe to Boldsky

ലക്ഷണശാസ്ത്രം എന്ന ഒന്നുണ്ട്. ഒരാളുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ നോക്കി നല്ലതോ ചീത്തയോ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നു പറയുന്ന ഒന്ന്. ഇതുപ്രകാരം പുരുഷനേയും സ്ത്രീയേയും ഭാഗ്യവാനും ഭാഗ്യവതിയുമാക്കുന്ന പല അംഗപ്രത്യേകതകളുമുണ്ട്.

ലക്ഷണശാസ്ത്ര പ്രകാരം ഒരു സ്ത്രീയെ ഭാഗ്യവതിയാക്കുന്ന, ഇവളെ വിവാഹം കഴിയ്ക്കുന്ന പുരുഷനെ ഇതുകൊണ്ടുതന്നെ ഭാഗ്യവാനാക്കുന്ന ചില ശാരീരിക പ്രത്യേകതകളുണ്ട്.

നല്ല ലക്ഷണമുള്ള സ്ത്രിയെന്നും അല്ലാത്ത സ്ത്രീയെന്നുമുള്ള ഗണത്തില്‍ പെടുത്താവുന്ന ചില പ്രത്യേകതകള്‍. നല്ല ലക്ഷണമുള്ള സ്ത്രീകളെ വിവാഹം കഴിച്ചാല്‍ കുറഞ്ഞ ആയുസുള്ള പുരുഷനെങ്കിലും ദീര്‍ഘായുസു ലഭിയ്ക്കുമെന്നു പറയപ്പെടുന്നു. ഇതുപോലെ ദീര്‍ഘായുസുള്ള പുരുഷന്റെ ആയുസു കുറയാന്‍ ദുര്‍ലക്ഷണങ്ങളുള്ള സ്ത്രീകള്‍ കാരണമാകും.

ലക്ഷണശാസ്ത്ര പ്രകാരം സ്ത്രീകളെ എങ്ങനെ വിവരിയ്ക്കാമെന്നറിയൂ,

നെറ്റി

നെറ്റി

ചില സ്ത്രീകളുടെ നെറ്റിയില്‍ ത്രീശൂല ചിഹ്നമുണ്ടാകും. ഇത്തരക്കാരായ സ്ത്രീകളെ എല്ലാവരും ബഹുമാനിയ്ക്കുമെന്നു പറയപ്പെടുന്നു.

നെറ്റിയ്ക്കു നടുവിലായി

നെറ്റിയ്ക്കു നടുവിലായി

നെറ്റിയ്ക്കു നടുവിലായി മറുകുളള സ്ത്രീയെങ്കില്‍ ധാരാളം പണവും സന്തോഷവും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും ലഭിയ്ക്കും. ഇത്തരക്കാര്‍ക്ക് ഭര്‍്ത്താവില്‍ നിന്നും സന്താനങ്ങളില്‍ നിന്നും എല്ലാ സന്തോഷങ്ങളും ലഭിയ്ക്കുകയും ചെയ്യും.

 നെറ്റി

നെറ്റി

അല്‍പം ഉയര്‍ന്ന മാംസളമായ നെറ്റിത്തടമുളള സ്ത്രീകളെങ്കില്‍ മോശമായ ചങ്ങാത്തവും അപകീര്‍ത്തിയുമാണ് ഫലം. നീളത്തിലുള്ള നെറ്റിത്തടമുള്ള സ്ത്രീയെങ്കില്‍ കുടുംബത്തിന് ചീത്തപ്പേരു കൊണ്ടുവരും.

കൃഷ്ണമണി

കൃഷ്ണമണി

തേന്‍ നിറത്തിലെ കൃഷ്ണമണിയുള്ള സ്ത്രീയെങ്കില്‍ പണമാണ് ഫലം. ഭര്‍ത്തൃസുഖവും സന്താനസുഖവും ഫലമായി പറയുന്നു.

ആടിന്റെയോ എരുമയുടേയോ ക

ആടിന്റെയോ എരുമയുടേയോ ക

ആടിന്റെയോ എരുമയുടേയോ കണ്ണിനോടു സാമ്യമുള്ള കണ്ണുള്ളയാളാണ് സ്ത്രീയെങ്കില്‍ ദുര്‍ഭാഗ്യമാണ് ഫലം. ഉരുണ്ട ആകൃതിയിലെ കണ്ണുകളെങ്കില്‍ പരപുരുഷന്മാരില്‍ താല്‍പര്യമുള്ള തരമാണെന്നു ഫലം. പ്രാവിനെപ്പോലെ വിളറിയ കണ്ണുകളെങ്കില്‍ സെക്‌സ് താല്‍പര്യമില്ലാത്ത, കൗശലക്കാരിയായ സ്ത്രീയെന്നു പറയാം. ചുവപ്പു നിറമുള്ള കണ്ണുകളുള്ള സ്ത്രിയെങ്കില്‍ ഭര്‍ത്താവിന് ദോഷമാണ്.

കണ്‍പീലികള്‍

കണ്‍പീലികള്‍

സ്ത്രീയുടെ കണ്‍പീലികള്‍ നീളം കുറഞ്ഞതും നല്ല കട്ടിയും മൃദുവും കറുപ്പുമുള്ളതുമാണെങ്കില്‍ ഭര്‍ത്താവിന് ഏറെ പ്രിയപ്പെട്ട സ്ത്രീയെന്നാണ് അര്‍ത്ഥം. മറ്റുള്ളവര്‍ ഏറെ ബഹുമാനിയ്ക്കുന്ന സ്ത്രീയുമാകും.

പുരികം

പുരികം

ബ്രൗണ്‍ നിറത്തില്‍ രോമമുളള പുരികം, കട്ടി കുറഞ്ഞ കുറച്ചു രോമങ്ങള്‍ മാത്രമുള്ള പുരികം, നേര്‍രേഖയില്‍ കട്ടിയുള്ള പുരികം, കൂട്ടുപുരികം, നീളത്തില്‍ രോമമുള്ള പുരികം, രോമങ്ങളില്ലാത്ത പുരികം, വല്ലാതെ വളഞ്ഞ പുരികം എന്നിവയും സ്ത്രീയ്ക്കു നല്ല ലക്ഷണമെല്ല. ഇതെല്ലാം ഭാഗ്യമില്ലാത്ത സ്ത്രീ ലക്ഷണങ്ങളാണ്.

ചെവി

ചെവി

നീളത്തിലുള്ള അതേ സമയം സര്‍കുലാര്‍ ആകൃതിയിലുള്ള ചെവി സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭാഗ്യലക്ഷണമാണ്. എന്നാല്‍ വീതി കൂടുതലുള്ള, ഞരമ്പ് പുറത്തു കാണുന്ന വിധത്തിലെ ചെവി നിര്‍ഭാഗ്യവും.

മൂക്കിന്

മൂക്കിന്

മൂക്കിന് ചെറിയ ദ്വാരമുള്ള സ്ത്രീകള്‍ പൊതുവെ ഭാഗ്യവതികളാണെന്നു പറയപ്പെടുന്നു. മൂക്കിന്റെ അറ്റം വിസ്താരമേറിയതും തടിച്ചതുമാണെങ്കില്‍ നിര്‍ഭാഗ്യമാണ് ഫലം. മൂക്കിന്റെ മുന്‍ഭാഗം വളഞ്ഞതും ചുവപ്പുമാണെങ്കില്‍ വൈധവ്യം ഫലമായി പറയുന്നു.

കവിള്‍ത്തടമുള്ള സ്ത്രീകള്‍

കവിള്‍ത്തടമുള്ള സ്ത്രീകള്‍

മാംസളമായ, റൗണ്ട് ആകൃതിയില്‍ അല്‍പം ഉയര്‍ന്ന കവിള്‍ത്തടമുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്. എന്നാല്‍ അതേ സമയം ആണുങ്ങളെപ്പോലെയുള്ള കവിളുകളുള്ള സ്ത്രീകള്‍ നിര്‍ഭാഗ്യവതികളും.

പല്ലുകള്‍

പല്ലുകള്‍

സ്ത്രീയുടെ വായിലെ പല്ലുകള്‍ മുകളിലും താഴെയും ഒരുപോലെയും ചെറുതും തിളക്കമുള്ളതും 32 എണ്ണവുമെങ്കില്‍ നല്ല സ്ത്രീ ലക്ഷണമായി കണക്കാക്കാം.

താടി

താടി

സ്ത്രീയുടെ താടി മാംസളവും മൃദുവായതും രോമരഹിതമവുമാണെങ്കില്‍ ഭാഗ്യമാണ്. ഫലം. രോമമുള്ള താടി സ്ത്രീകള്‍ക്ക് പൊതുവേ നിര്‍ഭാഗ്യലക്ഷണമാണ്.

കൈത്തലം

കൈത്തലം

സ്ത്രീയുടെ കൈത്തലം മൃദുവും കട്ടികുറഞ്ഞതുമെങ്കില്‍ നല്ലതാണ്. ഒറ്റ വരകളുമില്ലാത്ത കൈത്തലം ദുര്‍ഭാഗ്യമാണ്. കയ്യില്‍ ധാരാളം രേഖകളെങ്കില്‍ വൈധവ്യമാണ് ഫലം.

നടക്കുന്ന സമയത്ത്

നടക്കുന്ന സമയത്ത്

ഒരു സ്ത്രീ നടക്കുന്ന സമയത്ത് പൊടിയുയര്‍ത്തി നടക്കുകയാണെങ്കില്‍ ഫലം നല്ലതല്ല. ഇത്തരം സ്ത്രീകള്‍ കുലം മുടിയ്ക്കും. ഭര്‍ത്താവിനോട് വിശ്വാസവഞ്ചനയും കാണിയ്ക്കും.

Read more about: pulse life
English summary

Lucky And Unlucky Features Of A Woman

Lucky And Unlucky Features Of A Woman, read more to know about