ലക്ഷണശാസ്ത്രം ഉറപ്പ് പറയും പെണ്ണിന്റെ ലക്ഷണം ഇതാണ്

Posted By:
Subscribe to Boldsky

ലക്ഷണശാസ്ത്രം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇന്നലെയോ ഇന്നോ തുടങ്ങിയ കാര്യമല്ല. പലപ്പോഴും സ്ത്രീ ലക്ഷണശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് നമ്മള്‍ നല്‍കുന്നത്. പേടമാന്‍ അഴകുള്ള കണ്ണ്, കാര്‍കൂന്തല്‍ ഇങ്ങനെ വേണം എന്നൊക്കെ ഓരോരുത്തര്‍ക്കും സങ്കല്‍പ്പമുണ്ടാവും. എന്നാല്‍ ഇതെല്ലാം പറയുന്നത് പലപ്പോഴും ലക്ഷണശാസ്ത്രം വെച്ച് തന്നെയാണ്. ലക്ഷണ ശാസ്ത്രത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിക്കുകയാണ്.

ഒരു ഗ്ലാസ്സ് വെള്ളവും കല്ലുപ്പും,നെഗറ്റീവ് എനര്‍ജി

എല്ലാ വിധ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്ത്രീകളെക്കുറിച്ച് അറിയാന്‍ ആഗ്രഹമില്ലേ. എല്ലാവര്‍ക്കും ലക്ഷണമൊത്ത് സ്ത്രീകളെ വേണമെന്ന് തന്നെയായിരിക്കും ആഗ്രഹം. എന്നാല്‍ എന്താണ് എല്ലാ തികഞ്ഞ ലക്ഷണമൊത്തവള്‍ എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ പല വിധത്തില്‍ നിങ്ങളുടെ ജീവിതെ മാറി മറിയുന്നു. എന്തൊക്കെയാണ് ലക്ഷണശാസ്ത്രമനുസരിച്ച് സ്ത്രീകള്‍ക്ക് അനുയോജ്യമായിട്ടുള്ളവ എന്നു നോക്കാം.

 സ്ത്രീയുടെ ഉയരം

സ്ത്രീയുടെ ഉയരം

ഉയരം കൂടുന്നതും കുറയുന്നതും നമ്മുടെ ശാരീരിക പ്രത്യേകത അനുസരിച്ചായിരിക്കും. എന്നാല്‍ ലക്ഷണ ശാസ്ത്രമനുസരിച്ച് അഞ്ചടി പൊക്കവും വളവില്ലാത്ത ശരീരവുമാണ് ഉത്തമ സ്ത്രീയുടെ ലക്ഷണം. ഇത് ഉത്തമ സ്ത്രീ എന്നാണ് കണക്കാക്കുന്നത്.

മുടി

മുടി

നല്ല കറുപ്പ് നിറവും കെട്ടിവെച്ചാല്‍ തലയുടെ മൂന്ന് ഭാഗങ്ങളിലും നിറഞ്ഞിരിക്കുന്നതുമായ മുടിയാണ് ലക്ഷണമൊത്ത സ്ത്രീ. മുഖത്തിന്റെ ആകൃതി അനുസരിച്ചായിരിക്കും മുടി ഇരിക്കേണ്ടതും.

കണ്ണ്

കണ്ണ്

കറുത്ത കണ്ണുകളും വെളുത്ത പടങ്ങളും നാലുവശവും മഷിയെഴുതിയ പോലുള്ള വുമായിരിക്കണം ലക്ഷണമൊത്ത് സ്ത്രീക്കുണ്ടാവേണ്ടത്, സ്ത്രീ ലക്ഷണ ശാസ്ത്രത്തില്‍ കണ്ണിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്.

തല

തല

തലയും മുഖവും ലക്ഷണ ശാസ്ത്രമനുസരിച്ച് ഒന്നു തന്നെയാണ്. തലയുടെ ആകൃതിയാണല്ലോ മുഖത്തിന് രൂപം നല്‍കുന്നത്. വട്ടമുഖത്തോടു കൂടിയാണ് പെണ്ണിന്റെ തലയെങ്കില്‍ അത് ശ്രദ്ധിക്കണം.

നെറ്റിത്തടം

നെറ്റിത്തടം

സ്വന്തം കൈവിരലുകള്‍ ചേര്‍ത്താല്‍ മൂന്ന് വിരല്‍ വീതി ഉള്ളതും ഉയര്‍ന്നതുമായ നെറ്റിയാണ് സ്്ത്രീകള്‍ക്ക് ഉത്തമം. ഇവര്‍ ഐശ്വര്യവതികളായിരിക്കും. മാത്രമല്ല ഇവര്‍ സാമ്പത്തിക നേട്ടത്തിന് ഉടമകളായിരിക്കും.

നെറ്റിയിലെ വരകള്‍

നെറ്റിയിലെ വരകള്‍

ഇത് ആയുസ്സിന്റെ കണക്കാണ് സൂചിപ്പിക്കുന്നത്. ഒരു വരയുള്ളവര്‍ 40 വയസ്സു വരേയും രണ്ടിലധികം വരയുള്ളവര്‍ 60 വയസ്സിലധികവും ജീവിയ്ക്കും.

മൂക്ക്

മൂക്ക്

ചെറുവിരലിന്റെ തുമ്പിന്റെ വണ്ണമുള്ള ദ്വാരമുള്ള മൂക്കാണ് നല്ലത്. മാത്രമല്ല ഒട്ടും കൂര്‍ക്കാതെയും പരക്കാതെയും ഉള്ള മാംസളമായ അഗ്രഭാഗവും ഉത്തമസ്ത്രീ ലക്ഷണമാകുന്നു.

പുരികം

പുരികം

പുരികം നോക്കിയും ഒരു സ്ത്രീ ലക്ഷണമൊത്തവളാണോ എന്ന് നമുക്ക് തീരുമാനിക്കാം. ചൂണ്ടു വിരലിന്റെ നീളമുള്ളതും കറുത്ത രോമത്തോടുകൂടിയതുമായ പുരികമാണ് ലക്ഷണശാസ്ത്രത്തില്‍ ഉത്തമം. ഇതാണ് സ്ത്രീയെ സ്ത്രീ ആക്കുന്നത് എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്.

കവിള്‍

കവിള്‍

കവിളിന്റെ കാര്യത്തിലും അല്‍പം ശാസ്ത്രം നോക്കാം. അധികം പരപ്പില്ലാതെയും ചിരിയ്ക്കുമ്പോള്‍ നുണക്കുഴി ഇല്ലാത്തതുമായ കവിളുകളാണ് സ്ത്രീയ്ക്ക് ഉത്തമം.

 താടി

താടി

താഴത്തെ ചുണ്ടിന്റെ അടിവശം കുഴിഞ്ഞും താടിയെല്ലുകള്‍ മുഴച്ചു കാണാതെയും മാംസളമായിരിക്കുന്ന താടിയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. മാംസളമായ താടിയുള്ള സാത്രീകള്‍ക്ക് മംഗല്യഭാഗ്യം പെട്ടെന്ന് സംഭവിക്കും.

പല്ല്

പല്ല്

മുല്ലപ്പൂമൊട്ടിന്റെ വലിപ്പത്തില്‍ പരന്ന് നിരയൊത്തും മാംസഭാഗത്താല്‍ അരികു മൂടിയതുമായ പല്ലാണ് ലക്ഷണശാസ്ത്രത്തില്‍ സ്ത്രീയ്ക്ക് ഏറ്റവും ഉത്തമം. ഇത്തരം നിരയൊത്ത പല്ലുള്ളവള്‍ ഏത് രംഗത്തും കുടുംബത്തിലും ശോഭിക്കുന്നു.

English summary

Lucky signs of A Woman

Here we have listed the lucky features of a women, read on to know more about it.