Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
പുരുഷനു ഭാഗ്യം ഈ ലക്ഷണമുളള സ്ത്രീ
പുരുഷനു ഭാഗ്യം ഈ ലക്ഷണമുളള സ്ത്രീ
ലക്ഷണ ശാസ്ത്രം എന്ന ഒന്നു തന്നെയുണ്ട്. സാമുദ്രിക ശാസ്ത്രം എന്ന ഒന്നുമായി ബന്ധപ്പെടുത്തി പറയാം. ഇതു പ്രകാരം സ്ത്രീ പുരുഷ ലക്ഷണങ്ങളെ വിലയിരുത്തുന്നു. ചില പ്രത്യേക ലക്ഷണങ്ങള്‍ ഭാഗ്യവും ചില പ്രത്യേക ലക്ഷണങ്ങള്‍ നിര്ഭാഗ്യവുമെന്നാണ് പറയുക.
ലക്ഷണ ശാസ്ത്രം സ്ത്രീ പുരുഷന്മാരുടെ ലക്ഷണങ്ങളെ വ്യത്യസ്ത വിധത്തിലാണ് വിലയിരുത്തുന്നത്. പുരുഷന്റെ ഭാഗ്യ ലക്ഷണം സ്ത്രീയ്ക്കു ഭാഗ്യമാകണം എന്നില്ല. മറിച്ചും അങ്ങനെ തന്നെ.
ലക്ഷണ ശാസ്ത്രം അംഗ ശാസ്ത്രം, അഥവാ ശരീര ഭാഗങ്ങള്‍ നോക്കി പറയുന്ന ശാസ്ത്രം കൂടിയാണെന്നു പറയാം. ഇതില്‍ മുഖലക്ഷണവും പെടുന്നു.
ഇത്തരം ശാസ്ത്രങ്ങള്‍ അനുസരിച്ച് ചില പ്രത്യേക ലക്ഷണങ്ങള്‍ ഭാഗ്യമുള്ള സ്ത്രീ ലക്ഷണങ്ങളാണെന്നു പറയാം. ഭാഗ്യമുള്ള സ്ത്രീ പുരുഷനും വിവാഹ ശേഷം ഭാഗ്യം കൊണ്ടു വരുന്നു.
ഭാഗ്യമുള്ള സ്ത്രീ ലക്ഷണങ്ങളെക്കുറിച്ചറിയൂ, പുരുഷനും ഇത്തരം ലക്ഷണങ്ങളുള്ള സ്ത്രീ ഭാഗ്യം കൊണ്ടു വരും. നല്ല ഭാര്യയായിരിയ്ക്കുകയും ചെയ്യും.

നെറ്റിയിലെ മറുക്
ലക്ഷണ ശാസ്ത്ര പ്രകാരം മുഖ ലക്ഷണത്തിനു പ്രാധാന്യമുണ്ട്. നെറ്റിയിലെ മറുക് സ്ത്രീയ്ക്കു പൊതുവേ ഭാഗ്യമെന്നാണ് കരുതപ്പെടുന്നത്. അതായത് നെറ്റിയുടെ നടുവില്‍ മറുക്. ഇത്തരം സ്ത്രീകള്‍ക്കു വിവാഹ ശേഷം സൗഭാഗ്യങ്ങളുണ്ടാകും. അതായത് വിവാഹം കഴിയ്ക്കുന്ന പുരുഷനും ഭാഗ്യമുണ്ടാകുമെന്നര്ത്ഥം. ഇവര്‍ക്കു സന്താനലാഭവും സുഖവും എല്ലാം പറയുന്നു.

നെറ്റിത്തടം മാംസളമാണെങ്കില്
നെറ്റിത്തടം മാംസളമാണെങ്കില് ഇത് നല്ല ലക്ഷണല്ലെന്നു വേണം, പറയാന്‍. പ്രത്യേകിച്ചും ഉയര്‍ന്ന നെറ്റിത്തടമെങ്കില്‍. ഇത്തരക്കാര്‍ക്ക് മോശമായ കൂട്ടും അപവാദയോഗവും എല്ലാം പറയുന്നു. നീളത്തിലെ നെററിത്തടമുള്ള സ്ത്രീ കുടുംബത്തിന് ചീത്തപ്പേരു വരുത്തുന്ന തരമാണ്. ഇത്തരം സ്ത്രീകള്‍ ഭാഗ്യക്കേടെന്നാണ് അര്‍ത്ഥം.

നെറ്റിയില്‍
ചില സ്ത്രീകളുടെ നെറ്റിയില്‍ ത്രീശൂല ചിഹ്നമുണ്ടാകും.ഇത് പൊതുവേ സ്ത്രീകള്‍ക്കു ഭാഗ്യമാണെന്നു പറയാം. ഇത്തരക്കാരായ സ്ത്രീകളെ എല്ലാവരും ബഹുമാനിയ്ക്കുമെന്നു പറയപ്പെടുന്നു.

കറുത്തു വളഞ്ഞ പുരികങ്ങള്‍
കറുത്തു വളഞ്ഞ പുരികങ്ങള്‍ ഭാഗ്യമുള്ള സ്ത്രീയുടെ ലക്ഷണമാണ്. എന്നാല്‍ കൂട്ടുപുരികം, രോമം കുറവ്, വല്ലാതെ വളഞ്ഞത്, നീളന്‍ രോമമുള്ളത്, വല്ലാതെ നീളമുള്ള പുരികം ഇവയൊന്നും തന്നെ സ്ത്രീയ്ക്കു ഭാഗ്യമല്ലെന്നു വേണം, പറയാന്‍.സമൂഹത്തില്‍ സ്ഥാനം നേടിയെടുക്കുന്നവരാണ് ഇത്തരം സ്ത്രീകള്‍.

കണ്ണിന്റെ കാര്യമെടുത്താന്‍
കണ്ണിന്റെ കാര്യമെടുത്താന്‍ ബ്രൗണ്‍ നിറത്തില്‍ കൃഷ്ണമണിയുള്ള സ്ത്രീ ഭാഗ്യലക്ഷണമുള്ള സ്ത്രീയാണെന്നു പറയാം. ഇത്തരം സ്ത്രീകള്‍ക്ക് ഭര്‍തൃ സുഖവും സന്താന സുഖവും ഫലമാണ്. എന്നാല്‍ ഉരുണ്ട ആകൃതിയിലെ കണ്ണുകളെങ്കില്‍ പരപുരുഷന്മാരില് താല്പര്യമുള്ള തരമാണെന്നു ഫലം. വിളറിയ കണ്ണുകളെങ്കില്‍ കൗശലക്കാരിയായ, സെക്സ് താല്പര്യമില്ലാത്ത, സ്ത്രീയെന്നു പറയാം. ചുവപ്പു നിറത്തിലെ കണ്ണാണ് സ്ത്രീയ്ക്കെങ്കില്‍ പൊതുവേ ഭര്‍ത്താവിന് ദോഷം വരുത്തുമെന്നു വേണം, പറയാന്‍.

കഴുത്ത്
നീണ്ട, ശംഖാകൃതിയിലെ കഴുത്തു സ്ത്രീകള്‍ക്കു ഭംഗിയെന്നു പറയും. എന്നാല്‍ നീണ്ട കഴുത്ത് അത്ര ഭാഗ്യമല്ല. കഴുത്തില്‍ മൂന്നു വരകളെങ്കില്‍ ഇത്തരം സ്ത്രീകള്‍ ധനവും ഭാഗ്യവും നേടുന്നവരും ഇതേ രീതിയില്‍ ഭര്‍ത്താവിനെ ഭാഗ്യവനാക്കുന്നവരുമാണ്. തടിച്ചു കുറുകിയ കഴുത്തുള്ള സ്ത്രീയാണെങ്കില്‍ വിധവായോഗമാണ് പറയുന്നത്.

ചെവി
ചെവിയും ലക്ഷണ ശാസ്ത്ര പ്രകാരം ഭാഗ്യവും നിര്‍ഭാഗ്യവും വിശദീകരിയ്ക്കുന്ന ഒന്നാണ്. നീളത്തിലുള്ള അതേ സമയം സര്‍കുലാര്‍ ആകൃതിയിലുള്ള ചെവി സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭാഗ്യലക്ഷണമാണ്. എന്നാല്‍ വീതി കൂടുതലുള്ള, ഞരമ്പ് പുറത്തു കാണുന്ന വിധത്തിലെ ചെവി നിര്‍ഭാഗ്യവും.

കവിളുകള്‍
ആധുനിക സൗന്ദര്യ വഴിയില്‍ ഒട്ടിയ കവിളുകള്‍ സൗന്ദര്യ ലക്ഷണമായി കണക്കാക്കുന്നുണ്ട്. ഇതിനു വേണ്ടി മുഖത്തെ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം മുഖം ദുര്‍ഭാഗ്യമാണ് എന്നാണു വിശ്വസിയ്ക്കപ്പെടുന്നത്. റൗണ്ട് ആകൃതിയില്‍ അല്പം ഉയര്‍ന്ന, മാംസളമായ കവിള്‍ത്തടമുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്.

നിരയൊത്ത പല്ലുകള്‍
നിരയൊത്ത പല്ലുകള്‍ സൗന്ദര്യ ലക്ഷണമാണെങ്കിലും സ്ത്രീകള്‍ക്കു ഭാഗ്യമല്ലെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഇടം ചാടിയ പല്ല് സ്ത്രീയ്ക്കു ഭാഗ്യമാണ്. സ്ത്രീയുടെ വായിലെ പല്ലുകള്‍ മുകളിലും താഴെയും ഒരുപോലെയും ചെറുതും തിളക്കമുള്ളതും 32 എണ്ണവുമെങ്കില് നല്ല സ്ത്രീ ലക്ഷണമായി കണക്കാക്കാം.

സ്ത്രീയ്ക്ക് നീണ്ടു മെലിഞ്ഞ കൈകള്‍
സ്ത്രീയ്ക്ക് നീണ്ടു മെലിഞ്ഞ കൈകള്‍ സൗന്ദര്യം മാത്രമല്ല, ഭാഗ്യ ലക്ഷണം കൂടിയാണ്. ഇത്തരം സ്ത്രീകള്‍ ഭാഗ്യവതികളാണെന്നാണ് ശാസ്ത്രം. സ്ത്രീയ്ക്ക് നീണ്ടു മെലിഞ്ഞ കൈകള്‍ സൗന്ദര്യം മാത്രമല്ല, ഭാഗ്യ ലക്ഷണം കൂടിയാണ്. ഇത്തരം സ്ത്രീകള്‍ ഭാഗ്യവതികളാണെന്നാണ് ശാസ്ത്രം. എന്നാല്‍ സാമാന്യത്തില്‍ നീളം കൂടിയ കൈകള്‍ സ്ത്രീകള്‍ക്കു ദുര്‍ഭാഗ്യമാണ്. രോമമുള്ള കൈകളും സ്ത്രീകള്‍ക്കു ഭാഗ്യമല്ല.

ഒരു സ്ത്രീ നടക്കുമ്പോള്‍
ഒരു സ്ത്രീ നടക്കുമ്പോള്‍ കാല്‍പാദത്തിലെ അഞ്ചു വിരലുകളും നിലത്തു പതിയണം. അതായത് അഞ്ചു വിരലുകളും ഒരേ നിരയില്‍ ആകണം എന്നര്‍ത്ഥം.. കാല്‍വിരലുകള്‍ അടുപ്പിച്ചതും മൃദുവുമാണെങ്കില് ഭാഗ്യവതിയായ യുവതിയാണ് .ഇത് അകന്നും ഭംഗിയില്ലാത്തതുമാണെങ്കില് ചതിയ്ക്കുന്ന സ്വഭാവമുള്ള സ്ത്രീ. രണ്ടും മൂന്നും വിരലുകള്‍ ചെറുതാണെങ്കില്‍ വിവാഹഭാഗ്യമില്ലാത്ത സ്ത്രീയെന്നു പറയാം. 3, 4 വിരലുകള്‍ നിലത്തു സ്പര്ശിയ്ക്കാത്തത് വൈധ്യവ്യഫലം.

കാല് വിരല്‍
കാല് വിരല്‍ നഖവും സ്ത്രീ ലക്ഷണ ശാസ്ത്ര പ്രകാരം പ്രധാനമാണ്. കറുപ്പു നിറമെങ്കില്‍ മോശപ്പെട്ട സ്വഭാവമുള്ള സ്ത്രീ. മഞ്ഞനിറമെങ്കില് ദാരിദ്ര്യമാണ് ഫലം. കാല്‍വിരലിലെ നഖത്തിന് ചുവപ്പുരാശിയെങ്കില്‍ ജീവിതസുഖങ്ങളും സന്താനഭാഗ്യവുമാണ് അര്‍ത്ഥമാക്കുന്നത്.പിങ്ക് നിറമെങ്കില്‍ യുക്തിബോധമുള്ള സ്ത്രീയെന്നര്ത്ഥം. സ്ത്രീയുടെ കാലില്‍ മത്സ്യം, ശംഖ്, താമര അടയാളങ്ങളെങ്കില്‍ പണക്കാരും ഭാഗ്യമുള്ളവരുമാകുമെന്നര്ത്ഥം. ഒരു സ്ത്രീ നടക്കുന്ന സമയത്ത് പൊടിയുയര്‍ത്തി നടക്കുകയാണെങ്കില്‍ ഫലം നല്ലതല്ല. ഇത്തരം സ്ത്രീകള്‍ കുലം മുടിയ്ക്കും. ഭര്‍ത്താവിനോട് വിശ്വാസവഞ്ചനയും കാണിയ്ക്കും.

അരക്കെട്ടില്‍
അധികം മാംസളമല്ലാത്ത, ഒതുങ്ങിയ, മിനുസമുള്ള, രോമരഹിതമായ അരക്കെട്ടാണ് ലക്ഷണ ശാസ്ത്ര പ്രകാരം ഭാഗ്യമായി കണക്കാക്കപ്പെടുന്നത്. അരക്കെട്ടില്‍ രോമമുള്ള സ്ത്രീയെങ്കില്‍ നിര്‍ഭാഗ്യമാണ് സൂചന. അരക്കെട്ടിന് ഒതുക്കമില്ലാത്ത, തടിച്ച അരക്കെട്ടുള്ള സ്ത്രീയെങ്കില്‍ സ്വഭാവമഹിമ കുറവാണെന്നര്‍ത്ഥം.

രോമമുള്ള താടി
രോമമുള്ള താടി സ്ത്രീകള്‍ക്ക് പൊതുവേ നിര്ഭാഗ്യലക്ഷണമാണ്. മാംസളമായ, മൃദുവായ താടിയാണ് സ്ത്രീയ്ക്കു ഭാഗ്യമായി കണക്കാക്കുന്നത്.



Click it and Unblock the Notifications