Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വളഞ്ഞ പുരികമെങ്കില്‍ ഈ രാശിക്കാര്‍ പണക്കാരാവും
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ശാരീരിക പ്രത്യേകതകള്‍ ഉള്ളത്
രാശിപ്രകാരം ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം നമ്മളെ ചുറ്റിപ്പറ്റി കിടക്കുന്ന ഒന്നാണ്. ഒരിക്കലും ഭാഗ്യം മാത്രം ഉണ്ടാവുകയില്ല. നിര്‍ഭാഗ്യവും ഇത്തരത്തില്‍ ഉണ്ടാവുകയില്ല. രണ്ടിന്റേയും സമ്മിശ്രരൂപമാണ് രാശിപ്രകാരം നമുക്കുണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. രാശിപ്രകാരം ഓരോരുത്തര്‍ക്കും പല വിധത്തിലാണ് ഭാഗ്യവും നിര്‍ഭാഗ്യവും വരുന്നത്. എന്നാല്‍ ഓരോ രാശിക്കാര്‍ക്കും ശരീരത്തിലെ പ്രത്യേക അവയവങ്ങളിലാണ് അവരുടെ ഭാഗ്യവും പ്രത്യേകതയും ഒളിച്ചിരിക്കുന്നത്.
ഇത് എങ്ങനെയെന്ന കാര്യം കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ രാശിപ്രകാരം നോക്കുമ്പോള്‍ ഏതൊക്കെ അവയവങ്ങളിലാണ് നമ്മുടെ ഭാഗ്യവും അതിന്റെ പ്രത്യേകതയും എന്തൊക്കെയെന്ന് നോക്കാം. ഇത് നോക്കി നമുക്ക് ഭാഗ്യത്തെ കണ്ടെത്താവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ ഏറ്റവും മുന്നിലായിരിക്കും ഏത് കാര്യത്തിനും. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ഭംഗിയുള്ള പുരികങ്ങളാണ്. ആണാണെങ്കിലും പെണ്ണാണെങ്കിലും നമുക്ക് ഇത് മനുസ്സിലാക്കാവുന്നതാണ്. ആരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ശാരീരിക പ്രത്യേകതകള്‍ ഇവര്‍ക്കുണ്ടാവുന്നു. ഭാഗ്യം ഒളിഞ്ഞിരിക്കുന്നത് പലപ്പോഴും ഇവരുടെ പുരികത്തിലാണ്. സാമ്പത്തിക നേട്ടത്തിന് ഇവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഉയരം കുറവായിരിക്കും എന്നതാണ് ഇവരുടെ പ്രത്യേകത. ഇത്തരത്തിലുള്ള ശാരീരിക പ്രത്യേകതകള്‍ കൊണ്ട് മുന്നില്‍ നില്‍ക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല പല വിധത്തില്‍ പലരിലേക്കും ചേര്‍ന്ന് നില്ക്കുമ്പോള് ഇവരുടെ ഭാഗ്യത്തിന്റെ ഫലം അവര്‍ക്കും കൂടി ഉള്ളതായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ എത്രയൊക്കെ വളര്‍ന്നാലും മുതിര്‍ന്നാലും അവര്‍ക്ക് കുട്ടികളുടെ മുഖമായിരിക്കും. ഇതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും. ഏത് പ്രതിസന്ധികളിലും ഇവരുടെ ചിരിച്ച മുഖം കൂടെ നില്‍ക്കുന്നവര്‍ക്കും ആശ്വാസം നല്കുന്ന ഒന്നായിരിക്കും. ഏത് വസ്ഥയിലും എത്ര വലിയ പ്രശ്നത്തിനും ഇവര്‍ക്ക് പരിഹാരമുണ്ടായിരിക്കും. മാത്രമല്ല കുട്ടികളുടെ മുഖം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

കര്‍ക്കിടകം രാശി
നിഷ്കളങ്കമായി മുഖമായിരിക്കും കര്‍ക്കിടകം രാശിക്കാരുടെ പ്രത്യേകത. ജീവിതത്തില്‍ ഏതൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും അതിനെല്ലാം പരിഹാരം കാണുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തിന്റെ കള്ളത്തരം മനസ്സിലാക്കാന്‍ ഇവര്‍ക്ക് ഒരിക്കലും കഴിയുകയില്ല. ഇതെല്ലാം പലപ്പോഴും ഇവരെ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടതാക്കുമെങ്കിലും പലപ്പോഴും ജീവിതത്തില്‍ ഇവര്‍ തോറ്റു പോവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് എന്ന് പറയുന്നത് അവരുടെ മുടിയായിരിക്കും. ഇതെല്ലാം പലപ്പോഴും ഇവര്‍ക്ക് നിരവധി അവസരങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നതിന് കാരണമാകുന്നു. എത്ര വലിയ പ്രതിസന്ധികളേയും സൗന്ദര്യത്തിലൂടെ നേരിടാന്‍ ഇവര്‍ ശ്രമിക്കുന്നു.

കന്നി രാശി
കന്നിരാശിക്കാരുടെ പ്രത്യേകത അവരുടെ കണ്ണുകളില്‍ ആണ് ഒളിഞ്ഞിരിക്കുന്നത്. വളരെ ശക്തമായ കണ്ണുകളായിരിക്കും അവരുടേത്. പരാജയം അടുത്തുണ്ടെങ്കിലും ഒരിക്കലും അത് അവരുടെ കണ്ണുകളില്‍ കാണുകയില്ല. ഇതിലൂടെ ജീവിതത്തിലെ ഏറ്റവും അടുത്ത് നില്ക്കുന്ന ഒരു സ്ഥാനം അവരുടെ കണ്ണുകളില്‍ ഉണ്ടാവും. ഒരിക്കലും അവരുടെ കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുകയില്ല.

തുലാം രാശി
തുലാം രാശിക്കാര്‍ക്കും ഏറ്റവും പ്രത്യകത തോന്നുന്നത് അവരുടെ മുടി തന്നെയായിരിക്കും. നല്ല ഭംഗിയുള്ള മുടിയായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ഇതിലൂടെ ജീവിതത്തിലെ പല വിധത്തിലുള്ള നഷ്ടങ്ങളും ഇവര്‍ക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. തുലാം രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നത് പലപ്പോഴും അവരുടെ മുടി തന്നെയായിരിക്കും.

വൃശ്ചികം രാശി
ഭയപ്പെടുത്തുന്ന കണ്ണുകളായിരിക്കും വൃശ്ചികം രാശിക്കാരുടെ. ഇവര്‍ക്ക് പല വിധത്തില്‍ ജീവിതത്തില്‍ തോല്‍വികള്‍ ഏറ്റു വാങ്ങേണ്ടതായി വരുന്നു. എന്നാല്‍ ഏത് തളര്‍ച്ചയിലും തളരാതെ പിടിച്ച് നില്ക്കാന് ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തിലെ മാറ്റങ്ങളെ പോസിറ്റീവ് രീതിയില്‍ ഉള്‍ക്കൊള്ളുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം നല്ല രീതിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു.

ധനു രാശി
ശാരീരിക പ്രത്യേകതളായിരിക്കും ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ വളരെ പോസിറ്റീവ് ആയ രീതിയില്‍ എത്തിക്കുന്നതിന് ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. മാത്രമല്ല ഇവരുടെ ശരീരം ഒരു അത്ലറ്റിന്റേത് പോലെ ഉള്ളതായിരിക്കും. കായിക മേഖലയില്‍ ഉയര്‍ച്ചയില്‍ എത്താന്‍ ഇവര്‍ക്ക് കഴിയുന്നു.

മകരം രാശി
ഉയരമായിരിക്കും ഇവരുടേയും പ്രത്യേകത. ഇത് പലപ്പോഴും പല വിധത്തിലാണ് മകരം രാശിക്കാരുടെ ജീവിതത്തെ ബാധിക്കുന്നത്. എല്ലാ വിധത്തിലും ഇത് ഇവരുടെ പോസിറ്റീവ് കാര്യങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും വരുന്നു. അതിനെയെല്ലാം വളരെ പോസിറ്റീവ് ആയി കണക്കാക്കുന്നവരായിരിക്കും മകരം രാശിക്കാര്‍. ഒരിക്കലും ഉയരത്തിന്റെ പേരില്‍ ഇവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുകയില്ല.

കുംഭം രാശി
കുംഭം രാശിക്കാരുടെ പ്രത്യേകതയും കണ്ണുകള്‍ തന്നെയാണ്. എന്നാല്‍ മീനിന്റെ കണ്ണുകള്‍ പോലെയായിരിക്കും ഇവരുടെ കണ്ണുകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും ഉന്മേഷമില്ലാത്ത കണ്ണുകള്‍ ആയിരിക്കും ഇവരുടെ പ്രത്യേകത. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ ഇവരെ ഉന്മേഷരഹിതരാക്കുന്നു. ജീവിതത്തിലെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമെങ്കിലും ഒരിക്കലും ഇവരില്‍ നിന്ന് ഒരു കാര്യത്തിനും പോസിറ്റീവ് ചിന്ത ഉണ്ടായിരിക്കില്ല.

മീനം രാശി
സ്വപ്നതുല്യമായ കണ്ണുകളായിരിക്കും ഇവരുടെ പ്രത്യേകത. മീനം രാശിക്കാര്‍ക്ക് നല്ല കണ്ണുകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. മാത്രമല്ല ഇവരിലേക്ക് പലരും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ഇത് ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പലപ്പോഴും കണ്ണിലൂടെയാണ് തിരിച്ചറിയപ്പെടുന്നത്. കണ്ണിലായിരിക്കും നിങ്ങളുടെ ഭാഗ്യം ഇരിക്കുന്നത് എന്നതാണ് സത്യം.



Click it and Unblock the Notifications
