Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുരുഷലക്ഷണങ്ങള്‍ തികഞ്ഞവനെങ്കില് മുഖത്തറിയാം
ഈ ലേഖനത്തില്‍ പറയുന്ന തരത്തില്‍ ഉള്ള ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക
ലക്ഷണമൊത്ത പുരുഷന് ലക്ഷണമൊത്ത സ്ത്രീ എന്നെല്ലാം പറയുന്നത് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ശരിക്കും എന്താണ് ലക്ഷണമൊത്ത പുരുഷന് ലക്ഷണമൊത്ത സ്ത്രീ എന്ന് അറിയുമോ? ലക്ഷണ ശാസ്ത്രമനുസരിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ സാധിക്കും. കാരണം ലക്ഷണശാസ്ത്രത്തിന് അത്രക്കധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളെല്ലാവരും. പുരുഷന്റെ മുഖത്തിന്റേയും ഓരോ അംഗങ്ങളുടേയും വലിപ്പവും ആകൃതിയും എല്ലാം ലക്ഷണ ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
നിങ്ങള്‍ ലക്ഷണമൊത്ത പുരുഷനാണോ എന്നറിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഉയരവും നിറവും മുഖത്തിന്റെ ആകൃതിയും എല്ലാം ലക്ഷണശാസ്ത്രമനുസരിച്ച് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഓരോ പുരുഷനും ഇത്തരം ഗുണങ്ങള്‍ ചേര്‍ന്നതാണോ അറിയാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഉയരത്തിന്റെ പ്രാധാന്യം
അഞ്ചടി അഞ്ചിഞ്ച് പൊക്കമാണ് ഉത്തമനായ ഒരു പുരുഷന് വേണ്ടത്. മാത്രമല്ല പുരുഷന്മാരുടെ ഉയരം അവരുടെ വ്യക്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഉയരം കുറഞ്ഞവര്‍ ഭാഗ്യവാന്മാരും ബുദ്ധിമാന്മാരുമായിരിക്കും എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം

തലയുടെ ഷേപ്പ്
തലയുടെ ഷേപ്പ് തീരുമാനിയ്ക്കുന്നത് മുഖമാണ്. വട്ടമുഖമാണ് പുരുഷ ലക്ഷണം. വട്ടമുഖമുള്ള പുരുഷന്മാര് അധികാരമുള്ളവരാകുന്നു. ജീവിതത്തില്‍ മറ്റുള്ളവരെ അടക്കി ഭരിക്കാനായിരിക്കും ഇവരുടെ നിയോഗം.

മുടി
സമൃദ്ധവും കറുത്തതും ചുരുളാത്തതുമായ മുടിയുള്ള പുരുഷനാണ് ലക്ഷണ ശാസ്ത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ആരോഗ്യദൃഡഗാത്രനായിരിക്കും ഇത്തരക്കാര്‍.

നെറ്റി
സ്വന്തം കയ്യിലെ അഞ്ചു വിരലിന്റെ വീതിയും ചുളിവുമില്ലാത്ത പരന്ന നെറ്റിയുള്ള പുരുഷന് ഉത്തമനും ചിന്താശീലനുമാകുന്നു. ഇത്തരത്തിലുള്ള നെറ്റിയാണ് ഉത്തമലക്ഷണ ശാസ്ത്രം.

പുരികങ്ങള്‍
എഴുന്നേറ്റു നില്ക്കുന്ന പുരികങ്ങളുള്ള പുരുഷനായിരിക്കും പുരുഷ ലക്ഷണങ്ങള്‍ തികഞ്ഞവന്. എന്നാല്‍ രോമങ്ങള്‍ കുറവുള്ളവര്‍ എപ്പോഴും നിര്ഭാഗ്യവാന്മാരായിരിക്കും പല കാര്യങ്ങളിലും.

ചെവി
പുരുഷ ലക്ഷണങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ചെവി. ചെറുതും മാംസളവുമായ ചെവിയുള്ള പുരുഷന് ഉത്തമനാകുന്നു.

മൂക്കിന്റെ ലക്ഷണം
നീണ്ട നാസികയോടു കൂടിയ മൂക്കുള്ളയാള്‍ ധനികനായിരിക്കും. ലക്ഷണ ശാസ്ത്രമനുസരിച്ച് നീണ്ട മൂക്കോട് കൂടിയവനായിരിക്കും ഉത്തമനായിട്ടുള്ളത്.

കവിള്
പുരുഷന്മാരുടെ കവിള്‍ത്തടം രോമാവൃതവും പരന്നതുമായിരിക്കണം. ഇത്തരം കവിളുള്ളവര് സുമുഖനും ആരോഗ്യദൃഡഗാത്രനും ധര്‍മ്മിഷ്ഠനുമായിരിക്കും.

കൈപ്പത്തിയും വിരലുകളും
നീണ്ടു വടിവായതും മാംസളവുമായ കൈപ്പത്തിയാണ് ഉത്തമ പുരുഷന്റെ ലക്ഷണം. ഇത്തരം കൈപ്പത്തിയോടു കൂടിയുള്ളവര് ഭാഗ്യവാന്മാരായിരിക്കും.

ചുണ്ടുകള്‍
ചുവന്ന ചുണ്ടുകളാണ് സ്ത്രീക്കും പുരുഷനും ഉത്തമമായിട്ടുള്ളത്. എന്നാല്‍ പലരുടേും ചുണ്ടുകള്‍ക്ക് കറുത്ത നിറമായിരിക്കും. ഇത് നിര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications
