Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഈ രാശിക്കാര്‍ക്ക് ദൗര്‍ഭാഗ്യം ഈ നിറങ്ങള്‍
നിങ്ങള്‍ക്ക് ഭാഗ്യം നല്കുന്ന നിറങ്ങള്‍ എന്തൈാക്കെയെന്ന് നോക്കാം
നിറങ്ങളുടെ ആഘോഷമാണ് ഹോളി. ഹിന്ദു വിശ്വാസപ്രകാരം ഫാല്‍ഗുനമാസത്തില്‍ പൂര്‍ണ ചന്ദ്രദിനമാണ് ഹോളി ആഘോഷിക്കുന്നത്. രാശിപ്രകാരം ഹോളി നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ദിവസമാണ്. ഹോളി ദിവസത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന നിറം ഏതൊക്കെയെന്ന് നോക്കാം. ഇതിലൂടെ നിങ്ങളുടെ ജീവിതം മുഴുവന്‍ ഭാഗ്യ കൊണ്ട് നിറക്കാം.
അത് മാത്രമല്ല നിറങ്ങള്‍ കൊണ്ട് വരുന്ന ഭാഗ്യം അത് ജീവിതത്തില്‍ ഒരിക്കലും മങ്ങിപ്പോവില്ല എന്നതാണ് സത്യം. രാശിപ്രകാരം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഹോളി ദിവസം കൊണ്ട് ഏതൊക്കെ നിറങ്ങള്‍ ഭാഗ്യം കൊണ്ട് വരും എന്ന് നോക്കാം. ഇത് എങ്ങനെയെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ബാധിക്കും എന്നും നോക്കാം.

മേടം രാശി
മേടം രാശിക്കാരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് മഞ്ഞയും കുങ്കുമനിറവും ആണ്. എന്നാല്‍ ഇവരുടെ നിര്‍ഭാഗ്യം കൊണ്ട് വരുന്ന നിറം എന്ന് പറയുന്നത് കറുപ്പാണ്. ഭാഗ്യ നിറം അണിയുന്നവര്‍ക്ക് ജീവിതത്തിലും സന്തോഷവും പല ആഗ്രഹങ്ങളും സാധിക്കുന്നതിനും വഴിയൊരുങ്ങുന്നു. മാത്രമല്ല പല വിധത്തില്‍ അത് നിങ്ങളുടെ ജീവിത്തതില്‍ മാറ്റങ്ങള്‍ കൊണ്ടു വരുകയും ചെയ്യുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം നല്കുന്ന നിറങ്ങള്‍ പിങ്ക്, പച്ച, വെള്ള, നീല എന്നിവയാണ്. ഇവര്‍ക്ക് നിര്‍ഭാഗ്യം നല്‍കും നിറം ചുവപ്പും. എന്തിലും ഏതിലും സ്നേഹം മാത്രം കാണാന്‍ കഴിയുന്നവരാണ് ഇവര്‍. ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ജീവിതത്തില്‍ പല വിധത്തില്‍ ഭാഗ്യ നിറങ്ങള്‍ ധരിക്കുന്നതോടെ വളര്‍ച്ച നേരിടാന്‍ സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാരുടെ ഇഷ്ട നിറങ്ങള്‍ മഞ്ഞ,നീല, പിങ്ക്, പച്ച എന്നിവയാണ്. ഇവര്‍ക്ക് ദൗര്‍ഭാഗ്യം കൊണ്ട് വരുന്നത് ചുവപ്പും കറുപ്പും നിറങ്ങളാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്നു. പല വിധത്തില്‍ നിങ്ങളിലെ സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാവുന്നു.

കര്‍ക്കിടകം രാശി
വെള്ള, ചുവപ്പ്, മഞ്ഞ, പച്ച എന്നിവയാണ് കര്‍ക്കിടകം രാശിക്കാരുടെ ഭാഗ്യ നിറങ്ങള്‍. ഇവര്‍ക്ക് ദൗര്‍ഭാഗ്യം നല്കുന്നതാകട്ടെ നീല നിറവും. അതുകൊണ്ട് പരമാവധി നീല നിറം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഇത്തരത്തിലുള്ള പല കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുന്നത് നിങ്ങളിലെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന നിറങ്ങളില്‍ ചിലതാണ് പര്‍പ്പിള്‍, ഓറഞ്ച് എന്നിവ. എന്നാല്‍ ഭാഗ്യ ദോഷം ഉണ്ടാക്കുന്ന നിറമാണ് കറുപ്പ്. ഭാഗ്യം കൊണ്ട് വരുന്ന നിറങ്ങള്‍ ധരിച്ചാല്‍ അത് നിങ്ങളില്‍ സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നു.

കന്നി രാശി
കന്നിരാശിക്കാരുടെ ഭാഗ്യ നിറങ്ങള്‍ പീച്ച്, മഞ്ഞ, ബ്രൗണ്‍ എന്നിവയാണ്. ഇവര്‍ക്ക് ഭാഗ്യ ദോഷം സമ്മാനിക്കുന്ന നിറങ്ങളാണ് കറുപ്പും ചുവപ്പും. പരമാവധി കറുപ്പും ചുവപ്പും ധരിക്കാതിരിക്കുക. മറ്റ് നിറങ്ങള്‍ ധരിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ഭാഗ്യം നിങ്ങളില്‍ ക്ഷണിച്ച് വരുത്തുന്നു.

തുലാം രാശി
ലാവെന്‍ഡര്‍, വയലറ്റ്, നീല എന്നിവയാണ് ഭാഗ്യം കൊണ്ട് വരുന്ന നിറങ്ങള്‍. തുലാം രാശിക്കാര്‍ക്ക് നിര്‍ഭാഗ്യം കൊണ്ട് വരുന്നതാകട്ടെ പച്ചയും മഞ്ഞയും ചേര്‍ന്ന നിറങ്ങളാണ്. നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറക്കാന്‍ ഭാഗ്യ നിറങ്ങള്ക്കാകുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരുടെ ഇഷ്ട നിറങ്ങള്‍ ചുവപ്പ്, കറുപ്പ്, മെറൂണ്‍, ബര്‍ഗണ്ടി എന്നിവയാണ്. ഇവര്‍ക്ക് ദൗര്‍ഭാഗ്യം നല്കുന്ന നിറങ്ങള്‍ നീലയും വെള്ളയുമാണ്. ഭാഗ്യനിറങ്ങള്‍ കൊണ്ട് ഇവര്‍ക്ക് ജീവിത്തതില്‍ പല പടവുകളും താണ്ടേണ്ടതുണ്ട്. ഏത് കഠിന പരീക്ഷയും മറികടക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

ധനു രാശി
ധനു രാശിക്കാരുടെ ഇഷ്ട നിറങ്ങള്‍ അല്ലെങ്കില്‍ ഭാഗ്യ നിറങ്ങള്‍ ഇന്‍ഡിഗോ, പര്‍പ്പിള്‍ എന്നിവയാണ്. ഇത് രണ്ടും ആഗ്രഹപൂര്‍ത്തീകരണത്തിന് സഹായിക്കുന്നു. മാത്രമല്ല സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കുന്നു. ഇവരില്‍ നിര്‍ഭാഗ്യം നല്കുന്ന നിറങ്ങള്‍ ചുവപ്പും കറുപ്പും ആണ്.

മകരം രാശി
ഗ്രേ നിറമാണ് മകരംരാശിക്കാരുടെ ഇഷ്ടനിറം. ഇത് പല വിധത്തില്‍ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സഹായിക്കുന്നു. ഇവരുടെ ദൗര്‍ഭാഗ്യം കൊണ്ട് വരുന്ന നിറം ക്രീം നിറമാണ്.

കുഭം രാശി
കുംഭം രാശിക്കാരുടെ ഭാഗ്യ നിറം നീലയാണ്. ഏത് പടവും ചവിട്ടി കയറാന്‍ ഇവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഉള്ള പല പ്രതിസന്ധികളേയും തരണം ചെയ്യാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് കഴിയുന്നു.

മീനം രാശി
മാനം രാശിക്കാരായവരുടെ ഭാഗ്യ നിറം എന്ന് പറയുന്നത് നീല നിറമാണ്. കടലിന്റെ നിറമുള്ള നീല നിറം ഇവരെ പല പ്രതിസന്ധികളില്‍ നിന്നും കരകയറുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇവരുടെ ദൗര്‍ഭാഗ്യം നല്കുന്ന നിറം എന്ന് പറയുന്നത് ഇരുണ്ട നിറങ്ങള്‍ ആണ്.



Click it and Unblock the Notifications











