Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഈ മറുക് പറയും സമ്പന്നനാകുമോ എന്ന്
ഓരോ മറുകും എന്താണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.
സൗന്ദര്യസംരക്ഷണവും ആരോഗ്യസംരക്ഷണവും മാത്രമല്ല ഭാഗ്യവും നിങ്ങളോടൊപ്പമുണ്ടോ എന്ന് മനസ്സിലാക്കാവുന്നതാണ്. നമ്മുടെ ശരീരത്തിലുള്ള ഓരോ മറുകും അതിനെക്കുറിച്ച് നിങ്ങളോട് പറയുന്നു. കാരണം അത്രക്കധികം പ്രാധാന്യമാണ് മറുകിന് നമ്മുടെ ജീവിതത്തില്‍ ഉള്ളത്. ഇത് പലപ്പോഴും നമ്മുടെ ഭാഗ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഓരോ മറുകിന്റേയും സ്ഥാനമനുസരിച്ച് നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇത് പലപ്പോഴും ശരിയാകണം എന്നില്ല. എങ്കിലും ലക്ഷണ ശാസ്ത്രത്തിനുള്ള പ്രാധാന്യം അനുസരിച്ച് ഓരോ മറുകിനും ഓരോ കാര്യങ്ങള്‍ പറയാനുണ്ട്.
മറുകിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ ഇടയുള്ളത് എന്ന് നോക്കാം. ഓരോ മറുകിനും ഓരോന്നു പറയാനുണ്ട്. കൈവെള്ളയിലും ചെവിയിലും കവിളിലും എന്നു വേണ്ട മറുകിന്റെ ഓരോ രഹസ്യങ്ങള്‍ എന്താണെന്ന് നോക്കാം.

ചെവിയിലെ മറുക്
കുടുംബ സ്നേഹം കൂടുതലുള്ള വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ ചെവിയില്‍ ഒരു മറുകുണ്ടാവും. ചെവിയിലെ മറുക് കുടുംബ സ്നേഹത്തിന്റെ പര്യായമാണ്. പൊതുവേ ചെവിയിലെ മറുക് വളരെ നല്ലതാണ് എന്നാണ് ജ്യോതിശാസ്ത്രഞ്ജര്‍ പറയുന്നത്. കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഇത്തരക്കാര്‍.

കഴുത്തിലെ മറുക്
നിങ്ങള്‍ നല്ലൊരു വ്യക്തിത്വത്തിനുടമയാണ് എന്നാണ് കഴുത്തിലെ മറുക് സൂചിപ്പിക്കുന്നത്. മാത്രമല്ല കാര്യങ്ങളെല്ലാം നല്ല ഉത്തരവാദിത്വത്തോട് കൂടി ചെയ്യുന്നവരാണ് എന്നതാണ് അര്‍ത്ഥം.

ഉള്ളം കൈയ്യില്‍
കൈയ്യില്‍ മറുകുള്ളതിന്റെ ലക്ഷണങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? ഉള്ളം കൈയ്യില്‍ മറുകുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ സ്ാമ്പത്തിക നിലയെക്കുറിച്ചാണ്. കൈവെള്ളയിലെ മറുകാണ് സാമ്പത്തിക സ്രോതസ്സിന്റെ ലക്ഷണം. ഇടതുകൈയ്യിലോ വലതു കൈയ്യിന്റേയോ ഉള്ളിലാണ് മറുകെങ്കില്‍ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും എന്നാണ് പറയുന്നത്

നെഞ്ചിലെ മറുക്
നെഞ്ചില്‍ നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ അത് നിങ്ങള്‍ ഒരു മടിയനാണ് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിജയത്തിലെത്താന്‍ നിങ്ങള്‍ക്ക് പലപ്പോഴും കഴിയില്ല.

മൂക്കിലെ മറുക്
മൂക്കിലെ മറുകാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരക്കാര്‍ക്ക് മൂക്കിന് തുമ്പത്തായിരിക്കംു ദേഷ്യം. മൂക്കില്‍ മറുകുള്ളവര്‍ക്ക് ദേഷ്യം കൂടുതല്‍ മാത്രമല്ല ക്ഷമയും കുറവായിരിക്കും. മാത്രമല്ല പല കാര്യങ്ങളിലും വിജയിക്കുന്നവര്‍ക്ക് പല അവസ്ഥകളും തരണം ചെയ്യേണ്ടതായി വരുന്നു.

കവിളിലെ മറുക്
കവിളിലെ മറുകാണ് മറ്റൊന്ന്. വലതു കവിളിലാണ് മറുകെങ്കില്‍ അവര്‍ തൊട്ടാവാടികളാണ്. എന്നാല്‍ ഇടത് കവിളിലാണ് മറുകെങ്കില്‍ ഇവര്‍ മറ്റുള്ളവരോട് ഇടപെടാന്‍ അല്പം മടിയുള്ളവരായിരിക്കും. ഇത് എല്ലാ വിധത്തിലും നിങ്ങളിലെ പാവത്തത്തെ പുറത്ത് കാണിക്കുന്നു.

തോളിലെ മറുക്
തോളില്‍ മറുകുള്ളവര്‍ പലപ്പോഴും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. മാത്രമല്ല ഇത്തരക്കാര്‍ പലപ്പോഴും ജീവിതത്തില്‍ പരാജയപ്പെടുന്നവരായിരിക്കും.



Click it and Unblock the Notifications
