ചുണ്ടിന്റെ ആകൃതി, അതിലുള്ള രഹസ്യമിതാണ്‌

ഒരാളുടെ മുഖത്ത് നോക്കിയാല്‍ ആദ്യം കാണുന്നത് ചുണ്ടും കണ്ണുകളുമാണ്. അത്രയേറെ പ്രാധാന്യം ചുണ്ടുകള്‍ക്ക് ഉണ്ട്. ചുണ്ടുകള്‍ നോക്കി നമുക്ക് ഒരാളുടെ സ്വഭാവം മനസ്സിലാക്കാം. ചുണ്ടിന്റെ ആകൃതി ചുണ്ടിന്റെ വലിപ്പം എന്നിവയെല്ലാം നോക്കി നമുക്ക് ഇത്തരത്തില്‍ ഒരാളുടെ സ്വഭാവം മനസ്സിലാക്കാവുന്നതാണ്. ചൈനീസ് രീതിയനുസരിച്ചാണ് ഇത്തരത്തില്‍ ഒരു കണ്ടു പിടുത്തം നടത്തിയത്. ഭാവിയും ഭൂതവും എല്ലാം ഇത്തരത്തില്‍ ചുണ്ട് നോക്കി മനസ്സിലാക്കാം.

നമ്മുടെ ശരീരത്തിലെ ഏറ്റവും മനോഹരമായ ഒരു ഭാഗമാണ് ചുണ്ട്. നമ്മുടെയെല്ലാം ഒരു നല്ല പുഞ്ചിരി വരുന്നത് ചുണ്ടില്‍ നിന്ന് തന്നെയാണ്. പലരുടേയും ചുണ്ടുകള്‍ക്ക് പല വിധത്തിലുള്ള ആകൃതിയായിരികുകം. പല ആകൃതി നോക്കി നമുക്ക് ഇത് മനസ്സിലാക്കാവുന്നതാണ്. ചുണ്ടുകളെക്കുറിച്ചും ആകൃതിയെക്കുറിച്ചും എന്താണ് പറയുന്നതെന്ന് നോക്കാം.

ഹൃദയാകൃതി

ഹൃദയാകൃതി

ചുണ്ടിന് ഹൃദയാകൃതിയാണെങ്കില്‍ അവര്‍ വളരെ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും. ഏത് കാര്യത്തിനും പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനും കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യുന്നതിനും ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല സ്മാര്‍ട്ട് ആയിരിക്കും ജീവിതത്തില്‍ ഇവര്‍.

മാംസളമായ ചുണ്ടുകള്‍

മാംസളമായ ചുണ്ടുകള്‍

മാംസളമായ ചുണ്ടുകള്‍ ഉള്ളവര്‍ ഏത് ഉത്തരവാദിത്വവും ഏറ്റെടുത്ത് ചെയ്യാന്‍ കഴിവുള്ളവരായിരിക്കും. ഒരിക്കലും ജീവിതത്തില്‍ തോറ്റു പോവാന്‍ ഇവര്‍ തയ്യാറാവില്ല. വിശാലഹൃദയമുള്ളവരായിരിക്കും ഇവര്‍. സ്ത്രീകളാണെങ്കില്‍ മാതൃത്വത്തിന് ഇവര്‍ അല്‍പം പ്രാധാന്യം നല്‍കുന്നു. ഇത്തരം ചൂണ്ടുള്ളവര്‍ക്ക് മറ്റുള്ളവരെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

ചുണ്ടിന്റെ വീതി

ചുണ്ടിന്റെ വീതി

ചുണ്ടിന് വീതി കൂടുതലെങ്കില്‍ ഇവര്‍ ഏത് സാഹചര്യത്തേയും കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരായിരിക്കും. പലതരം പ്രവൃത്തികള്‍ ചെയ്ത് അതിലെല്ലാം വിജയത്തിലെത്താന്‍ ഇവര്‍ക്ക് കഴിയുന്നു.ച ഏത് കാര്യത്തിനും യോജിപ്പോടു കൂടി ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

വീതി കുറഞ്ഞ ചുണ്ട്

വീതി കുറഞ്ഞ ചുണ്ട്

നിങ്ങളുടെ ചുണ്ട് വീതി കുറഞ്ഞതാണോ എങ്കില്‍ ലക്ഷ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല സ്വയം പര്യാപ്തതയോടു കൂടി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഉത്സാഹത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നു.

വട്ടത്തിലുള്ള ചുണ്ടുകള്‍

വട്ടത്തിലുള്ള ചുണ്ടുകള്‍

വട്ടത്തിലുള്ള ചുണ്ടുകളാണ് നിങ്ങളുടേതെങ്കില്‍ ഇവര്‍ അപകടങ്ങള്‍ എത്ര വലുതെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറാവും.മാത്രമല്ല തോല്‍വികള്‍ മറന്ന് മുന്നേറാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും.

നടുവിലെ മാംസളത

നടുവിലെ മാംസളത

ചുണ്ടിനു നടുവിലെ മാംസളത എങ്കില്‍ ഇവര്‍ തമാശ ഇഷ്ടപ്പെടുന്നവരായിരിക്കും. മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കും ഇവര്‍.

നേര്‍ത്ത ചുണ്ടുകള്‍

നേര്‍ത്ത ചുണ്ടുകള്‍

നേര്‍ത്ത ചുണ്ടുകളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇവര്‍ ക്ഷിപ്രകോപികളായിരിക്കും. ഇത് എല്ലാ വിധത്തിലും വളരെയധികം മുന്നേറാന്‍ ഇവരെ സഹായിക്കുന്നു.

Story first published: Thursday, July 5, 2018, 17:13 [IST]
X
Desktop Bottom Promotion