Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
ആയുര്‍രേഖ കൈയ്യില്‍ ഇങ്ങനെയാണോ, ആയുസ്സിന് ദോഷം
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ഒരു സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. പലപ്പോഴും നമ്മളറിയാതെ തന്നെ പല കാര്യങ്ങളും നമ്മുടെ ഹസ്തരേഖാശാസ്ത്രമനുസരിച്ച് നടക്കുന്നുണ്ട്. കൈയ്യിലെ ഓരോ രേഖയും നോക്കി പല കാര്യങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്നു. ഭാഗ്യവും നിര്‍ഭാഗ്യവും ആയുസ്സും ജീവിത പ്രതിസന്ധിയും എല്ലാം നമുക്ക് ആയുര്‍രേഖ നോക്കി പ്രവചിക്കാന്‍ സാധിക്കുന്നു. ആയുര്‍രേഖ നോക്കി ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്നും എന്തൊക്കെ ഭാഗ്യങ്ങളും നിര്ഭാഗ്യങ്ങളും ഒളിഞ്ഞ് കിടപ്പുണ്ടെന്നും എല്ലാം നമുക്ക് അറിയാന്‍ സാധിക്കുന്നു.
വിശ്വാസം തന്നെയാണ് ഇത്തരം കാര്യങ്ങളെ മുറുകെ പിടിക്കാന്‍ നമ്മളെ സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൈയ്യിലെ ആയുര്‍രേഖ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാവുന്നതാണ്. ശാസ്ത്രമനുസരിച്ച് എന്തൊക്കെ മാറ്റങ്ങളും കാര്യങ്ങളും നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം.
ആയുസ്സിന്റെ കാര്യം വരെ ഇതിലൂടെ പറയപ്പെടുന്നു. കൈയ്യിലെ ആയുര്‍രേഖയാണ് ഓരോരുത്തരുടേയും ആയുസ്സ് തീരുമാനിയ്ക്കുന്നത്. ഇതൊക്കെ അന്ധവിശ്വാസമാണെന്ന് കരുതി തള്ളിക്കളയുന്നവരും നമുക്ക് ചുറ്റും ഒട്ടും കുറവല്ല. എന്നാല്‍ കാലങ്ങളായി വിശ്വസിച്ചു പോരുന്ന പലതിനേയും അത്ര പെട്ടെന്ന് കൈവിടാന്‍ പലരും തയ്യാറാകുകയുമില്ല. നമ്മുടെ കൈയ്യിലെ ആയുര്‍രേഖയ്ക്ക് ചില ശാസ്ത്രങ്ങളും വിശ്വാസങ്ങളും ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആയുര്‍രേഖ ആയുസ്സിനെക്കുറിച്ച് പറയുന്നത് എന്ന് നോക്കാം.
ആയുര്‍രേഖ പറയാന്‍ ശ്രമിക്കുന്നത് എന്താണെന്ന് നോക്കാം. ഇത് നോക്കി പല കാര്യങ്ങളും നമുക്ക് പ്രവചിക്കാന്‍ സാധിക്കുന്നു. ആയുര്‍രേഖ പലരിലും പല വിധത്തിലാണ് ഉള്ളത്. ഒരിക്കലും ഒന്നിനോട് മറ്റൊന്ന് സാദൃശ്യം ഉണ്ടാവുകയില്ല. എന്തൊക്കെയാണ് ആയുര്‍രേഖ പറയുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

കൃത്യമായ രേഖയെങ്കില്‍
ഇടക്ക് കൈയ്യിലേക്കൊന്ന് സൂക്ഷിച്ച് നോക്കൂ, കൃത്യമായ നേര്രേഖയെങ്കില് അത് നല്‍കുന്നത് എന്താണെന്ന് നോക്കാം. ഇത് നിങ്ങള്‍ വളരെയധികം ശക്തിമാനാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഏത് കാര്യത്തിനും തീരുമാനം എടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവും വളരെ വലുതായിരിക്കും. ജീവിതത്തില്‍ കുറച്ച് സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക എന്നതായിരിക്കും നിങ്ങളുടെ പോളിസി. ആരോഗ്യപരമായി നല്ല രീതിയില്‍ ആയിരിക്കും നിങ്ങളുടെ ജീവിതം.

അധികം തെളിയാത്ത രേഖയെങ്കില്‍
നിങ്ങളുടെ ആയുര്‍രേഖയില്‍ അധികം തെളിയാതെ കിടക്കുന്ന രേഖ പോലെ തോന്നുന്നുണ്ടോ? എന്നാല്‍ അതിനര്‍ത്ഥം ആരോഗ്യപരമായി നിങ്ങള്‍ അത്ര നല്ല രീതിയില്‍ ആയിരിക്കില്ല എന്നത് തന്നെയാണ്. എപ്പോഴും രോഗങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. മാത്രമല്ല നിങ്ങളില്‍ എനര്‍ജി ലെവല്‍ വളരെ കുറവായിരിക്കും. ജീവിതകാലം മുഴുവന്‍ ഈ ഒരു പ്രശ്നം നിങ്ങളെ പിന്തുടര്ന്ന് കൊണ്ടിരിക്കും.

കട്ടിയുള്ള രേഖയെങ്കില്‍
നിങ്ങളുടെ ആയുര്‍രേഖ കട്ടിയുള്ള രേഖയെങ്കില്‍ നിങ്ങള്‍ ആരോഗ്യപരമായി വളരെയധികം മുന്നിലായിരിക്കും. മാനസികമായും ആരോഗ്യപരമായും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കുമെങ്കിലും അതിനെല്ലാം പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ രേഖ എന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. നിങ്ങളുടെ വ്യക്തിത്വത്തിന് നല്ല രീതിയിലുള്ള പിന്തുണയും ഈ രേഖയിലൂടെ സാധ്യമാവുന്നു. മാത്രമല്ല കൂടുതല്‍ എനര്ജറ്റികായി കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മുറിഞ്ഞ് പോയ ആയുര്‍രേഖ
നിങ്ങളുടെ കൈരേഖയില്‍ ആയുര്‍രേഖ മുറിഞ്ഞ് പോയതു പോലെ ഉണ്ടോ? എന്നാല്‍ അതിനര്‍ത്ഥം ജീവിത കാലം മുഴുവന്‍ നിങ്ങള്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നാണ്. മാത്രമല്ല മദ്യത്തിനും മയക്കുമരുന്നിനും നിങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതിനുള്ള കഴിവുണ്ടാവും. പലപ്പോഴും ജയില്‍ ശിക്ഷ വരെ അനുഭവിക്കുന്നതിനുള്ള സാധ്യത നിങ്ങളില്‍ കാണുന്നുണ്ട്.

ചെയിന്‍ പോലെയുള്ള രേഖ
നിങ്ങളുടെ ആയുര്‍രേഖ ചെയിന്‍ പോലെയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ വളരെയധികം വികാരപരമായി പെരുമാറുന്നവരായിരിക്കും എന്നാണ്. മാത്രമല്ല ജീവിതത്തില്‍ ഇമോഷണല്‍ ആയിട്ടുള്ള വളരെയധികം സാഹചര്യങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരും എന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും ഊര്‍ജ്ജത്തേയും വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. ജീവിതത്തില്‍ ഇത്തരം രേഖ നേട്ടങ്ങളേക്കാള്‍ കോട്ടങ്ങളാണ് ഉണ്ടാക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്.

മുറിഞ്ഞ രേഖ മറ്റൊരു രേഖയുമായി ചേരുന്നത്
നിങ്ങളുടെ ആയുര്‍രേഖ ചിത്രത്തില്‍ കാണുന്നത് പോലെയാണോ? എങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമായി വ്യക്തിത്വം ഉണ്ടാവില്ല എന്നതാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും കൃത്യമായ ദിശാബോധം ഇല്ലാത്തത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുന്നു എന്ന് വേണം പറയാന്‍. വ്യക്തി ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കുന്നതായി വരുന്നു.

ആയുര്രേഖക്കടുത്ത് മൂന്ന് രേഖകള്‍
ചിത്രത്തില്‍ കാണുന്നത് പോലെ ആയുര്രേഖക്കടുത്തായി മൂന്ന് രേഖകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ വിധിയില്‍ വിശ്വസിക്കുന്നവരാണ് എന്നാണ്. മാത്രമല്ല യാത്രകള്‍ കൂടുതല്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും നിങ്ങള്‍. അതായിരിക്കും ജീവിതത്തിലെ നിങ്ങളുടെ ഏറ്റവും വലിയ നേട്ടം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.



Click it and Unblock the Notifications