Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
നിപ്പാ വൈറസിന് കീഴടങ്ങിയ നേഴ്സ് ഭർത്താവിന് അയച്ച കത്ത്
നിപ്പ വൈറസിന് തിങ്കളാഴ്ച കീഴടങ്ങിയ 28 കാരിയായ ലിനി എന്ന നേഴ്‌സ് തന്റെ ഭർത്താവ് സജീഷിന് എഴുതിയ കത്ത്
"സജീഷേട്ടാ ,ഞാൻ ഏതാണ്ട് പോകാറായി.എനിക്കിനി നിങ്ങളെ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.ക്ഷമിക്കണം.നമ്മുടെ കുഞ്ഞുങ്ങളെ ഗൾഫിൽ കൊണ്ടുപോയി നല്ലവണ്ണം നോക്കണം.നമ്മുടെ അച്ഛനെപ്പോലെ അവർ ഒറ്റയ്ക്കാകരുത്.
ഒരുപാട് സ്നേഹത്തോടും ചുംബനത്തോടും

നിപ്പ വൈറസിന് തിങ്കളാഴ്ച കീഴടങ്ങിയ 28 കാരിയായ ലിനി എന്ന നേഴ്‌സ് തന്റെ ഭർത്താവ് സജീഷിന് എഴുതിയ കത്താണിത്.കേരളത്തിലെ കോഴിക്കോട് പെരുമ്പറ താലൂക്കിൽ കാഷ്വാൽറ്റി ഡിപ്പാർട്ട്മെന്റിൽ തന്റെ അവസാന മണിക്കൂറുകളിലാണ് ലിനി ഈ കത്ത് എഴുതുന്നത്.ബഹ്റിനിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവിനെ ഇനി കാണാനാകില്ല എന്നവൾ ഭയന്നു.
ചെമ്പനോടയിലെ പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് ലിനി.കഴിഞ്ഞ ആറു വർഷമായി താലൂക്ക് ആശുപത്രിയിൽ അവർ സേവനം ചെയ്യുന്നു.ഹ്രിത്തുൽ ,സിദ്ധാർഥ് എന്നീ രണ്ടു മക്കൾ ഇപ്പോൾ അവരുടെ 'അമ്മ രാധയ്‌ക്കൊപ്പമാണ്

വ്യഴാഴ്ച സിദ്ധാർത്ഥിന് മുലയൂട്ടിയ ശേഷം ലിനി വൈകിട്ട് 6 മണിയോടെ ആശുപത്രിയിൽ ജോലിക്ക് കയറി.നിപ്പ വൈറസ് ബാധിച്ച ഒരു കുടുംബത്തിലെ മൂന്നു പേരെ അറ്റൻഡ് ചെയ്തു.അവർ പിന്നീട് മരിച്ചു.രാത്രി മുഴുവൻ അവരോടൊപ്പം ഇരിക്കുകയും പരിപാലിക്കുകയും സംസാരിക്കുകയും ചെയ്തു.
രാവിലെ ലിനിക്ക് പനി ബാധിക്കുകയും വഷളാവുകയും ചെയ്തു.മിഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.ആശുപത്രിയിലേക്കുള്ള വഴിയിൽ സജീഷിനെ വീഡിയോ കാൾ ചെയ്യുകയും അസുഖമാണെന്ന് പറയുകയും ചെയ്തു.ഗുരുതരമെന്ന് അറിയിച്ചില്ല.ലിനി മരണത്തിന് കീഴടങ്ങും മുൻപേ സജീഷ് പറന്നെത്തി.ഐസലേറ്റഡ് ഐ സി യു വിൽ കയറി അവളെ കാണുകയും സംസാരിക്കുകയും ചെയ്തു.

തനിക്ക് നിപ്പോ വൈറസ് ആണെന്നും ഐസൊലേറ്റ്ഡ് വാർഡിൽ പ്രവേശിപ്പിക്കണമെന്നും ലിനി മെഡിക്കൽ കോളേജിലെ ഡോക്ടറോട് പറഞ്ഞു.അവളുടെ അമ്മയും സഹോദരിയും ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയെങ്കിലും ആരെയും പ്രവേശിപ്പിക്കാൻ ലിനി അനുവദിച്ചില്ല.
അയൽക്കാർക്ക് ഭയപ്പാട് ഉണ്ടാക്കാൻ ആ കുടുംബം ആഗ്രഹിക്കുന്നില്ല.അതിനാൽ പൊതുദർശനത്തിന് വയ്ക്കാതെ കോഴിക്കോട് ലിനിയെ ദഹിപ്പിച്ചു.നിറകണ്ണുകളോടെ ലിനിയുടെ അവസാന കത്തും ചേർത്തുപിടിച്ചു സജീഷ് വീടിന്റെ വരാന്തയിൽ ഇരിക്കുകയാണ്.ഇതൊന്നുമറിയാതെ കുട്ടികൾ കളിക്കുകയാണ്



Click it and Unblock the Notifications

